Hot spot | കുടുംബശ്രീ മുഖേനയുള്ള എ ബി സി പദ്ധതി നിര്‍ത്തിവെച്ചതാണ് നിലവിലെ തെരുവുനായ പ്രതിസന്ധിക്ക് കാരണം; ഒരു പഞ്ചായതില്‍ 10 ല്‍ കൂടുതല്‍ പേര്‍ക്ക് കടിയേറ്റാല്‍ ആ മേഖലയെ ഹോട് സ്പോടായി പ്രഖ്യാപിക്കുമെന്നും മൃഗസംരക്ഷണ വകുപ്പുമന്ത്രി ജെ ചിഞ്ചുറാണി
Sep 15, 2022, 21:03 IST
തിരുവനന്തപുരം: (www.kvartha.com) കുടുംബശ്രീ മുഖേനയുള്ള എ ബി സി പദ്ധതി നിര്‍ത്തിവെച്ചതാണ് നിലവിലെ തെരുവുനായ പ്രതിസന്ധിക്ക് കാരണമെന്ന് മൃഗസംരക്ഷണ വകുപ്പുമന്ത്രി ജെ ചിഞ്ചുറാണി. എ ബി സി വ്യാപകമായി നടപ്പാക്കാന്‍ കുറച്ചുദിവസം കൂടി വേണമെന്നും മന്ത്രി അറിയിച്ചു. ഒരു പഞ്ചായതില്‍ പത്തില്‍ കൂടുതല്‍ പേര്‍ക്ക് നായയുടെ കടിയേറ്റാല്‍ ആ മേഖലയെ ഹോട് സ്പോടായി പ്രഖ്യാപിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
2021 ഡിസംബറില്‍ എ ബി സി പദ്ധതി നിര്‍ത്തിവെക്കണമെന്നും അത് കുടുംബശ്രീയെ ഏല്പിക്കരുത് എന്നുമുള്ള ഒരു ഉത്തരവ് കോടതിയില്‍ നിന്നുമുണ്ടായി. അതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കേണ്ട അവസ്ഥയാണ് സംസ്ഥാനത്തുണ്ടായതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് വ്യാപകമായ രീതിയില്‍ തെരുവുനായ വന്ധ്യംകരണം നടപ്പാക്കണമെങ്കില്‍ കുറച്ചുകൂടി സമയം ആവശ്യമാണ്. പഞ്ചായതില്‍ പത്തിലധികം പേര്‍ക്ക് നായ കടിയേറ്റ പ്രദേശം ഉണ്ടെങ്കില്‍ അതിനെ ഹോട് സ്പോടായാണ് കണക്കാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് തെരുവുനായ ആക്രമണം അതിരൂക്ഷമായി തുടരുകയാണ്.
Keywords: If stray dogs bite more than ten people in a panchayath, the area will be declared as hotspot says minister, Thiruvananthapuram, News, Stray-Dog, Attack, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.