Found Dead | എംഡിഎംഎ കേസില്‍ ജാമ്യത്തിലിറങ്ങിയശേഷം കാണാതായ 24 കാരന്‍ മരിച്ചനിലയില്‍; 'ചെയ്യാത്ത തെറ്റിനാണ് അറസ്റ്റ് ചെയ്തതെന്നും മറ്റാരെയും വിഷമിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ആത്മഹത്യാകുറിപ്പ്'

 


ഇടുക്കി: (www.kvartha.com) കട്ടപ്പനയില്‍ രാസലഹരിയായ എംഡിഎംഎ പിടികൂടിയ കേസില്‍ ജാമ്യത്തിലിറങ്ങിയശേഷം കാണാതായ യുവാവിന്റെ മൃതദേഹം അഞ്ചുരുളി ജലാശയത്തില്‍ കണ്ടെത്തി. കട്ടപ്പന കല്ലുകുന്ന് വട്ടക്കാട്ടില്‍ ജോസ് മാത്യുവിന്റെ മകന്‍ ജോ മാര്‍ട്ടിന്‍ ജോസ് (24) ആണ് മരിച്ചത്. 

പൊലീസ് പറയുന്നത്: ചൊവ്വാഴ്ചയാണ് 150 മിലിഗ്രാം എംഡിഎംഎയുമായി ജോ മാര്‍ട്ടിനെ എക്‌സൈസ് സംഘം പിടികൂടിയത്. കേസെടുത്തശേഷം ജാമ്യത്തില്‍ വിട്ടു. വീട്ടിലെത്തിയശേഷം പുറത്തേക്കുപോയ യുവാവിനെ പിന്നീട് കാണാതാവുകയായിരുന്നു.

12ന് രാവിലെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, യുവാവ് സഞ്ചരിച്ചിരുന്ന കാറും ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണും അഞ്ചുരുളി വിനോദസഞ്ചാര കേന്ദ്രത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. 

വ്യാഴാഴ്ച അഗ്‌നിരക്ഷാസേനയുടെ സ്‌കൂബ ടീമും പൊലീസും ജലാശയത്തില്‍ തിരച്ചില്‍ നടത്തുന്നതിനിടെ ഉച്ചയോടെ മൃതദേഹം കണ്ടെത്തി. ചെയ്യാത്ത തെറ്റിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും മറ്റാരെയും വിഷമിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കിയുള്ള യുവാവിന്റെ ആത്മഹത്യാകുറിപ്പും പൊലീസ് കണ്ടെത്തി. സംസ്‌കാരം നടത്തി.

Found Dead | എംഡിഎംഎ കേസില്‍ ജാമ്യത്തിലിറങ്ങിയശേഷം കാണാതായ 24 കാരന്‍ മരിച്ചനിലയില്‍; 'ചെയ്യാത്ത തെറ്റിനാണ് അറസ്റ്റ് ചെയ്തതെന്നും മറ്റാരെയും വിഷമിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ആത്മഹത്യാകുറിപ്പ്'


Keywords:  News, Kerala, Kerala-News, Local News, Police, Found Dead, Accused, MDMA, Funeral, Suicide, Idukki: Youth released on bail in MDMA case found dead in Kattappana.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia