AKSTU | ശാസ്ത്രബോധവും യുക്തിചിന്തയുമുള്ള വിദ്യാഭ്യാസനയം നടപ്പിലാക്കണമെന്ന് എ കെ എസ് ടി യു

 


കണ്ണൂര്‍: (www.kvartha.com) പുരോഗമനപരമായ ചിന്തയെ പ്രതിഫലിപ്പിക്കുന്ന മൗലികമായ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന സമൂഹത്തെ രൂപപ്പെടുത്തുന്നതാകണം വിദ്യാഭ്യാസമെന്നും കാലഹരണപ്പെട്ടതും അശാസ്ത്രീയവുമായ ചിന്തകളെ സ്ഥാപിക്കുന്ന ദേശീയ വിദ്യാഭ്യാസനയം തിരുത്തണമെന്നും ഓള്‍ കേരള സ്‌കൂള്‍ ടീചേഴ്‌സ് യൂനിയന്‍(എ കെ എസ് ടി യു)ഇരുപത്തിയാറാം സംസ്ഥാനസമ്മേളനം ആവശ്യപ്പെട്ടു.

മതമൗലികവാദമുള്‍പ്പെടെയുള്ളവ അകാഡമിക് ചിന്തയുടെ ഭാഗമായി മാറുന്ന കാലമാണിത്. ശാസ്ത്രീയമായ കണ്ടെത്തലുകളും വീക്ഷണങ്ങളും ദിനംപ്രതി ലോകത്തിനെ മാറ്റിമറിക്കുമ്പോഴാണ് ഒരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കാത്ത ചില വാദങ്ങള്‍ സമൂഹത്തെ അടിച്ചേല്പിക്കുന്നത്.

AKSTU | ശാസ്ത്രബോധവും യുക്തിചിന്തയുമുള്ള വിദ്യാഭ്യാസനയം നടപ്പിലാക്കണമെന്ന് എ കെ എസ് ടി യു

മിതിനെ ചരിത്രമാക്കിക്കൊണ്ട് തികച്ചും അശാസ്ത്രീയമായ വീക്ഷണങ്ങളാണ് ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ നടപ്പിലാക്കുന്നത്. ശാസ്ത്രബോധവും യുക്തിചിന്തയും പ്രോത്സാഹിപ്പിക്കുന്ന വിധമായിരിക്കണം വിദ്യാഭ്യാസനയം. നൂറ്റാണ്ടുകള്‍ക്ക് പിറകിലേക്ക് നമ്മുടെ തലമുറയെ കൊണ്ടുപോകുന്ന വിധമുള്ള പ്രതിലോമകരമായ സമീപനം തിരുത്തണമെന്ന് എ കെ എസ് ടി യു സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ സര്‍കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കുടിശികയായി ബാക്കിയുള്ള ഡി എ അടിയന്തിരമായി അനുവദിക്കുക, മെഡി സെപ് പദ്ധതിയുടെ അപാകതകള്‍ പരിഹരിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി അവസാനിപ്പിക്കുക, ഭിന്നശേഷി നിയമത്തിന്റെ പേരില്‍ എയ്ഡഡ് മേഖലയില്‍ നിലനില്ക്കുന്ന നിയമന അനശ്ചിതത്വം പിന്‍വലിക്കുക, ഉച്ച ഭക്ഷണ പദ്ധതി തുക പുതുക്കി നിശ്ചയിക്കുക, സ്‌കൂള്‍ സമയം രാവിലെ മുതല്‍ ഉച്ചവരെ ആക്കുക എന്നീ ഔദ്യോഗിക പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.

ഭാരവാഹികളായി പി കെ മാത്യു(പ്രസിഡന്റ്), ഒ കെ ജയകൃഷ്ണന്‍(ജെനറല്‍ സെക്രടറി) കെ സി സ്‌നേഹശ്രീ(ട്രഷറര്‍)ജോര്‍ജ് രത്‌നം, എം മഹേഷ്‌കുമാര്‍, കെ പത്മനാഭന്‍, കെ എസ് ഷിജുകുമാര്‍, ഇ ഇന്ദുമതി അന്തര്‍ജനം(വൈസ് പ്രസിഡന്റുമാര്‍) എസ് ഹാരിസ്, എം വിനോദ്, സി ജെ ജിജു, എഫ് വില്‍സന്‍, ശശിധരന്‍ കല്ലേരി(സെക്രടറിമാര്‍)കെ കെ സുധാകരന്‍, പി എം ആശിഷ്, സി ബിജു, പിടവൂര്‍ രമേശ്, ബിജു ടി ജെ (സെക്രടറിയേറ്റംഗങ്ങള്‍). ഇവര്‍ക്ക് പുറമെ 51 അംഗ സംസ്ഥാന കമിറ്റിയേയും സമ്മേളനം തിരഞ്ഞെടുത്തു.

Keywords: Implement scientific and rational Education Act Says AKSTU, Kannur, News, Teachers, Conference, Pension, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia