'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' പാരയായി; ബിനാമി സ്വത്തില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ അനുമതി

 


തിരുവനന്തപുരം: (www.kvartha.com 17.04.2020) മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ അനുമതി. അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കാനാണ് സര്‍ക്കാര്‍ ക്രൈം ബ്രാഞ്ചിന് അനുമതി നല്‍കിയത്. ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം കേസ് വിജിലന്‍സിന് കൈമാറണം എന്നാണ് സര്‍ക്കാര്‍ ഉത്തരവ്.

'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' പാരയായി; ബിനാമി സ്വത്തില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ അനുമതി

തമിഴ്‌നാട്ടിലെ ബിനാമി സ്വത്ത് ഇടപാടില്‍ ജേക്കബ് തോമസിനെതിരെ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ നേരത്തെ ഉത്തരവിട്ടപ്പോള്‍ ഇതിനെതിരെ ഹൈക്കോടതിയില്‍ നിന്നും ജേക്കബ് തോമസ് സ്റ്റേ വാങ്ങിയിരുന്നു. സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകത്തില്‍ തമിഴ്‌നാട്ടിലെ ഭൂമിയെ കുറിച്ച് ജേക്കബ് തോമസ് പറയുന്നുണ്ട്. അതിനാല്‍ ഈ ഭൂമി അനധികൃത സ്വത്തായി കാണാമെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ ശുപാര്‍ശ.

മെയ് 31ന് വിരമിക്കാനിരിക്കെയാണ് ജേക്കബ് തോമസിനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള സര്‍ക്കാര്‍ നീക്കം. ജേക്കബ് തോമസിനെതിരെ നാളെ ക്രൈംബ്രാഞ്ച് പുതിയ കേസ് രജിസ്റ്റര്‍ ചെയ്യും. പുതിയ കേസെടുത്താല്‍ ജേക്കബ് തോമസിനെ സര്‍ക്കാരിന് വീണ്ടും സസ്‌പെന്‍ഡ് ചെയ്യാന്‍ പറ്റും. അങ്ങനെ സംഭവിച്ചാല്‍ സസ്‌പെന്‍ഷന്‍ കാലത്തായിരിക്കും ജേക്കബ് തോമസിന്റെ വിരമിക്കല്‍.

അനുമതിയില്ലാതെ പുസ്തകമെഴുതിയതിനും തുറമുഖ ഡയറക്ടറായിരിക്കെ ഡ്രെഡ്ജര്‍ വാങ്ങിയതിലെ അഴിമതി ആരോപണത്തിനും ജേക്കബ് തോമസിനെതിരെ ക്രൈംബ്രാഞ്ചിന്റെയും വിജിലന്‍സിന്റെയും അന്വേഷണങ്ങള്‍ തുടരുന്നുണ്ട്. ഒന്നരവര്‍ഷത്തെ സസ്‌പെന്‍ഷനും ശേഷം കോടതി ഉത്തരവോടെ അടുത്തിടെയാണ് ജേക്കബ് തോമസ് സര്‍വ്വീസില്‍ തിരിച്ചെത്തിയത്.

Keywords:  News, Kerala, Jacob Thomas, Crime Branch, High Court, Case, Book, Enquiry, Illegal Asset Government Granted to take Case against Jacob Thomas
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia