Pineapple Benefit | ശരീരഭാരം കുറയ്ക്കുന്നു, ദഹനം മെച്ചപ്പെടുത്തുന്നു; അറിയാം പൈനാപിളിന്റെ ഗുണങ്ങള്‍
Feb 12, 2024, 20:17 IST
കൊച്ചി: (KVARTHA) പൈനാപിളിനെ ഇഷ്ടമില്ലാത്തവര്‍ ആരുമുണ്ടാകില്ല. മധുരവും രുചികരവുമായ ഒരു പഴവര്‍ഗമാണ് പൈനാപിള്‍. ഐസ്‌ക്രീം, കേക് തുടങ്ങി പൈനാപിള്‍ ഉപയോഗിച്ച് നിരവധി രുചികരമായ ഭക്ഷണ പദാര്‍ഥങ്ങളാണ് തയാറാക്കാവുന്നത്.
രുചിയുള്ള പഴം എന്നതിലുപരി പൈനാപിളിന് ആരോഗ്യപരമായ ഒരുപാട് ഗുണങ്ങളും ഉണ്ട്. ശരീരഭാരം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും പൈനാപിള്‍ കഴിക്കുന്നതുവഴി കഴിയുമെന്ന് വിദഗ്ധര്‍ പറയുന്നു. രോഗപ്രതിരോധശക്തിയും വര്‍ധിപ്പിക്കും.
*കാല്‍സ്യം, മാംഗനീസ്, വിറ്റാമിന്‍ സി എന്നിവ പൈനാപിളില്‍ അടങ്ങിയിട്ടുണ്ട്. ഒരു കപ് പൈനാപിളില്‍ 79 മിലിഗ്രാം വിറ്റാമിന്‍ സി ആണ് അടങ്ങിയിട്ടുള്ളത്. കാല്‍സ്യം, പൊട്ടാസ്യം എന്നിവയുടെ നല്ല ഉറവിടം കൂടിയാണിതെന്നും വിദഗ്ധര്‍ പറയുന്നു. പൈനാപിള്‍ ജ്യൂസ് കൊഴുപ്പ് ഇല്ലാതാക്കാന്‍ സഹായിക്കും. ചര്‍മത്തിനും തലമുടിക്കും വരെ പൈനാപിള്‍ നല്ലതാണ്.
*പൈനാപിളില്‍ ബ്രോമെലെയ്ന്‍ എന്ന ഡൈജസ്റ്റീവ് എന്‍സൈം അടങ്ങിയിട്ടുണ്ട്. എന്‍സൈമുകളുടെ മിശ്രിതമാണിത്. ഇതിന് ഇന്‍ഫ് ളമേഷന്‍ തടയാനുമുള്ള കഴിവുണ്ട്. ഈ എന്‍സൈമിന്റെ സാന്നിധ്യം മൂലം മുറിവുകള്‍ ഉണ്ടായല്‍ വളരെ പെട്ടെന്ന് ഉണങ്ങുമെന്ന് ആരോഗ്യ വിഗ്ധര്‍ പറയുന്നു.
*പൈനാപിള്‍ കഴിക്കുന്നത് കാന്‍സര്‍ സാധ്യതയെ കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ബ്രോമലെയ്‌ന് കാന്‍സറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ടത്രേ.
*ഇന്‍ഫ് ളമേഷന്‍ തടയാന്‍ പൈനാപിളിലടങ്ങിയ ബ്രോമലെയ്ന്‍ സഹായിക്കുന്നു. പൈനാപിള്‍ സത്ത് അലര്‍ജിയും, എയര്‍വേ ഡിസീസ് ഉള്‍പെടെയുള്ള രോഗങ്ങള്‍ തടയാന്‍ സഹായിക്കും.
*എല്ലുകളുടെ ആരോഗ്യത്തിനും ഇവ നല്ലതാണ്. എല്ലുകളുടെ വളര്‍ചയ്ക്കു ആവശ്യമായ മാംഗനീസ് പൈനാപിളിലുണ്ട്.
*കൊളസ്‌ട്രോളിനെ വിഘടിപ്പിച്ച് ഹൃദയാരോഗ്യമേകാന്‍ പൈനാപിളില്‍ അടങ്ങിയിരിക്കുന്ന ബ്രോമലെയ്ന്‍ സഹായിക്കും. അതുപോലെ തന്നെ, പൈനാപിളില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മര്‍ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
*പ്രധാനപ്പെട്ട വിറ്റാമിനുകളുടെയും ധാതുക്കളുടെയും സമ്പന്നമായ ഉറവിടം എന്നതിലുപരി ഫിനോളിക് ആസിഡുകളും ഫ്‌ളേവനോയ്ഡുകളും പോലുള്ള ആന്റിഓക്സിഡന്റുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്.
*സന്ധിവാതമുള്ളവര്‍ക്ക് അതിന്റെ ഭാഗമായി അനുഭവപ്പെടുന്ന വിഷമതകള്‍ ലഘൂകരിക്കാന്‍ പൈനാപിള്‍ സഹായിക്കും. ബ്രോമലെയ്ന്‍ എന്ന എന്‍സൈം തന്നെയാണ് ഇവിടെയും ഉപകാരിയാകുന്നതെന്നാണ് പഠനങ്ങള്‍ പറയുന്നത്.
പാര്‍ശ്വഫലങ്ങള്‍
ധാരാളം ആരോഗ്യഗുണങ്ങളുണ്ട് എന്നതിനാല്‍ പൈനാപിള്‍ ഒരിക്കലും അമിതമായി കഴിക്കരുത്. ചിലരില്‍ പൈനാപിള്‍ അലര്‍ജി ഉണ്ടാക്കും. ചൊറിച്ചില്‍, നടുവേദന, ഛര്‍ദി ഇവയുണ്ടാകും.
എന്തൊക്കെ ഗുണങ്ങളാണ് പൈനാപിളില്‍ അടങ്ങിയിരിക്കുന്നതെന്ന് നോക്കാം;

Keywords: Impressive Health Benefits of Pineapple, Kochi, News, Pineapple, Health Benefit, Health, Health Tips, Warning, Ice Cream, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.