Kanthapuram | കാന്തപുരം എപി അബൂബകർ മുസ്‍ലിയാരുടെ ആരോഗ്യ നിലയില്‍ പുരോഗതി; പ്രാര്‍ഥനകള്‍ തുടരണമെന്ന് മര്‍കസ് അധികൃതര്‍
Oct 10, 2022, 20:11 IST
കോഴിക്കോട്: (www.kvartha.com) ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അഖിലേൻഡ്യ സുന്നി ജംഇയ്യതുൽ ഉലമ ജനറൽ സെക്രടറി കാന്തപുരം എപി അബൂബകർ മുസ്‍ലിയാരുടെ ആരോഗ്യ നിലയില്‍ തൃപ്തികരമായ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. രക്ത സമ്മര്‍ദത്തെ തുടര്‍ന്നാണ് ഞായറാഴ്ച കാന്തപുരം എപി അബൂബകർ മുസ്‍ലിയാരെ കോഴിക്കോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മരുന്നുകളോട് കൃത്യമായി പ്രതികരിക്കുകയും അടുത്ത ബന്ധുക്കളോട് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ചികിത്സക്ക് വേണ്ടി രൂപവത്കരിച്ച പ്രത്യേക മെഡികല്‍ ബോര്‍ഡിന്റെ നിരീക്ഷണത്തിലാണ് അദ്ദേഹമിപ്പോള്‍. സന്ദര്‍ശകര്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പെടുത്തിയിട്ടുണ്ടെന്നും മര്‍കസ് അധികൃതര്‍ അറിയിച്ചു.
പൂര്‍ണമായ ശമനത്തിനു വേണ്ടി പ്രാര്‍ഥനകള്‍ തുടരണമെന്ന് മര്‍കസ് അധികൃതര്‍ വാർത്താകുറിപ്പിൽ അഭ്യർഥിച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.