National Anthem | ഒരു കോൺഗ്രസുകാരന് രാജ്യത്തിന്റെ ദേശീയഗാനം അറിയില്ലെങ്കിൽ! കഷ്ടം, ആരോട് പറയാൻ
Mar 2, 2024, 13:09 IST
/ സോണി കല്ലറയ്ക്കൽ
(KVARTHA) ഇന്ത്യയുടെ ദേശീയ ഗാനം എന്നത് ഇവിടുത്തെ ഓരോ പൗരൻ്റെയും പൊതുസ്വത്താണ്. പലപ്പോഴും ദേശീയ ഗാനം എല്ലാവർക്കും അറിയാമെന്നാണ് വിചാരിക്കുന്നത്. കാരണം, സ്‌കൂൾ തലം തൊട്ട് ഇന്ത്യയുടെ ഒരോ പൗരൻ്റെയും ചുണ്ടിൽ നമ്മുടെ ദേശീയ ഗാനം ഉണ്ട്. എന്നാൽ പ്രായമാകുമ്പോൾ ദേശീയ ഗാനം പലരെയും പഠിപ്പിക്കേണ്ടത് ആവശ്യമായിരിക്കുകയാണ്. പ്രത്യേകിച്ച്, നമ്മുടെ നേതാക്കളെ. അത്രയ്ക്കും നാണംകെട്ട രീതിയിൽ നമ്മുടെ നേതാക്കൾക്ക് ദേശീയ ഗാനത്തിൻ്റെ വരികൾ കൃത്യമായി ചൊല്ലാൻ അറിയില്ലെന്ന് അറിയുമ്പോൾ കൊച്ചുകുട്ടികൾ പോലും മൂക്കത്ത് വിരൽ വെച്ചു പോകും, ഇവരെപ്പോലെയുള്ളവരെയാണല്ലോ നമ്മെ നാം ഭരിപ്പിക്കാൻ ഏൽപ്പിക്കുന്നത് എന്നോർക്കുമ്പോൾ.
കൃത്യമായി പറഞ്ഞാൽ ദേശീയ ഗാനം അറിയാത്തത് ഒരു കോൺഗ്രസ് നേതാവിന് ആകുമ്പോൾ കാര്യം പറയുകയും വേണ്ട. ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന മഹത്തായ പ്രസ്ഥാനത്തിന് പോലും അത് നാണക്കേട് ആകുന്നതാണ്. ഒരു കോൺഗ്രസുകാരന് ഇന്ത്യയുടെ ദേശീയഗാനം അറിയില്ലെങ്കിൽ പിന്നെ ആരാണ് അറിയേണ്ടത്. കെപിസിസി പ്രസിഡൻ്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നയിച്ച 'സമരാഗ്നി' സമാപനത്തിൽ തിരുവനന്തപുരം ജില്ലാ കോൺഗ്രസ് പ്രസിഡൻ്റ് പാലോട് രവി ദേശീയ ഗാനം തെറ്റായി ഉച്ചരിച്ചതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. നേതാവ് ദേശീയ ഗാനം തെറ്റായി പാടിയത് തടഞ്ഞ് മറ്റൊരു നേതാവ് ഉടനെ സി.ഡി ഇടാം എന്ന് പറയുന്നു. ഇതും ഉറക്കെ വിളിച്ചു പറയുന്നത് മൈക്കിലൂടെ മാലോകർ കേൾക്കുന്നു.
ഉടനെ കുറെ കൂട്ടർ സി ഡിയ്ക്ക് പുറമേ പായുന്നു. കൂടെ പാടാൻ ദേശീയഗാനം അറിയാത്തത് കൊണ്ട് കുറേപേർ മിണ്ടാതെ നിൽക്കുന്നു. അങ്ങനെ വല്ലാത്തൊരു പ്രഹസനമാണ് ആ സ്റ്റേജിൽ നടന്നത്. ശരിക്കും ദേശീയ ഗാനത്തെ തന്നെ അവഹേളിക്കുന്ന രീതിയിലായി പോയി നേതാക്കളുടെ പ്രകടനങ്ങൾ. മാത്രമല്ല, സമരാഗ്നിയുടെ പ്രഭ കെടുത്തുകയും ചെയ്തു. പാലോട് രവി മൈക്ക് വാങ്ങുന്നു. എല്ലാവരോടുമായി പറയുന്നു...'എഴുന്നേറ്റോ', ശേഷം 'ജനഗണ മംഗള ദായക ജയഹേ....', 'മന' വന്നില്ലാന്ന് കണ്ട് മറ്റൊരു നേതാവ് പാലോട് രവിയുടെ വായ് പൊത്തുന്നു. ശേഷം സിഡി കൊണ്ടുവരാൻ അലറുന്നു. കാണുന്നവർക്ക് കണ്ടിരിക്കാൻ നല്ലൊരു ചേല് തന്നെ. ശേഷം ഒരു വനിതാ നേതാവ് വന്ന് തെറ്റാണ്ട് ദേശീയഗാനം പാടുന്നതൊടെ എല്ലാം ശുഭം.
ശരിക്കും പറഞ്ഞാൽ ഇങ്ങനെയുള്ള നേതാക്കളൊക്കെ പാർട്ടിക്ക് തന്നെ ദുരന്തമായി മാറുകയാണ്. മറ്റ് ഏത് പാർട്ടിയെക്കാളും ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഭാരതത്തിൽ ഒരു സ്വീകാര്യതയുണ്ട്. ഇന്ന് അതിനെ വിമർശിക്കുന്ന എതിരാളികൾ പോലും കോൺഗ്രസ് എന്ന പ്രസ്ഥാനം ഇന്ത്യയിൽ നശിക്കരുതെന്ന് ആഗ്രഹിക്കുന്നവരാണ്. കാരണം, ഇന്ത്യൻ സ്വാതന്ത്യ സമരത്തിൻ്റെ വലിയൊരു തുടിപ്പ് ഈ പ്രസ്ഥാനത്തിന് ഉണ്ട്. അതുകൊണ്ട് തന്നെ കോൺഗ്രസുകാർക്ക് ദേശീയ ഗാനവും ദേശവും ഒക്കെ സ്വന്തം സ്വത്ത് തന്നെയാണ്. ഭാരത്തിൻ്റെ മഹത്തായ പാരമ്പര്യത്തെ പേറുന്നവരാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസുകാർ.
ഇന്ന് ഇന്ത്യയിൽ പല പാർട്ടികളും പ്രസ്ഥാനങ്ങളും ഒക്കെ ഉണ്ടെങ്കിലും അവയെല്ലം ഈ കോൺഗ്രസ് എന്ന വലിയ പ്രസ്ഥാനത്തിൽ നിന്ന് അഭിപ്രായ വ്യത്യാസം മൂലം വിഘടിച്ച് പോയവരാണ് ഏറെയും. അതിനാൽ തന്നെ മറ്റ് പാർട്ടി നേതാക്കളിൽ പോലും കോൺഗ്രസിൻ്റെ രക്തം ഉണ്ടെന്ന് തന്നെ വേണം പറയാൻ. ഒരു പ്രശ്നം വന്നാൽ രാജ്യത്തെ ജനങ്ങൾക്ക് എന്നും ആശ്രയിക്കാൻ പറ്റുന്ന ഒരു പ്രസ്ഥാനമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന് അസൂയാലുക്കൾ പോലും തിരിച്ചറിയുന്നുണ്ടെന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ രാജ്യത്തെ ജനങ്ങളും മറ്റ് പ്രസ്ഥാനങ്ങളും അതിലെ നേതാക്കളും ഒക്കെ ഇന്നത്തെ കോൺഗ്രസ് നേതാക്കളെയും വലിയ രീതിയിലാണ് നോക്കിക്കാണുന്നത്.
അത് മറന്നുകൊണ്ട് ഇവിടെയുള്ള പല നേതാക്കളും പ്രവൃത്തിക്കുമ്പോൾ അത് പാർട്ടിയെ തന്നെ നശിപ്പിക്കുന്നതിന് തുല്യമാണ്. ശരിക്കും ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നത് എന്താണെന്നുള്ള നല്ലൊരു അവബോധം ആണ് ഇന്ന് ഇവിടെയുള്ള നേതാക്കൾക്ക് വേണ്ടത്. അതിനുള്ള സ്റ്റഡി ക്ലാസ് ആണ് ഇവിടെ ആദ്യം സംഘടിപ്പിക്കേണ്ടത്. അങ്ങനെ വന്നാൽ കെപിസിസി പ്രസിഡന്റിന്റെ പേര് കെ സുധാകരന് പകരം കെ സുരേന്ദ്രൻ എന്ന് ഒരു എം പി യും വിളിച്ചു പറയുകയില്ല. മൈക്കിന് വേണ്ടി ഒരു നേതാവും കടിപിടി കൂട്ടുകയുമില്ല. ദേശീയ ഗാനം അറിയാത്ത നേതാക്കളോട് സഹതാപം മാത്രം.
Keywords: News, Kerala, National Anthem, Congress, Palod Ravi, Politics, Congress, KPCC, If a Congressman doesn't know National Anthem.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.