മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നാല്‍ എം.എല്‍.എ സ്ഥാനവും ഒഴിയുമെന്ന് ഗണേഷ് കുമാര്‍

 



തിരുവനന്തപുരം: മന്ത്രി കെ.ബി ഗണേഷ്‌കുമാറിനെ മന്ത്രിസഭയില്‍നിന്നു പുറത്താക്കണമെന്ന സമ്മര്‍ദം മുഖ്യമന്ത്രിക്കുമേല്‍ ഏറിയിരിക്കുകയാണ്. അതേസമയം, പ്രശ്‌നത്തില്‍ കാര്യമായ പ്രതികരണം നടത്താതെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മൗനം പാലിക്കുകയാണ്. ഇന്നു രാത്രിയോടെ ഡല്‍ഹിയില്‍നിന്നു മുഖമന്ത്രി തിരിച്ചെത്തും. മറ്റെന്നാള്‍ ഈ വിഷയം യുഡിഎഫ് ചര്‍ച്ച ചെയ്യാനിരിക്കെ പ്രശ്‌നം രൂക്ഷമാവുകയാണ്.

ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍നിന്നു മാറ്റണമെന്ന കേരള കോണ്‍ഗ്രസ് ബി യുടെ ആവശ്യം ഏഴാം തീയതി ചര്‍ച്ച ചെയ്യാനിരിക്കെ ഇപ്പോഴത്തെ ആരോപണം കൂടി ആയപ്പോള്‍ പ്രശ്‌നം വഷളായി. കാമുകിയുടെ ഭര്‍ത്താവില്‍നിന്നു മന്ത്രിക്ക് മര്‍ദനമേറ്റെന്ന് ഒരു പത്രത്തില്‍ വാര്‍ത്ത വന്നെങ്കിലും അതില്‍ പേരു പറഞ്ഞിരുന്നില്ല. ചീഫ് വിപ്പ് പി.സി. ജോര്‍ജ് ആണ് ഗണേഷ്‌കുമാറിനെ പ്രതിക്കൂട്ടിലാക്കി ആരോപണം ഉന്നയിച്ചത്. ഈ സാഹചര്യത്തില്‍ യുഡിഎഫിന് ഈ വിഷയത്തില്‍ ശക്തമായ നിലപാട് എടുത്തേ പറ്റു.

ഗണേഷ് കുമാറിനെ പരസ്യമായി പിന്തുണച്ച് ആരും രംഗത്തുവന്നിട്ടില്ലെങ്കിലും പി.സി.ജോര്‍ജിന്റെ നടപടിയെ പലരും വിമര്‍ശിച്ചു. എന്നാല്‍, മറ്റു മന്ത്രിമാര്‍ സംശയത്തിന്റെ നിഴലില്‍ ആകാതിരിക്കാനാണു താന്‍ പ്രസ്താവന നടത്തിയതെന്നാണ് ജോര്‍ജിന്റെ ന്യായം. വിവാദം സംബന്ധിച്ചു ഗണേഷ്‌കുമാറിനോട് പല മുതിര്‍ന്ന കോണ്‍ഗ്രസ്, യുഡിഎഫ് നേതാക്കളും സംസാരിച്ചിരുന്നു. ഇപ്പോള്‍ ഉയര്‍ന്ന ആരോപണത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്നും മുഖ്യമന്ത്രി രാജി ആവശ്യപ്പെടുകയോ മന്ത്രിസഭയില്‍നിന്നു പുറത്താക്കുകയോ ചെയ്യുന്ന സാഹചര്യം വന്നാല്‍ പത്തനാപുരം എംഎല്‍എ സ്ഥാനം കൂടി രാജിവയ്ക്കുമെന്ന് അര്‍ഥശങ്കയ്ക്കിടയില്ലാതെ ഗണേഷ് പറഞ്ഞെന്നാണ് റിപോര്‍ട്ട്. ഇതു സര്‍ക്കാരിന്റെ സുഗമമായ നിലനില്‍പ്പിനു ഭൂഷണമല്ല.

മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നാല്‍ എം.എല്‍.എ സ്ഥാനവും ഒഴിയുമെന്ന് ഗണേഷ് കുമാര്‍ എല്‍ഡിഎഫ് മന്ത്രിസഭയെ മറിച്ചിടാനുള്ള അണിയറ നീക്കങ്ങള്‍ സജീവമാക്കിയിരിക്കുന്ന അവസരത്തില്‍ ഒരു എംഎല്‍എ നഷ്ടപ്പെടുന്നതു ചിന്തിക്കാനാവില്ലെന്ന നിലപാടാണു കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ പത്തനാപുരത്ത് ഉപതെരഞ്ഞെടുപ്പ് നടന്നാല്‍ അതു ഗുണം ചെയ്യില്ലെന്ന അഭിപ്രായവും ശക്തമാണ്. നെല്ലിയാമ്പതി വിഷയത്തില്‍ ഗണേഷ്‌കുമാറും പി.സി. ജോര്‍ജും തമ്മിലുള്ള അഭിപ്രായ വ്യത്യാസം പരസ്യമാണ്. ഗണേഷിനെ മനപ്പൂര്‍വം കുടുക്കിയതാണെന്ന വാദവും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കടുത്ത വിഷമസന്ധിയിലാണു യുഡിഎഫ് നേതൃത്വം

Keywords: Kerala news, UDF, Ganesh Kumar, PC George, CM, Umman Chandi,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia