ഹൗസ് ബോട്ടുകളില്‍ ഹണിമൂണ്‍ അനാശാസ്യം

 


ഹൗസ് ബോട്ടുകളില്‍ ഹണിമൂണ്‍ അനാശാസ്യം
കൊച്ചി: ഹൗസ് ബോട്ടില്‍ ഹണിമൂണ്‍ ആഘോഷിക്കാനെന്ന വ്യാജേന അനാശാസ്യം. കേരളത്തില്‍ വിവിധ ഹൗസ് ബോട്ടുകളില്‍ അടുത്തകാലത്തായി ഹണിമൂണിനെത്തുന്നവരുടെ എണ്ണം പെരുകുകയാണ്. കല്ല്യാണം കഴിഞ്ഞ് നവദമ്പതികള്‍ ഊട്ടി, കൊടൈക്കനാല്‍, കുമരകം, ആലപ്പുഴ എന്നിവിടങ്ങളില്‍ പോകുന്നത് പൊതുവെ ഫാഷനായി മാറിയിട്ടുണ്ട്. ഇത് മുതലെടുത്താണ് കമിതാക്കള്‍ സ്വര്‍ണ നിറം പൂശിയ വ്യാജ താലിയും മോതിരവും സംഘടിപ്പിച്ച് പുത്തന്‍ വേഷവും ധരിച്ച് ഹണിമൂണിനായി എത്തുന്നത്. ദമ്പതികളാണെന്നതിനാല്‍ ആരും തന്നെ ശല്യപ്പെടുത്താനും ഉപദ്രവിക്കാനും വരില്ലെന്നതാണ് ഇവിടങ്ങളിലെത്തി ഇവര്‍ അനാശാസ്യത്തിലേര്‍പ്പെടാന്‍ കാരണം. ആയിരങ്ങള്‍ വാടക നല്‍കി ഫ്‌ളോട്ടിംഗ് ബോട്ടുകളില്‍ രാപ്പകലില്ലാതെ കറങ്ങി നടന്നാണ് ഹൗസ്‌ബോട്ടിലെ മലര്‍മെത്തകളില്‍ ഇവര്‍ ജീവിതം ആസ്വദിക്കുന്നത്.


സമയാസമയങ്ങളില്‍ ഇതിനകത്ത് മുന്തിയ ഭക്ഷണവും നാടന്‍ കള്ളും, വിദേശമദ്യവും ലഭിക്കുമെന്നതിനാല്‍ ഒറ്റ രാത്രികൊണ്ട് സ്വര്‍ഗം കാണാനെത്തുന്നവരുടെ എണ്ണം കൂടുകയാണ്. പുഴയില്‍ യഥേഷ്ടം ഒഴുകി നടക്കുന്ന ഹൗസ്‌ബോട്ടുകളെ പിടികൂടാന്‍ പോലീസിനും മറ്റും എളുപ്പത്തില്‍ സാധിക്കുന്നില്ലെന്നതിനാല്‍ ഇവര്‍ക്ക് ആരെയും പേടിക്കാതെ തന്നെ ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ കൊണ്ടുവരാനാകും. പ്രണയം നടിച്ചും, വിവാഹ വാഗ്ദാനം നല്‍കിയുമാണ് പെണ്‍കുട്ടികളെ ഹൗസ് ബോട്ടിലെത്തിക്കുന്നത്. ഒരുവന്റെ ആവശ്യം കഴിഞ്ഞാല്‍ മറ്റു പലര്‍ക്കും പെണ്‍കുട്ടിയെ കാഴ്ച്ചവെയ്ക്കുന്ന പതിവും കുറവല്ല. ഇതിനായി ചില വിരുതന്‍മാര്‍ ഒരു നാടകം തന്നെ അരങ്ങേറും. ഹൗസ് ബോട്ടില്‍ അനാശാസ്യം കഴിഞ്ഞ് പുറത്തുവരവെ മറ്റുള്ളവര്‍ ഇവരെ ശല്യപ്പെടുത്താന്‍ ശ്രമിക്കുമ്പോഴാണ് കച്ചറ ഒഴിയട്ടെ എന്നു കരുതി പെണ്ണിനെ പാട്ടിലാക്കി കാമുകന്‍ ചമഞ്ഞെത്തുന്ന വ്യക്തി മറ്റുള്ളവര്‍ക്ക് കൂടി ഇരയെ സമ്മാനിക്കുന്നത്. കാര്യം കഴിഞ്ഞ് രണ്ടു പേരും നാട്ടിലേക്ക് മടങ്ങുമ്പോഴാണ് പെണ്‍കുട്ടിക്ക് തന്റെ മാനം നഷ്ടപ്പെട്ട കാര്യമറിയുക. ഇതോടെ മാനസികമായി തളര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിലാവുകയാണ്.

മറ്റു ജില്ലകളിലേക്ക് പഠനത്തിനായും, തൊഴിലിനായും പോകുന്ന പെണ്‍കുട്ടികളാണ് ഇത്തരം റാക്കറ്റുകളുടെ പിടിയിലകപ്പെടുന്നത്. ഇങ്ങനെ കുത്തഴിഞ്ഞ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് എയ്ഡ്‌സ് പോലുള്ള രോഗങ്ങള്‍ പിടിപ്പെട്ടതായും റിപോര്‍ട്ടുണ്ട്. ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെട്ട ചില പെണ്‍കുട്ടികള്‍ക്ക് അനാഥ ഗര്‍ഭം പേറേണ്ട അവസ്ഥയുമുണ്ടായിട്ടുണ്ട്. ഇപ്പോള്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഹൗസ് ബോട്ടുകളുടെ എണ്ണം കൂടിയിട്ടുണ്ട്. ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ലോഡ്ജുകളിലും പോലീസ് റെയ്ഡ് ഭയന്നാണ് മിക്കവരും പ്രണയ സല്ലാപങ്ങള്‍ക്കും, ലൈംഗീക സുഖത്തിനുമായും ഹൗസ്‌ബോട്ടുകള്‍ ഇഷ്ടപ്പെടുന്നത്. ഇത്തരം ഹൗസ്‌ബോട്ടുകളില്‍ വരാന്‍ പെണ്‍കുട്ടികള്‍ക്ക് ഏറെ ഇഷ്ടമുണ്ടെന്നാണ് പിടികൂടിയ ഒരുവിരുതന്റെ കമന്റ്. യഥാര്‍ത്ഥത്തില്‍ ഹണിമൂണിനെത്തുന്ന പലര്‍ക്കും ഹൗസ്‌ബോട്ടിലെ ആദ്യരാത്രി കാളരാത്രിയായിട്ടുണ്ട്. ഇങ്ങനെ അനധികൃതമായി വരുന്നവരെ കൈകാര്യം ചെയ്യാനെത്തുന്നവര്‍ ആളറിയാതെ നവദമ്പതികളെയും അക്രമിച്ച സംഭവങ്ങള്‍ ആലപ്പുഴയിലുണ്ട്. ഇപ്പോള്‍ മിക്കവരും ഹണിമൂണിനായി പ്രാദേശികമായ ഹൗസ്‌ബോട്ടുകളെയാണ് സമീപിക്കുന്നത്.


പ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കാനും ആളെതിരിച്ചറിയുന്നതിനും ഇത് സഹായകമാകുന്നുണ്ട്. ഹൗസ്‌ബോട്ടിലെത്തുന്ന യുവതി യുവാക്കളുടെ വ്യക്തമായ അഡ്രസ്സും ഫോണ്‍ നമ്പറും വാങ്ങിയാല്‍ അനാശാസ്യത്തിനെത്തുന്ന കള്ളനാണയങ്ങളെ പിടികൂടാനാകും. പക്ഷേ ഹൗസ്‌ബോട്ട് അധികൃതര്‍ ഇതിന് ശ്രമിക്കാത്തത് കച്ചവടം പൊടിപൊടിക്കാന്‍ തന്നെയാണ്.  അനാശാസ്യത്തിനെത്തുന്ന ഇത്തരം ആളുകളില്‍ നിന്നും ആവശ്യപ്പെട്ട പണം ലഭിക്കുമെന്നതിനാല്‍ ആരും ഇവരുടെ പേരും അഡ്രസ്സും ചോദിക്കാറില്ല.
പഠനത്തിനുള്ള ചിലവും മുന്തിയ വസ്ത്രങ്ങളും നറുമണം പരത്തുന്ന അത്തറുകളും കാണിച്ചാണ് കാമുകന്‍മാര്‍ ഇരയെ വീഴ്ത്തുന്നത്. സംഭവം റെഡിയായാല്‍ കൂളിംഗ് ഗ്ലാസുകളുള്ള കാറുകളില്‍ കയറ്റി ഇരുചെവിയറിയാതെ ഇരുകണ്ണറിയാതെ ഹൗസ്‌ബോട്ടിലേക്ക്. നവംബറിന്റെയും, ഡിസംബറിന്റെയും മഞ്ഞില്‍ കുളിച്ച ആകാശത്തില്‍ ഇരുട്ടിന്റെ മറവില്‍ ഇവര്‍ നടത്തുന്ന അനാശാസ്യങ്ങള്‍ക്ക് ആര് കടിഞ്ഞാണിടും ?

Keywords: House-boat, Kochi, Kerala, Illegal-traffic  
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia