RTI | 'കോവിഡ് കാലത്തും തുടര്‍ന്നും നീതി നിഷേധം കാട്ടി'; പുരാരേഖാ വകുപ്പ് മുന്‍ മേധാവിക്കും അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്കുമെതിരെ സഹപ്രവർത്തക നൽകിയ പരാതിയിൽ വിവരാവകാശ കമീഷന്റെ സുപ്രധാന വിധി
Oct 23, 2023, 14:01 IST
തിരുവനന്തപുരം: (KVARTHA) സംസ്ഥാന പുരാരേഖാ ഡയറക്ടറും വകുപ്പ് ആസ്ഥാനത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും സഹപ്രവര്‍ത്തകയോട് കോവിഡ് കാലത്തും തുടര്‍ന്നും നീതി നിഷേധം കാട്ടിയെന്ന പരാതിയിൽ വിവരാവകാശ കമീഷന്റെ സുപ്രധാന വിധി. 50,618 രൂപ പിഴ അടയ്ക്കാനും ഇതില്‍ 25618 രൂപ പരാതിക്കാരിക്ക് നേരിട്ടു നഷ്ടപരിഹാരമായി നൽകാനും കമീഷൻ ഉത്തരവിട്ടു. 25000 രൂപ കമീഷനില്‍ അടയ്ക്കണം.
പുരാരേഖാ ഡയറക്ടറായി രണ്ടുമാസം മുമ്പ് വിരമിച്ച ജെ റെജികുമാറിനും വിവരാവകാശ നിയമപ്രകാരമുള്ള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ എസ്പിഐഒ ചുമതല വഹിച്ചിരുന്ന ജോസഫ് സ്കറിയയ്ക്കും എതിരെയാണ് വിവരാവകാശ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമുള്ള വിധി. നിലവില്‍ പുരാരേഖാ വകുപ്പില്‍ സൂപ്രണ്ടായി ജോലി ചെയ്യുന്ന ആര് ആര് ബിന്ദുവാണ് പരാതി നൽകിയത്. ഇപ്പോള്‍ ഉഴവൂരില്‍ കെ ആര് നാരായണന് നാഷണല്‍ ഇന്സ്റ്റിറ്റ്യൂട് ഓഫ് വിഷ്വല്‍ സയന്‍സ് ആൻഡ് ആര്‍ട്സ് ഉദ്യോഗസ്ഥനായ ജോസഫ് സ്കറിയയാണ് 25000 രൂപ കമീഷനില്‍ അടയ്ക്കേണ്ടത്.
അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എന്ന നിലയിലാണ് ജോസഫ് സ്കറിയ എസ്പിഐഒ ആയിരുന്നത്. കഴിഞ്ഞ മെയ് മാസത്തിൽ വിരമിച്ച റെജികുമാര്‍ അപീ ല്‍ അധികാരി എന്ന നിലയില്‍ ഉത്തരവാദിത്തം നിറവേറ്റിയില്ലെന്നാണ് ആരോപണം. ജോസഫ് സ്കറിയയെ ഒന്നാം എതിര് കക്ഷിയും റെജികുമാറിനെ രണ്ടാം എതിര് കക്ഷിയുമാക്കി ബിന്ദു നല്കിയ പരാതിയിലാണ് വിവരാവകാശ കമീഷണർ എ അബ്ദുല്‍ ഹകീം അപൂര്‍വ പ്രാധാന്യമുള്ള വിധി പുറപ്പെടുവിച്ചത്.
ബിന്ദുവിനു ലഭിക്കേണ്ട അര്‍ഹമായ സ്ഥാനക്കയറ്റം തടയുകയും അവര്‍ക്കെതിരായ കള്ളപ്പരാതി പ്രോല്‍സാഹിപ്പിക്കുകയും കോവിഡ് മഹാമാരി ഏറ്റവും രൂക്ഷമായിരുന്നപ്പോള്‍ നിയമവിരുദ്ധമായി തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേയ്ക്ക് സ്ഥലംമാറ്റുകയും ചെയ്തുവെന്നാണ് ആരോപണം. നീതി നിഷേധത്തിനെതിരേ നിയമനടപടികള്‍ സ്വീകരിക്കുന്നതിനു വിവരങ്ങള്‍ ശേഖരിക്കാന്‍ 2020 ജൂണ്‍ രണ്ടിന് എസ്പിഐഒയ്ക്കു വിവരാവരാവകാശ നിയമപ്രകാരം കൊടുത്ത അപേക്ഷ, ജൂലൈ 27ന് ഡയറക്ടര്‍ക്ക് നല്കിയ അപീല്‍ എന്നിവയ്ക്ക് പൂര്‍ണവും നിയമപ്രകാരവും സത്യസന്ധവുമായ വിവരങ്ങള്‍ ലഭ്യമാക്കിയില്ല എന്നായിരുന്നു പരാതി.
തന്റെ ജോലിയുമായി ബന്ധപ്പെട്ട നാല് സുപ്രധാന ഫയലുകളിലെ മുഴുവന്‍ നടപടിക്രമങ്ങളുടെയും പകര്‍പ്പുകളും എറണാകുളം മേഖലാ ആര്‍കൈവ്സിലെ ജീവനക്കാരന് ബിജു ആര് തനിക്കെതിരേ വകുപ്പധ്യക്ഷന് നല്കിയ പരാതിയുടെ പകര്‍പ്പുമാണ് ബിന്ദു ആവശ്യപ്പെട്ടത്. വിഷയം കോടതിയിലായതു കൊണ്ട് തരാന്‍ പറ്റില്ലെന്നായിരുന്നു എസ്പിഐഒയുടെ മറുപടി. കേസില്‍ ഉള്‍പ്പെട്ട മൂന്നാം കക്ഷിയായ ബിജുവിന്റെ സമ്മതം കിട്ടുമ്പോള്‍ അറിയിക്കാം എന്നും പറഞ്ഞു. അപേക്ഷയിലെ ചില കാര്യങ്ങളുടെ മറുപടി ബിന്ദുവിനു കൊടുക്കുന്നതില്‍ മൂന്നാം കക്ഷിക്ക് സമ്മതമല്ല എന്നായിരുന്നു പിന്നീട് നല്കിയ മറുപടി. എന്നാല്‍ ഇത് വിവരങ്ങള്‍ മറച്ചുവയ്ക്കാന്‍ ബോധപൂര്‍വമുള്ള ശ്രമമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ഡയറക്ടര്‍ക്ക് അപീല്‍ നല്‍കിയത്. എസ്പിഐഒയുടെ മറുപടി തന്നെ ഡയറക്ടറും ആവര്‍ത്തിച്ചു. ഇതോടെയാണ് വിവരാവകാശ കമീഷനെ സമീപിച്ചത്.
2021 ഏപ്രില്‍ നാലിന് അപീല്‍ സ്വീകരിച്ച് എതിര് കക്ഷികള്‍ക്ക് നോടീസ് അയച്ചു. ബിന്ദുവിനു തൃപ്തികരമായ വിവരങ്ങള്‍ നല്‍കാതിരുന്നതിനെ എസ്പിഐഒയും അന്നത്തെ ഡയറക്ടറും ന്യായീകരിക്കുകയാണ് ചെയ്തത്. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ സര്‍വീസ് സംബന്ധമായ കേസ് നിലനില്ക്കുന്നു എന്ന പേരിലായിരുന്നു ഇത്. എന്നാല്‍ ഈ വാദങ്ങള്‍ പിന്നീട് പൊളി്ഞ്ഞു. 2022 ഏപ്രില്‍ എട്ടിനായിരുന്നു ആദ്യ ഹിയറിംഗ്. രേഖകള്‍ ഹാജരാക്കാനും വിശദീകരണം നല്‍കാനും എസ്പിഐഒയ്ക്ക് കമീഷന് സമയം നല്കി. തുടര്‍ന്ന് 2022 നവംബര്‍ 30ന് താല്‍ക്കാലിക ഉത്തരവ് പുറപ്പെടുവിച്ചു. വിവരാവകാശ അപേക്ഷയ്ക്ക് സമയബന്ധിതമായി മറുപടി നല്‍കാത്തത് എസ്പിഐഒയുടെ ഗുരുതര വീഴ്ചയാണെന്ന് അതില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
വിവരാവകാശ നിയമത്തിലെ 20 (1) വകുപ്പുപ്രകാരം ശിക്ഷാ നടപടി സ്വീകരിക്കുന്നതിനു മുമ്പായി വിശദീകരണം ചോദിക്കുകയും മറുപടിക്ക് 15 ദിവസം നല്‍കുകയും ചെയ്തു. മാത്രമല്ല ബിന്ദുവിന്റെ അപേക്ഷയിലെ ചോദ്യങ്ങള്‍ക്ക് പത്തു ദിവസത്തിനകം മറുപടി നല്‍കാനും നിര്‍ദേശിച്ചു. അതനുസരിച്ച് വിവരം നല്കി എന്നാണ് എസ്പിഐഒ കമീഷനെ അറിയിച്ചത്. എന്നാല്‍ കര്‍ശന ശിക്ഷയും നഷ്ടപരിഹാരവും ആവശ്യമുള്ള ഗുരുതര നിയമലംഘനമാണ് നടന്നതെന്നും അതനുസരിച്ചുള്ള പരാമര്‍ശങ്ങള്‍ വിധിയില്‍ ഇല്ലെന്നും ചൂണ്ടിക്കാട്ടി ബിന്ദു വീണ്ടും കമീഷനെ സമീപിച്ചു.
എസ്പിഐഒ കാരണം കാണിക്കല്‍ നോടീസിനു നല്കിയ മറുപടിയിലെ ആവശ്യത്തെതുടര്‍ന്ന് അദ്ദേഹത്തെ മാത്രമായി 2023 ജൂലൈ 14നു കമീഷന് പ്രത്യേകം കേട്ടു. ബിന്ദുവിന്റെ അപേക്ഷ പരിഗണിച്ച് എസ്പിഐഒയെയും ഡയറക്ടറെയും നോടീസ് അയച്ചു വിളിച്ചു വരുത്തി ജൂലൈ 25ന് വീണ്ടും ഹിയറിംഗ് വച്ചു. ഇതിനിടെ റെജികുമാര്‍ സര്‍വീസില്‍ നിന്നു വിരമിച്ചിരുന്നു, അതുകൊണ്ട് പുതിയ ഡയറക്ടര്‍ ഇ ദിനേശനെക്കൂടി കമീഷന് വിളിച്ചു വരുത്തി. തുടര്‍ന്ന്, കമീഷനു ബോധ്യപ്പെട്ട വസ്തുതകളുടെ അടിസ്ഥാനത്തില്‍ വിവരാവകാശ നിയമത്തിലെ 19 (8)(ബി) വകുപ്പു പ്രകാരമാണ് നഷ്ടപരിഹാരം അനുവദിക്കാന്‍ തീരുമാനിച്ചത്.
നഷ്ടപരിഹാരം അനുവദിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ വിശദീകരണം നല്കാന് പുരാരേഖാ വകുപ്പിന് നോടീസും അയച്ചു. കഴിഞ്ഞ ഓഗസ്റ്റ് 11ന് ആയിരുന്നു ആ നോടീസ് പ്രകാരമുള്ള കാലാവധി അവസാനിച്ചത്. എന്നാല്‍ അന്നു വീണ്ടും കമീഷന് നടത്തിയ ഹിയറിംഗില്‍ പങ്കെടുത്ത വകുപ്പ് ഡയറക്ടര്‍ ഇ ദിനേശന് ബിന്ദുവിന്റെ വാദങ്ങള്‍ നിരാകരിച്ചു. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനും പരാതിക്കാരിയുടെ വാദങ്ങളുടെ പൊതുസ്ഥിതി പുതിയ ഡയറക്ടറെ ബോധ്യപ്പെടുത്താനും ഓഗസ്റ്റ് 23ന് ഡയറക്ടറെയും ബിന്ദുവിനെയും കമീഷന് പ്രത്യേകം കേട്ടു. രണ്ടു കൂട്ടരും നേരത്തേ നല്കിയ വിശദീകരണങ്ങള്‍ പരസ്പരം രണ്ടു കക്ഷികള്‍ക്കും ലഭ്യമാക്കിയ ശേഷമായിരുന്നു ഈ ഹിയറിംഗ്.
പരാതിക്ക് കാരണമായ കാര്യങ്ങളേക്കുറിച്ച് കൂടുതല്‍ രേഖകളും തെളിവുകളും ബിന്ദു ഓഗസ്റ്റ് 23നും സമര്‍പിച്ചു. എന്നാല്‍ തങ്ങള്‍ക്ക് കൂടുതലൊന്നും സമര്‍പ്പിക്കാനില്ല എന്ന നിലപാടിലായിരുന്നു വകുപ്പ്.
23 ദിവസം കൂടി കഴിഞ്ഞ് 2020 ജൂലൈ 25നാണ് ബിന്ദുവിന്റെ അപേക്ഷയില്‍ ചില വിവരങ്ങൾ നല്കാന് എസ്പിഐഒ തയാറായത്. അതുകൊണ്ടാണ് ഒന്നാം അപീല്‍ 2020 ജൂലൈ 27നു ഡയറക്ടര്‍ സ്വീകരിച്ചതും സമയം കഴിഞ്ഞുവെന്ന് പറഞ്ഞ് നിരസിക്കാതിരുന്നതും. അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ കേസ് നല്കിയ വിവരം വകുപ്പ് അറിഞ്ഞതുതന്നെ 2020 ജൂണ്‍ 16നു ശേഷം മാത്രമാണ്. ആ കേസിലെ ഹര്‍ജിക്കാരിയും വിവരാവകാശ അപേക്ഷ നല്കിയ ആര് ആര് ബിന്ദു തന്നെയാണ്. സ്വന്തം കേസിനു വേണ്ടി സ്വന്തം വകുപ്പില്‍ നിന്ന് സ്വന്തം വിവരവും രേഖയും അന്വേഷിക്കുക എന്ന കാര്യമാണ് ഹര്‍ജിക്കാരി ചെയ്തത്.
ബിന്ദു അപേക്ഷ സമര്‍പ്പിച്ച സമയത്ത് ഈ വിഷയത്തില്‍ കേസില്ലാതിരുന്നിട്ടും എന്തുകൊണ്ട് ബന്ധപ്പെട്ട വിവരങ്ങള്‍ നല്കാന് വിസമ്മതിച്ചു എന്ന് കമീഷന് ചോദിച്ചു. നിയമപ്രകാരം നല്‍കേണ്ട വിവരം നല്‍കുക എന്ന തുറന്ന സമീപനം സ്വീകരിക്കുന്നതിനു പകരം എസ്പിഐഒയുടെ നിലപാടിനൊപ്പം നില്‍ക്കുകയാണ് ഡയറക്ടര്‍ റെജികുമാര്‍ ചെയ്തതെന്നാണ് വിമർശനം. വിവരാവകാശ നിയമത്തിലെ ഏതു വകുപ്പ് പ്രകാരമാണ് ബിന്ദുവിന് വിവരം നിഷേധിച്ചത് എന്ന് പറയാന്‍ എസ്പിഐഒയ്ക്കോ അന്നത്തെ ഡയറക്ടര്‍ ജെ റെജികുമാറിനോ കഴിഞ്ഞുമില്ല. 2020 ജൂണ്‍ രണ്ടിലെ അപേക്ഷയ്ക്ക് നല്കി എന്നു പറയുന്ന മറുപടിയുടെ കാര്യത്തിലും അവ്യക്തതയുണ്ടെന്ന് കമീഷന് വ്യക്തമാക്കി.
2020 ജൂണ്‍ 23നു തയാറാക്കിയ മറുപടി 24ന് അഞ്ചു രൂപയുടെ സ്റ്റാമ്പ് ചിലവെഴുതിയാണ് ഡെസ്പാച് രേഖപ്പെടുത്തിയത്. എന്നാല്‍ ബിന്ദുവിന് മറുപടി ലഭിച്ചത് പിറ്റേമാസം 25ന് ആണ്. അതിന്റെ കവറില്‍ പോസ്റ്റല്‍ സീല്‍ കാണുന്നതാകട്ടെ ജൂണ്‍ മാസത്തിലെ അല്ല, ജൂലൈ 23ന്റേതാണെന്നും അഞ്ചു രൂപ സ്റ്റാമ്പ് ഒട്ടിക്കുന്നതിനു പകരം കൂലിയടിച്ച കത്താണ് കിട്ടിയതെന്നും ബിന്ദു പറയുന്നു. അതേസമയം, 2020 ജൂലൈ രണ്ട് തീയതിവച്ച് തയ്യാറാക്കിയ മറ്റൊരു മറുപടിക്കത്ത് ജൂലൈ 27നു ഡെസ്പാചില് രേഖപ്പെടുത്തി 30 രൂപയുടെ സ്റ്റാമ്പ് ചെലവ് കാണിച്ചിരിക്കുന്നതായും കമീഷന് കണ്ടെത്തി. 30 രൂപയുടെ സ്റ്റാമ്പൊട്ടിച്ച് നല്‍കേണ്ട വിവരങ്ങള്‍ അതില്‍ ഉണ്ടായിരുന്നുമില്ലല്ലെന്നും ബിന്ദു വാദിച്ചു. രണ്ട് മറുപടിയും ഒരേ കവറില്‍ ഒരു ദിവസമാണ് കിട്ടിയതെന്നും 2020 ജൂണ്‍ 23ലെ മറുപടിയും ജൂലൈ രണ്ടിലെ മറുപടിയും ഒരുമിച്ച് ഒരു കവറില്‍ കിട്ടി എന്ന ബിന്ദുവിന്റെ വാദം ശരിയാണെന്നും തെളിയുകയും ചെയ്തു.
അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലെ കേസിനു നല്കാന് ആവശ്യമായ രേഖകള്‍ ഉള്‍പ്പെടുന്ന ഫയലാണ് ബിന്ദു ആവശ്യപ്പെട്ടത്. തിരുവനന്തപുരത്തെ ഒഴിവില്‍ നിയമനം നല്‍കണമെന്ന് കാര്യകാരണ സഹിതം എഴുതിയ ഫയലായിരുന്നു അത്. എന്നാല്‍ ആ നിയമനം അവര്‍ക്ക് നിഷേധിക്കുന്നതിനു വേണ്ടി ട്രിബ്യൂണലിലെ കേസ് കഴിയുന്നതുവരെ രേഖകള്‍ നല്കാതിരിക്കുകയാണ് എസ്പിഐഒ ആയ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും ഡയറക്ടറും ചെയ്തതെന്നാണ് ആരോപണം. പിന്നീട് ഒമ്പതു മാസവും 24 ദിവസവും കഴിഞ്ഞ് ബിന്ദുവില്‍ നിന്ന് 580 രൂപ ഈടാക്കിയാണ് വിവരവും രേഖകളുടെ പകര്‍പ്പും കൊടുത്തത്. സൗജന്യമായി നല്‍കണമെന്ന് വിവരാവകാശ നിയമം നിര്‍ദേശിക്കുന്ന വിവരങ്ങള്‍ ഫീസ് ഈടാക്കി നല്‍കിയത് നിയമവിരുദ്ധമാണെന്നും ബിന്ദു ചൂണ്ടിക്കാട്ടുന്നു.
ആര് ബിജു തന്നെ അപകീര്‍ത്തിപ്പെടുത്തി നല്‍കിയതായി പറയുന്ന പരാതിയുടെ പകര്‍പ്പാണ് ബിന്ദു ആവശ്യപ്പെട്ട മറ്റൊന്ന്. ബിന്ദുവിനെ വകുപ്പിലെ ഇന്റേണല്‍ കംപ്ലെയിന്റ്സ് കമിറ്റി (ഐസിസി) അംഗമാക്കിയതിനെതിരേ ആയിരുന്നു ബിജുവിന്റെ പരാതി. വകുപ്പില്‍ ബിജുവിന്റെ സീനിയര്‍ ഉദ്യോഗസ്ഥയും സ്ത്രീയുമായ തന്നെ ഇകഴ്ത്താനും വ്യക്തിപരമായി അധിക്ഷേപിക്കാനും ഉദ്ദേശിച്ച് അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച കള്ളപ്പരാതിയാണ് നല്‍കിയത് എന്നായിരുന്നു ബിന്ദുവിന്റെ വാദം. ആ പരാതിയുടെ പകര്‍പ്പ് ബിന്ദുവിനു നല്‍കാതെ ബിജുവിനെ സംരക്ഷിക്കുകയാണ് ജോസഫ് സ്കറിയയും റെജികുമാറും ചെയ്തതീനും .ബിന്ദുവിന്റെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ ആ കത്തിന്റെ പകര്‍പ്പ് നല്കുന്നതിനു പകരം നല്കാതിരിക്കാനുള്ള നടപടി സ്വീകരിക്കുകയാണ് റെജികുമാര്‍ ചെയ്തതെന്നും ആരോപണമുണ്ട്. ഒടുവില്‍ കമീഷന് ഇടപെട്ടപ്പോഴാണ് വിവരം നല്‍കിയത്.
നിയമന, സ്ഥലംമാറ്റ ഉത്തരവില്‍ പരാതി ഉണ്ടായിരുന്നെങ്കില്‍ അത് ബിന്ദു അറിയിച്ചില്ല എന്നായിരുന്നു റെജികുമാറിന്റെയും ഇപ്പോഴത്തെ ഡയറക്ടറുടെയും വിശദീകരണം. നിയമനാധികാരിയായ പുരാരേഖാ ഡയറക്ടര്‍ സ്ഥാനക്കയറ്റം വൈകിപ്പിച്ചതായോ അന്യായമായി കോഴിക്കോട്ടേയ്ക്കു സ്ഥലംമാറ്റി നിയമിച്ചതായോ സര്‍കാരിന് പരാതി നല്‍കിയില്ല എന്ന ഈ വാദം കള്ളമാണെന്ന് കമീഷനു ബോധ്യപ്പെട്ടു. 2020 മെയ് 11ന് ബിന്ദു പരാതി നല്‍കിയിരുന്നു. ട്രിബ്യൂണലില്‍ കേസ് കൊടുക്കാന്‍ സമര്‍പ്പിച്ച എല്ലാ രേഖകളും ഡയറക്ടര്‍ക്കും നല്‍കിയിരുന്നു. മുഖ്യമന്ത്രിക്ക് ബിന്ദുവിന്റെ പിതാവ് പരാതി നല്‍കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യത്തില്‍ സാംസ്കാരിക സെക്രടറിയോട് റിപോര്‍ട് ചോദിച്ചു. സെക്രടറി പുരാരേഖാ ഡയറക്ടറോട് വിശദീകരണം തേടി. എന്നാല്‍ ഇതിന് ആറു മാസം വരെ മറുപടി നല്‍കിയില്ല. ബിന്ദുവിനെ മാറ്റി നിര്‍ത്തി മറ്റൊരു ജീവനക്കാരിക്ക് തിരുവനന്തപുരത്തു നിയമനം നല്‍കുന്നതിന് അവരുടെ അപേക്ഷ ഉടനേതന്നെ പരിഗണിക്കുകയും ചെയ്തുവെന്നും പരാതിയുണ്ട്.
കോവിഡ് രൂക്ഷമായിരുന്ന കാലത്ത് വിദൂര സ്ഥലത്തേക്ക് സ്ഥലംമാറ്റിയതിലെ പക വീട്ടലും അതുണ്ടാക്കിയ ബുദ്ധിമുട്ടുകളുമാണ് ബിന്ദു ചൂണ്ടിക്കാട്ടിയത്. ആദ്യ ലോക്ഡൗണ്‍ പ്രഖ്യാപിച്ച 2020 മാര്ച് 24 മുതല്‍ സര്‍കാര്‍ വിവിധ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ആ സമയത്ത് ഹെഡ് ക്ലാര്‍ക് ആയിരുന്ന ബിന്ദുവിനെ കോഴിക്കോട്ടേയ്ക്കു മാറ്റി. നിര്‍വാഹമില്ലാതെ 2020 ജൂണ്‍ എട്ടിന് അവര്‍ കോഴിക്കോട്ട് ജോലിയില്‍ പ്രവേശിച്ചു. എല്ലാ ജീവനക്കാരും അവരവരുടെ ഓഫീസുകളില്‍ പൂര്‍ണതോതില്‍ ഹാജരാകണമെന്ന് 2020 ജൂണ്‍ ഏഴിനാണ് പൊതുഭരണ വകുപ്പിന്റെ സര്കുലര് വന്നത്. കോവിഡ് കാലത്ത് ഇതര ജില്ലകളില്‍ ജോലി ചെയ്യുന്നവര്‍ക്കായി നേരത്തേ 2020 മെയ് 18നു പൊതുഭരണ വകുപ്പ് ഇറക്കിയ ഉത്തരവ് ബിന്ദു പ്രയോജനപ്പെടുത്തിയില്ല എന്ന വകുപ്പിന്റെ വാദം ഇതോടെ നിലനില്‍ക്കാതെയായി.
കേന്ദ്ര സര്‍കാര്‍ ഉദ്യോഗസ്ഥനായിരുന്ന ബിന്ദുവിന്റെ ഭര്‍ത്താവിനെ സംസ്ഥാന സര്‍കാരിന്റെ ആവശ്യപ്രകാരം കോവിഡ് തീവ്രമായിരുന്ന കാലത്ത് ആരോഗ്യ വകുപ്പു ഡയറക്ടറേറ്റില്‍ ഓഡിറ്റ് ഓഫീസറായി കേന്ദ്രം നിയമിച്ചിരുന്നു. ഇതേകാലയളവിലാണ് ബിന്ദുവിനെ കോഴിക്കോട്ടേക്ക് മാറ്റിയത്. ഭാര്യയ്ക്കും ഭര്‍ത്താവിനും ഒരേ സ്റ്റേഷനില്‍ ജോലി ചെയ്യാന്‍ കഴിയുന്ന വിധം സ്ഥലംമാറ്റങ്ങളും നിയമനങ്ങളും ക്രമീകരിക്കണം എന്ന സര്‍കാര്‍ ഉത്തരവും ഇവിടെ ലംഘിക്കപ്പെട്ടു. നീതി തേടി അഡ്മിനിസ്ട്രേറ്റേീവ് ട്രിബ്യൂണലിനെ സമീപിച്ചപ്പോള്‍ തന്നെയും കുടുംബത്തെയും പരിഹസിക്കുന്ന വിധമാണ് എതിര് കക്ഷികള്‍ വിശദീകരണ പ്രസ്താവന നല്‍കിയതെന്ന് ബിന്ദു കമീഷനെ അറിയിച്ചു.
രോഗികളായ മാതാപിതാക്കളുടെ ഏക ആശ്രയമാണ് എന്നതും കിഡ്നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു ശേഷം കഴിയുന്ന സഹോദരന് ബിന്ദുവിന്റെ പരിചരണത്തിലാണ് എന്നതുമൊന്നും ഡയറക്ടര്‍ പരിഗണിച്ചില്ല. സമയത്ത് വിവരങ്ങള്‍ ലഭിക്കാതിരുന്നതുമൂലം ബിന്ദുവിനു ശാരീരിക, മാനസിക, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായതായി കമ്മീഷന് വിലയിരുത്തി. സ്വന്തം തൊഴിലിടത്തില്‍ മാനഹാനിക്കു കാരണമാകുന്ന അവഗണന അനുഭവിക്കേണ്ടി വരികയും ചെയ്തു. അര്‍ഹമായ സ്ഥാനക്കയറ്റം ഒന്നര വര്‍ഷം വൈകി. ഇതുകാരണം ശമ്പളത്തിലും മറ്റ് ആനുകൂല്യങ്ങളിലും നഷ്ടമുണ്ടായി. ഇതിനൊക്കെ പുറമേയാണ് കൊവിഡ് മഹാമാരിക്കാലത്തെ ദീര്‍ഘയാത്രകളുടെ ദുരിതമെന്നും അവർ പരാതിപ്പെട്ടു. ഇതിനെല്ലാം കൂടി എട്ടു ലക്ഷം രൂപയാണ് ബിന്ദു നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്.
രണ്ടുപ്രാവശ്യമായി ബിന്ദുവില്‍ നിന്ന് ഈടാക്കിയ 618 രൂപ ജോസഫ് സ്കറിയ ഈ മാസം 30നു മുമ്പ് തിരിച്ചു നല്‍കാനാണ് വിധി. സമയത്ത് വിവരം നല്‍കാതിരുന്നതിന് വിവരാവകാശ നിയമത്തിലെ 20 (1) വകുപ്പു പ്രകാരമുള്ള പിഴത്തുകയായ 25000 രൂപ ഈ മാസം 25നു മുമ്പ് കമീഷനില്‍ അടയ്ക്കണം. അതിന്റെ അസല്‍ ചെലാനടക്കം 28നു മുമ്പ് കമീഷന് സെക്രടീറിയെ അറിയിക്കണം. അടച്ചില്ലെങ്കില്‍ തുക ശമ്പളത്തില്‍ നിന്നു പിടിച്ച് അടയ്ക്കാന്‍ ജോസഫ് സ്കറിയ ഇപ്പോള്‍ ജോലി ചെയ്യുന്ന കെ ആര് നാരായണന് ഇന്സ്റ്റിറ്റ്യൂട് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി. അല്ലെങ്കില്‍ ജോസഫ് സ്കറിയയുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ ജപ്തി ചെയ്തു തുക ഈടാക്കും.
പരാതിക്കാരിക്ക് നേരിടേണ്ടി വന്ന കഷ്ടനഷ്ടങ്ങളുടെ ഉത്തരവാദി പുരാരേഖാ ഡയറക്ടറേറ്റായതിനാലാണ് 19 (8)(ബി) വകുപ്പു പ്രകാരം ഡയറക്ടറേറ്റ് മറ്റൊരു 25000 രൂപ നഷ്ടപരിഹാരമായി നല്‍കേണ്ടത്. ഈ തുക ഡയറക്ടര്‍ ഉചിതമായി ഈടാക്കി നവംബര്‍ നാലിനു മുമ്പ് ബിന്ദുവിന് നല്‍കണം. വിധിപ്പകര്‍പ്പ് ജോസഫ് സ്കറിയയ്ക്കും ജെ റെജികുമാറിനും എത്തിച്ചു വിധി നടപ്പില്‍ വരുത്തി എന്ന് ഉറപ്പു വരുത്താനുള്ള ചുമതല നിലവിലെ ഡയറക്ടര്‍ക്കാണ്. അതു സംബന്ധിച്ച നടപടി റിപ്പോര്‍ട്ട് നവംബര്‍ ആറിനു മുമ്പ് കമ്മീഷന് സമര്പ്പിക്കണമെന്നുംവിധിയില് പറയുന്നു.
സിവില്‍ കോടതിയുടെ നിയമപരമായ അധികാരങ്ങളുള്ള വിവരാവകാശ കമീഷന് അതിന്റെ പരമാവധി അധികാരം വിനിയോഗിച്ചു പുറപ്പെടുവിച്ച വിധി ഒരേ സമയവും സ്ത്രീപക്ഷവും വിവരാവകാശ നിയമത്തിന്റെ അന്തസത്ത ഉയര്‍ത്തിപ്പിടിക്കുന്നതുമാണ് എന്ന് ചൂണ്ടിക്കാട്ടി നിയമ, വിവരാവരാശ ഉദ്യോഗസ്ഥ വൃത്തങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.
Keywords: News, Kerala, Thiruvananthapuram, RTI, Complaint, Department of Archaeology, Important veridct of RTI Commission on complaint filed by woman.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.