4 മാസത്തിനുള്ളില്‍ 'ഐലേസാ'യില്‍ രജിസ്റ്റര്‍ ചെയ്തത് 20,000 പേര്‍

 


കോഴിക്കോട്: സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളായ ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ പ്ലസ് തുടങ്ങിയവയുടെ ഗണത്തിന്റെ സ്വന്തം സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റും എത്തി. ഇംഗ്ലീഷിന്റെ വിരസതയില്‍ നിന്ന് സ്വന്തം വീട്ടുമുറ്റത്തേക്കുള്ള ചുവടുമാറ്റത്തിനാണ് ഐലേസാ മലയാളികളെ ക്ഷണിക്കുന്നത്. കഴിഞ്ഞ രണ്ടുമാസമായി പരീക്ഷണാര്‍ഥത്തില്‍ പ്രചാരത്തിലുള്ള www.ileza.com സൈറ്റ് പൂര്‍ണാര്‍ഥത്തില്‍ സജീവമായിരിക്കുകയാണ്.

മലയാളത്തിന്റെ സൗന്ദര്യവും തെളിമയും ശുദ്ധിയും ലോകമെമ്പാടുമുള്ള മലയാളികളുടെ കമ്പ്യൂട്ടറിലേക്ക് ആവാഹിക്കുകയാണ് ഈ ഓണ്‍ലൈന്‍ സൈറ്റ്. മലയാളത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തിയാണ് ഒരു കൂട്ടം യുവതി-യുവാക്കള്‍ ഐലേസാ രൂപപ്പെടുത്തിയത്. മലയാളം മാത്രം ഉപയോഗിച്ചുള്ള ആശയവിനിമയമാണ് സൈറ്റിന്റെ എടുത്തുപറയേണ്ട പ്രത്യേകത. ഗൂഗിള്‍ ട്രാന്‍സിലിറ്ററേറ്റ് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ഇംഗ്ലീഷിനെ മലയാളത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയാണ് ഇവിടെ. പ്രായഭേദമെന്യേ പുതിയ സൗഹൃദങ്ങള്‍ ഉണ്ടാക്കാനും സര്‍ഗാത്മകകഴിവുകള്‍ പ്രകടിപ്പിക്കാനും ഐലേസ വേദിയൊരുക്കുന്നു.

ടെക്‌നോളജിയിലെ പുതിയ മേഖല കണ്ടെത്തുക എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് സോഷ്യല്‍ നെറ്റവര്‍ക് തുടങ്ങണം എന്ന ആശയം ഇവരില്‍ രൂപപ്പെട്ടത്. റോജോ ജോര്‍ജ്, സാഗീഷ് തച്ചുകുഴിയില്‍,  വി.പി. വിപിന്‍, ആല്‍ബിന്‍ കെ. സെബാസ്റ്റ്യന്‍ എന്നിവര്‍ 2008ല്‍ കോഴിക്കോട്ടാണ് ഒത്തു ചേര്‍ന്ന് ഈ സംരംഭത്തിന്റെ പിറവിക്ക് രൂപംകൊടുത്തത്. കൈയിലുള്ളതെല്ലാം ഉപയോഗിച്ച് ആശയത്തിനു രൂപം നല്‍കിയെങ്കിലും അത് ആളുകളില്‍ കാര്യമായി എത്തിക്കാന്‍ സാധിക്കാതെ വന്നു. കൂടുതല്‍ മുതല്‍ മുടക്ക് ആവശ്യമുള്ളതിനാല്‍ വെബ് ഡെവലപ്‌മെന്റ് കമ്പനി ആരംഭിക്കണമെന്ന ആലോചനയിലായിരുന്നു പിന്നീട് ഇവര്‍.

ഷെണി ഐസക്ക്, ആദര്‍ശ്കുമാര്‍ എന്നിവരുടെ സഹായത്തോടെ സൈനയന്‍ എന്ന കമ്പനിക്ക് ഇവര്‍ രൂപംനല്‍കി. പിന്നീടാണ് മലയാളത്തിനായുള്ള സൗഹൃദക്കൂട്ടായ്മ എന്ന ചിന്ത വീണ്ടും മുളപൊട്ടിയത്.  ഇതിനിടയില്‍ ടെക്‌നോളജിയിലും മാറ്റങ്ങല്‍ വലിയ തോതില്‍ ദൃശ്യമായിരുന്നു. ഗൂഗിള്‍ പ്ലസ്സും ഫേസ്ബുക്കും ഓര്‍ക്കൂട്ടും പോലുള്ള കൂട്ടായ്മകളാണ് തരംഗം സൃഷ്ടിച്ചത്. ഇംഗ്ലീഷിലുള്ള ഫേസ് ബുക്കില്‍ സജീവമായി സംവാദത്തിലേര്‍പെട്ടത് കൂടുതലായും മലയാളികളായിരുന്നു.

ഇത് തിരിച്ചറിഞ്ഞതോടെയാണ് മലയാളത്തില്‍മാത്രം സംവദിക്കാവുന്ന സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റെന്ന ആശയത്തിലേക്ക് കാര്യങ്ങള്‍ എത്തിയത്. സൈനയന്റെ ഡിസൈന്‍ സാങ്കേതിക പ്രവര്‍ത്തകരായ ഷരുന്‍ദാസ്, അര്‍ച്ചനാമുരളി, ജിതീഷ് കോറോത്ത്, സജീറ എന്നിവരുടെ പരിശ്രമഫലമായി ചിങ്ങം ഒന്നിന് പ്രൈവറ്റ് ബീറ്റാവേര്‍ഷനും നവംബര്‍ ഒന്നിന് പബ്ലിക് വേര്‍ഷനും ആരംഭിക്കുകയായിരുന്നു.

എല്ലാവരുടേയും അഭിരുചിക്കനുസരിച്ചുള്ള കൂട്ടായമ സൃഷ്ടിക്കാനും ഇഷ്ടമുള്ള ചിത്രങ്ങളും വീഡിയോകളും അപ്‌ലോഡ് ചെയ്യാനും ഐലേസയില്‍ സംവിധാനമുണ്ട്. ഇംഗ്ലീഷ്  മലയാളം നിഘണ്ഡുവിലെ സമഗ്ര വിവരങ്ങളും ഉള്‍പെടുത്തിയിട്ടുണ്ട്. ഉപയോഗിക്കുന്നവര്‍ക്ക് വിപുലപ്പെടുത്താനുള്ള തരത്തിലാണ് അക്കൗണ്ട് സംവിധാനം. പാശ്ചാത്യമാതൃകകളുടെ അനുകരണങ്ങള്‍ ഒഴിവാക്കി അതിനെയെല്ലാം മറികടക്കാന്‍ കഴിയുന്ന സാങ്കേതിക മികവോടെയാണ് ഐലേസാ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയതെന്ന് ഇതിന്റെ ചുമതല വഹിക്കുന്നവര്‍ പറയുന്നു. 'ഒത്തുപിടിച്ചോ ഐലേസ' എന്ന ടാഗ് ലൈന്‍ സൂചിപ്പിക്കുന്നതുപോലെ എല്ലാ മലയാളികള്‍ളും ഒത്തു പിടിച്ചാല്‍ ഈ സംരംഭം വലിയ ഉയരത്തിലെത്തുമെന്നുള്ള കാര്യത്തില്‍ സംശയിമില്ല. മാസങ്ങള്‍ക്കുള്ളില്‍ തന്നെ 20,000 മേല്‍ അംഗങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്?
4 മാസത്തിനുള്ളില്‍ 'ഐലേസാ'യില്‍ രജിസ്റ്റര്‍ ചെയ്തത് 20,000 പേര്‍

സാമൂഹ്യ രംഗത്തും സാംസ്‌ക്കാരിക വിദ്യാഭ്യാസ രംഗത്തും രാഷ്ട്രീയ രംഗത്തുമുള്ള ആനുകാലിക വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനും സംവാദം നടത്തുന്നതിനും ഐലേസായ്ക്ക് വേദിയുണ്ട്. നിങ്ങള്‍ക്കിഷ്ടപ്പെട്ട വെബ്‌സൈറ്റ് ലിങ്കുകള്‍ സുഹൃത്തുക്കളുമായി പങ്കുവെക്കാനും അവസരം ഒരുക്കുന്നു. പൊതുജനാഭിപ്രായം രേഖപ്പെടുത്താനും എന്തെങ്കിലും പരിപാടികള്‍ മറ്റുള്ളവരെ അറിയിക്കാനും അവരെ അതിലേക്ക് ക്ഷണിക്കാനും ഞൊടിയിടയില്‍ കഴിയും. ഫേസ് ബുക്ക്, ഗൂഗിള്‍ പ്ലസ് തുടങ്ങിയ സൈറ്റുകളിലുള്ള  സുഹൃത്തുക്കളെ ഐലേസായിലേക്ക് ക്ഷണിക്കുന്നതിന് പ്രത്യേക ലിങ്കും നല്‍കിയിട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords : Kozhikode, Social Network, Ileza, Friends, Members, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia