Elephant Attack | ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം; നാട്ടിലിറങ്ങിയ അരിക്കൊമ്പന്‍ 2 വീടുകള്‍ തകര്‍ത്തു
ഇടുക്കി: (www.kvartha.com) ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം. ബുധനാഴ്ച പുലര്‍ചെ ഒരു മണുയോടെ നാട്ടിലിറങ്ങിയ അരിക്കൊമ്പന്‍ ശാന്തന്‍പാറ ചുണ്ടലില്‍ മാരി മുത്തുവിന്റെയും, ആറുമുഖന്റെയും വീടുകള്‍ തകര്‍ത്തായി പൊലീസ് പറഞ്ഞു. കാട്ടാനയുടെ ആക്രമണ സമയത്ത് വീടുകളില്‍ ആളില്ലായിരുന്നു.
അതേസമയം അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടുന്നതിനുള്ള നടപടിയെ കുറിച്ച് ആലോചിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ യോഗം ചേരാനിരിക്കുകയാണ്. ഇടുക്കി ജില്ലയിലെ മൂന്നാര്‍ ഡിവിഷനില്‍ ദേവികുളം റെയ്ഞ്ചിന്റെ പരിധിയില്‍ ശാന്തന്‍പാറ, ചിന്നക്കനാല്‍ മേഖലയില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പ്രശ്നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്ന 'അരിക്കൊമ്പന്‍' എന്ന കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാന്‍ ചൊവ്വാഴ്ച ഉത്തരവിറങ്ങിയിരുന്നു. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.
Keywords: Idukki, News, Kerala, Elephant, Wild Elephants, attack, Elephant attack, Idukki: Wild elephant attack again.