House Robbery | തളിപറമ്പില്‍ പട്ടാപ്പകല്‍ വന്‍കവര്‍ച; 35 പവന് സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു
Apr 17, 2024, 22:18 IST
കണ്ണൂര്‍: (KVARTHA) തളിപറമ്പില്‍ കുപ്പത്ത് പട്ടാപ്പകല്‍ വന്‍ കവര്‍ച, 35 പവനോളം സ്വര്‍ണം നഷ്ടപ്പെട്ടതായി പരാതി. കുപ്പം മരത്തക്കാട്ടെ ബത്താലി ഫാത്വിമയുടെ വീട്ടിലാണ് കവര്‍ച നടന്നത്. ചൊവ്വാഴ്ച രാവിലെ ഇവര്‍ വീടുപൂട്ടി ആശുപത്രിയില്‍ കഴിയുന്ന ബന്ധുവിനെ കാണാന്‍ പോയിരുന്നു. തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി കണ്ടത്.
ഗ്രില്‍സ് തകര്‍ത്ത് അടുക്കളവഴിയാണ് കള്ളന് അകത്തുകടന്നതെന്ന് സംശയിക്കുന്നതായി വീട്ടുകാര്‍ പരാതിയില്‍ പറയുന്നു. കിടപ്പുമുറിയിലെ അലമാര തുറന്നാണ് സ്വര്‍ണം മോഷ്ടിച്ചത്. അടുക്കളയില്‍ സാധനങ്ങള്‍ വാരിവലിച്ചിട്ടിട്ടുണ്ട്. വീട്ടുകാരുടെ പരാതിയില്‍ തളിപറമ്പ് പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
പ്രദേശത്തെ സിസിടിവി ക്യാമറാദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. ഡോഗ് സ്ക്വാഡും ഫോറന്‍സിക് വിഭാഗവും തെളിവെടുപ്പ് നടത്തിയിട്ടുണ്ട്. പ്രൊഫഷനല്‍ സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Keywords: In a broad daylight thieves decamped gold in house, Kannur, News, House Robbery, Complaint, Police, Investigation, CCTV, Gold, Kerala News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.