Curtain | വീടുകളില്‍ കര്‍ടനിടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിയാം
Feb 12, 2024, 16:47 IST
കൊച്ചി: (KVARTHA) പുതുതായി ഒരു വീട് വച്ചുകഴിഞ്ഞാല്‍ ഭംഗിക്ക് വേണ്ടി അതിന് ചില മിനുക്കുപണികള്‍ നടത്തേണ്ടത് അത്യാവശ്യമാണ്. വീടിനെ എങ്ങനെ അലങ്കരിക്കാം എന്നായിരിക്കും മിക്കവരുടേയും ചിന്തകള്‍. കയ്യില്‍ പണം ഒരുപാടുള്ളവനാണെങ്കില്‍ പിന്നെ പറയുകയും വേണ്ട.
വീടിന് ഭംഗികൂട്ടുന്നതില്‍ പെയിന്റ്, സോഫ, എന്നിവയ്ക്കു മാത്രമല്ല, നമ്മള്‍ തിരഞ്ഞെടുക്കുന്ന കര്‍ടനുകള്‍ക്കും വളരെയധികം പ്രാധാന്യം ഉണ്ട്. നല്ല മനോഹരമായ, വീടിന്റെ ഇന്റീരിയറിനോട് ചേര്‍ന്ന് നില്‍ക്കുന്ന കര്‍ടന്‍ ഉപയോഗിച്ചാല്‍ അത് വീടിനെ അതിമനോഹരമാക്കും. അതുകൊണ്ടുതന്നെ കര്‍ടന്‍ തിരഞ്ഞെടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. ഏതാണെന്ന് നോക്കാം.
ഏത് തരത്തിലുള്ള കര്‍ടന്‍ വേണമെന്ന് തീരുമാനിക്കണം
കര്‍ടന്‍ തിരഞ്ഞെടുക്കുമ്പോള്‍ ആദ്യം വേണ്ടത് റൂമിന് അനുസരിച്ചുള്ളവ ആയിരിക്കണം എന്നതാണ്. ചിലര്‍ മുറികളില്‍ കര്‍ടനും ജനാലകള്‍ക്ക് ഡ്രേയ്പ്സും ഉപയോഗിക്കാറുണ്ട്. എന്നാല്‍ പലര്‍ക്കും ഇതിന്റെയെല്ലാം ഉപയോഗത്തെ കുറിച്ച് അറിവുണ്ടായിരിക്കില്ല.
കര്‍ടന്‍ വളരെ സോഫ്റ്റ് മെറ്റീരിയല്‍ ആണ്. റൂമില്‍ കര്‍ടന്‍ ഉപയോഗിക്കുന്നത് സ്വകാര്യതയ്ക്ക് വേണ്ടിയാണ്. എന്നാല്‍ കര്‍ടന്‍ ഏറ്റവും അനിയോജ്യമായിട്ടുള്ളത് ലിവിംഗ് റൂമിലാണ്. അതുപോലെ, ഡ്രേയ്പ്സ് എന്നത് നല്ല കട്ടിയുള്ള മെറ്റീരിയലാണ്. സൂര്യപ്രകാശം കടക്കാതിരിക്കുവാന്‍ വേണ്ടിയാണ് ഇത് ഉപയോഗിക്കുന്നത്. ബെഡ് റൂമില്‍ ഏറ്റവും അനുയോജ്യമായത് ഇതാണ്.
നിറങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
കര്‍ടന്‍ തിരഞ്ഞെടുക്കുമ്പോള്‍ അത് വാതിലിന്റെ നിറത്തിനോടും ചുമരിന്റെ നിറത്തിനോടും ചേര്‍ന്ന് പോകുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടത് അനിവാര്യമാണ്. എല്ലായ്പ്പോഴും കോണ്‍ട്രാസ്റ്റ് നിറങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ് വീടിന് ഭംഗി നല്‍കുന്നത്. കര്‍ടന്റെ കളര്‍ തിരഞ്ഞെടുക്കുമ്പോള്‍ തീര്‍ചയായും വാതിലിന്റെ നിറവും പരിഗണിക്കണം. ഇവ തമ്മില്‍ ചേരുന്നുണ്ടെങ്കില്‍ വീടിന് കൂടുതല്‍ ഭംഗി തോന്നിക്കും. അതുപോലെതന്നെ, കര്‍ടന്‍, ചുമരിലെ പെയിന്റ്, വാതിലിന്റെ നിറം എന്നിവയ്ക്കനുസരിച്ച് ഫര്‍ണീചറുകളും തിരഞ്ഞെടുക്കാം.
ജനാലയുടെ കൃത്യമായ അളവ് എടുക്കുക
കര്‍ടന്‍ തിരഞ്ഞെടുക്കുന്നതിന് മുന്‍പ് ജനാലയ്ക്ക് എത്ര വീതി ഉണ്ട് എന്ന് കൃത്യമായി അളന്ന് തിട്ടപ്പെടുത്തണം. ജനാലയുടെ വീതിയേക്കാള്‍ കൂടുതല്‍ വീതിയില്‍ കര്‍ടനുകള്‍ തിരഞ്ഞെടുക്കുന്നതും നല്ലതായിരിക്കും. അതുപോലെതന്നെ, എത്തരത്തിലുള്ള കര്‍ടന്‍ വേണമെന്നും ഇത് എങ്ങനെ ഫിറ്റ് ചെയ്യണമെന്നും മുന്‍കൂട്ടി തീരുമാനിക്കണം.
ശരിയായിട്ടുള്ള ഫാബ്രിക് തിരഞ്ഞെടുക്കുവാന്‍ ശ്രദ്ധിക്കുക
തിരഞ്ഞെടുക്കുന്ന മെറ്റീരിയലിനും വളരെ പ്രാധാന്യമുണ്ട്. ചിലര്‍ ലേയ്സ് അടങ്ങിയ കടര്‍ടനുകള്‍ ഉപയോഗിക്കാറുണ്ട്. ചിലര്‍ കട്ടിയുള്ളതും വെല്‍വെറ്റ് മെറ്റീരിയലും ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഭംഗി മാത്രം നോക്കി ഒരിക്കലും കര്‍ടന്‍ മെറ്റീരിയലുകള്‍ തിരഞ്ഞെടുക്കരുത്. ചിലര്‍ക്ക് റൂമില്‍ അമിതമായി സൂര്യപ്രകാശം വേണ്ടിവരില്ല. അതുപോലെ, കുട്ടികളുടെ റൂമിനും, ട്രെഡീഷനല്‍ ലുക് ഉള്ള റൂമിനുമെല്ലാം അതിനനുസരിച്ചുള്ള കര്‍ടനുകള്‍ വേണം തിരഞ്ഞെടുക്കാന്‍. ആവശ്യത്തിനനുസരിച്ച് ഉപകാരപ്പെടുന്ന മെറ്റീരിയലുകള്‍ തിരഞ്ഞെടുത്താല്‍ അത് വളരെ മനോഹരമാക്കും.
പ്രിന്റഡ് കര്‍ടന്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
വീട്ടിലെ ഓരോ സ്ഥലത്തേയും പ്രാധാന്യത്തിനുസരിച്ചായിരിക്കണം പ്രിന്റഡ് കര്‍ടന്‍ തിരഞ്ഞെടുക്കുവാന്‍. ചില ഏരിയകളില്‍ വളരെ ലൈറ്റ് പ്രിന്റ് ഉള്ള കര്‍ടനുകളും അതുപോലെ ഹെവി പ്രിന്റഡ് കര്‍ടനുകളും ഉപയോഗിക്കാം. പ്രിന്റ് മാത്രമല്ല, ഇതിലെ കളര്‍ കോംപിനേഷനുകളും ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. പ്രിന്റ് കളര്‍ മൊത്തത്തില്‍ റൂമിന് ചേരുന്നതാണോ എന്നൊക്കെ നോക്കി തിരഞ്ഞെടുത്താല്‍ അത് കൂടുതല്‍ മനോഹരമാക്കും. ചിലപ്പോള്‍ കര്‍ടന്‍ പ്രിന്റ് കുറച്ച് വേറിട്ട ലുക് വീടിന് നല്‍കുകയും ചെയ്യും.
കര്‍ടന്റെ നീളം പ്രധാനപ്പെട്ടത്
നല്ല നീളത്തില്‍ കിടക്കുന്ന കര്‍ടനുകള്‍ വീടിന് എല്ലായ്പ്പോഴും ഭംഗി നല്‍കും. എന്നാല്‍, കുട്ടികളുള്ള വീടാണെങ്കില്‍ നീളം കുറഞ്ഞ കര്‍ടനുകള്‍ ഉപയോഗിക്കാവുന്നതാണ്. നീളം കൂടിയ കര്‍ടനുകള്‍ വീടിന് ഒരു ഡ്രമാറ്റിക് ലുക് നല്‍കും.

Keywords: Important Tips To Choose Curtains For Your Home, Kochi, News, Curtains, Rooms, Tips, Home, Combination, Warning, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.