Festival | സോമയാഗത്തിന് ഒരുങ്ങി കൈതപ്രം ഗ്രാമം, 30ന് തിരി തെളിയും; സുരേഷ് ഗോപി ഉള്‍പെടെയുളളവര്‍ യാഗഭൂമിയിലെത്തും
Apr 22, 2023, 21:56 IST
കണ്ണൂര്‍: (www.kvartha.com) പ്രകൃതിയേയും മനുഷ്യനേയും സമ്മേളിപ്പിക്കുന്ന സോമയാഗത്തിനൊരുങ്ങി കണ്ണൂര്‍. പിലാത്തറയ്ക്കടുത്തുള്ള കൈതപ്രം ഗ്രാമത്തില്‍ ഒരുനൂറ്റാണ്ടിനു ശേഷം നടക്കുന്ന സോമാ യാഗത്തിനെ വരവേല്‍ക്കാന്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ ഒരുങ്ങി.
പ്രകൃതിയുടെയും മനുഷ്യന്റെയും സകല ജീവജീലങ്ങള്‍ക്കും നന്മയുണ്ടാകണമെന്ന പ്രാര്‍ഥനയാല്‍ നടത്തുന്ന അതിവിശിഷ്ട വൈദിക ചടങ്ങായ സോമയാഗത്തിനെ വരവേല്‍ക്കാന്‍ ദേവഭൂമിയെന്ന് അറിയപ്പെടുന്ന കൈതപ്രം ഗ്രാമം മന്ത്രമുഖരിതമായിരിക്കുകയാണ്.
ഏപ്രില്‍ 30 മുതല്‍ മെയ് അഞ്ചുവരെ മൂന്ന് ക്ഷേത്രങ്ങളുടെ സംഗമ ഭൂമിയില്‍ പ്രത്യേകം സജ്ജമാക്കിയ യാഗശാലയില്‍ ഇടവേളകളില്ലാതെ ആറു ദിവസം തുടര്‍ചയായി നടക്കുന്ന യാഗ ചടങ്ങുകള്‍ക്ക് മുപ്പതോളം വേദപണ്ഡിതരായ ഋത്വിക്കുകള്‍ നേതൃത്വം നല്‍കും. കാലടി ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല, പയ്യന്നൂര്‍ പ്രദേശിക കേന്ദ്രം ഡയറക്ടറും വ്യാകരണ വിഭാഗം പ്രൊഫസറുമായ ഡോ. കൊമ്പങ്കുളം വിഷ്ണു അഗ്നിഹോത്രിയും പത്നി ഡോ. ഉഷ അഗ്‌നിഹോത്രിയുമാണ് യാഗത്തിന്റെ യജമാന പദം അലങ്കരിക്കുന്നത്.
ചടങ്ങുകള്‍ക്ക് മുന്നോടിയായി 29 ന് രാവിലെ യജമാനന്റെ വസതിയില്‍ നിന്നും ത്രേതാഗ്നിയെ യാഗശാലയിലേക്ക് ആചാരപൂര്‍വം എത്തിക്കും. തുടര്‍ന്ന് ഇഷ്ടി എന്ന വിശേഷ ചടങ്ങ് നടക്കും. വൈകിട്ട് 3.30 ന് മാതമംഗലം നീലിയാര്‍ ഭഗവതീ ക്ഷേത്രം, കൈതപ്രം വിഷ്ണുപുരം ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നും കലവറ നിറക്കല്‍ ഘോഷയാത്ര നടക്കും.
തുടര്‍ന്ന് കലാ-സാംസ്‌കാരിക- വൈജ്ഞാനിക പരിപാടികളുടെ ഉദ്ഘാടനം ചലച്ചിത്ര നടനും മുന്‍ രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി നിര്‍വഹിക്കും. യാഗസമിതി ചെയര്‍മാന്‍ പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ശങ്കര ഭാരതി സ്വാമികള്‍, പരമേശ്വര ബ്രഹ്‌മാനന്ദതീര്‍ഥ, എം ശ്രീധരന്‍ നമ്പൂതിരി എം നാരായണന്‍ നമ്പൂതിരി, തുടങ്ങിയവര്‍ പങ്കെടുക്കും.
മുപ്പതിന് രാവിലെ മുതല്‍ യാഗശാലയില്‍ ഇടതടവില്ലാതെ ഋക് - യജുസ്, സാമവേദ മന്ത്രങ്ങള്‍ക്കിടെ അതിസങ്കീര്‍ണമായ ക്രിയകള്‍ നടക്കും. അരണി കടഞ്ഞ് അഗ്നിയുണ്ടാക്കല്‍, പ്രവര്‍ഗ്യം തുടങ്ങിയ വിശേഷ ചടങ്ങുകളും ഉണ്ടാകും. ഭാരതത്തിന്റെ വിവിധ ആശ്രമങ്ങളില്‍ നിന്നും സന്യാസി മഠങ്ങളില്‍ നിന്നും വരുന്ന നിരവധി സന്യാസി ശ്രേഷ്ഠന്‍മാര്‍, രാഷ്ട്രീയ, സാംസ്‌കാരിക, സിനിമാ, വൈജ്ഞാനിക മേഖലകളിലെ പ്രമുഖര്‍, വിദേശികളടക്കമുള്ള വേദ വിദ്യാര്‍ഥികളും ഗവേഷകരും തുടങ്ങി ജീവിതത്തിന്റെ നാനാ തുറകളില്‍പ്പെട്ട ലക്ഷകണക്കിനാളുകള്‍ യാഗ വേദി സന്ദര്‍ശിക്കും.
ജാതി മത ഭേദമെന്യേ മുഴുവനാളുകള്‍ക്കും യാഗ വേദി പ്രദക്ഷിണം ചെയ്ത് നമസ്‌കരിക്കാനും യാഗ പങ്കാളികളാകാനുമുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദിവസേനയെത്തുന്ന പതിനായിരക്കണക്കിന് വേദ ബന്ധുക്കള്‍ക്ക് അന്നദാനത്തിനുള്ള സൗകര്യങ്ങളും പൂര്‍ത്തിയായി. എല്ലാ ദിവസവും രാവിലെ എട്ടു മണി മുതല്‍ രാത്രി ഒമ്പതുമണി വരെ സഭാഗൃഹത്തില്‍ ആദ്യാത്മിക സദസുകളും, പുരാണ പാരായണങ്ങളും കലാവിരുന്നുകളും നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ എം നാരായണന്‍ നമ്പൂതിരി, കണ്ണാടി വാസുദേവന്‍, എം ശ്രീധരന്‍ നമ്പൂതിരി, എകെ സുബ്രഹ്‌മണ്യന്‍ നമ്പൂതിരി, ശങ്കരന്‍ കൈതപ്രം തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: In Kaitapram Village, Somayaga ground will be lit on April 30, Kannur, News, Actor Suresh Gopi, Religion, Kaithapram Damodaran Namboothiri, Yagam, Festival, Press Meet, Students, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.