Suspended | മദ്യപിച്ച് നൃത്തം ചെയ്യുന്ന മൊബൈല്‍ ദൃശ്യം പുറത്ത്; വിവാദമായതോടെ എസ്എഫ്ഐ ജില്ലാ സെക്രടറിയേയും പ്രസിഡന്റിനേയും പദവിയില്‍ നിന്നും നീക്കി
Dec 24, 2022, 19:05 IST
തിരുവനന്തപുരം: (www.kvartha.com) വനിതാപ്രവര്‍ത്തകയോട് മോശമായി പെരുമാറിയതിന് നേമത്തെ ഡിവൈഎഫ്ഐ നേതാവ് അഭിജിതിനെ സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെ എസ്എഫ്ഐ ജില്ലാ സെക്രടറി, പ്രസിഡന്റ് എന്നിവര്‍ക്കെതിരെയും പാര്‍ടി നടപടി എടുത്തു. ഗോകുല്‍ ഗോപിനാഥ്, ജോബിന് ജോസ് എന്നിവരെ തല്‍സ്ഥാനത്തുനിന്ന് നീക്കി പാര്‍ടി ഉത്തരവിറക്കി. ഇവര്‍ മദ്യപിച്ച് നൃത്തം ചെയ്യുന്ന മൊബൈല്‍ ദൃശ്യം പുറത്തുവന്നതോടെ സംഭവം വിവാദമായിരുന്നു. തുടര്‍ന്നാണ് നടപടി.
ഗുരുതര ആരോപണങ്ങളുണ്ടായിട്ടും കടുത്ത നടപടി എടുക്കാതെ അഭിജിത് പാര്‍ടിയില്‍ തുടരുന്നതില്‍ ഏറെ വിമര്‍ശനം ഉയര്‍ന്നിരുന്നു. വിദ്യാര്‍ഥി സംഘടനയുടെ നേതൃത്വത്തില്‍ അഭിജിത് എത്തിയത് 26 വയസ്സ് എന്ന് കുറച്ചു കാണിച്ചാണ്. വയസു കുറച്ചുകാണിക്കാന്‍ തന്നോട് നിര്‍ദേശിച്ചത് ആനാവൂര്‍ നാഗപ്പന് ആണെന്നാണ് അഭിജിത് പറഞ്ഞത്. എന്നാല്‍ ഇക്കാര്യം ആനാവൂര്‍ നിഷേധിച്ചു.
Keywords: Illegal activities: TVM SFI president and secretary suspended, Thiruvananthapuram, News, Politics, SFI, Liquor, Allegation, Dance, Kerala, Suspension.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.