Driving Licence | ഇരുചക്രവാഹനത്തില്‍ 3 പേര്‍ സഞ്ചരിച്ചാല്‍ ഓടിക്കുന്നയാളുടെ ലൈസന്‍സ് റദ്ദാക്കും; ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതിനും തടസമാകും
Mar 10, 2024, 15:50 IST
തിരുവനന്തപുരം: (KVARTHA) ഇരുചക്രവാഹനത്തില്‍ മൂന്നുപേര്‍ യാത്രചെയ്താല്‍ ഓടിക്കുന്നയാളുടെ ലൈസൻസ് റദ്ദാക്കുമെന്ന് മോടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പ് നൽകി. അടിയന്തിരഘട്ടത്തിൽ കൈത്താങ്ങ് ആകേണ്ട ഇൻഷുറൻസ് പരിരക്ഷ നിഷേധിക്കപ്പെടാനും കാരണമാകാമെന്നും എംവിഡി അധികൃതർ സാമൂഹ്യ മാധ്യമ പേജുകളിൽ വ്യക്തമാക്കി.
ഇത്തരം നിയമലംഘനങ്ങൾ കൂടുന്ന സാഹചര്യത്തിൽ ശക്തമായ നടപടി സ്വീകരിക്കാനാണ് മോടോര്‍ വാഹനവകുപ്പ് തീരുമാനിച്ചിട്ടുള്ളത്. ഇരുചക്രവാഹനങ്ങളിൽ ഓടിക്കുന്ന വ്യക്തി തന്നെ ഒട്ടും സുരക്ഷിതനല്ല. പ്രത്യേക സാഹചര്യത്തിൽ ഇരുചക്രവാഹനങ്ങളിൽ ഡ്രൈവർക്കൊപ്പം പരമാവധി ഒരു യാത്രക്കാരനെ കൂടി മാത്രമേ നിയമപരമായി അനുവദിച്ചിട്ടുള്ളു.
പക്ഷെ ഈ രണ്ട് സീറ്റ് വാഹനത്തിൽ മൂന്നുപേർ കയറിയ 'ട്രിപിൾ റൈഡിംഗ് സർകസ്' അഥവാ സാഹസം നമ്മുടെ റോഡുകളിലെ ഒരു നിത്യകാഴ്ചയാണ്. ചിലപ്പോഴൊക്കെ അതിൽ കൂടുതലും കാണാറുണ്ട്. ഈ നിരോധിതശീലം അത്യന്തം അപകടകരമാണെന്ന് അധികൃതർ പറയുന്നു. ഇരുചക്ര വാഹനങ്ങളിൽ ഒരു തരത്തിലുമുള്ള സാഹസങ്ങൾക്ക് മുതിരാതിരിക്കുകയെന്നാണ് അധികൃതർ ഓർമിപ്പിക്കുന്നത്.

Keywords: MVD, licensee, Traffic Rules, News, News-Malayalam-News, Kerala, Kerala-News, Traveling , Two Wheeler, If 3 people traveling in two-wheeler, license will be cancelled.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.