കേരളത്തില്‍ കോലിബി സഖ്യം ഇടതുപക്ഷത്തെ കടന്നാക്രമിക്കുന്നു: മുഖ്യമന്ത്രി

 


കണ്ണൂര്‍:(www.kvartha.com 05.04.2022) റഷ്യയില്‍ ഹിറ്റ്‌ലറുടെ മുന്നേറ്റം തടയാന്‍ ചെമ്പടയുണ്ടായിരുന്നില്ലെങ്കില്‍ ലോകചരിത്രം മാറുമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സിപിഎം ഇരുപത്തിമൂന്നാം പാര്‍ടി  കോണ്‍ഗ്രസിന് തുടക്കം കുറിച്ചുകൊണ്ടു പൊതുസമ്മേളന നഗരിയായ കണ്ണൂര്‍ ജവഹര്‍ സ്‌റ്റേഡിയത്തില്‍ പതാക ഉയര്‍ത്തിയതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരിച്ചടിയേറ്റെന്ന് കരുതി ഒരിക്കലും സോഷ്യലിസം ഇല്ലാതാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
               
കേരളത്തില്‍ കോലിബി സഖ്യം ഇടതുപക്ഷത്തെ കടന്നാക്രമിക്കുന്നു: മുഖ്യമന്ത്രി

മാര്‍ക്സിസം, ലെനിനിസം എന്നും ശരിയായി ഉയര്‍ത്തിപ്പിടിച്ച പാര്‍ടിയാണ് സിപിഎം. ബംഗാളിലും ത്രിപുരയിലും പാര്‍ടി തിരിച്ചു വരും. കേരളത്തില്‍ കോലീബി ആക്രമണമാണ് ഇടതു പക്ഷത്തിനു നേരെ നടക്കുന്നതെന്നും നാടിനു വേണ്ടി ശബ്ദമുയത്തുന്നത് സിപിഎം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ജനവികാരത്തിന് എതിരെ നില്‍ക്കുന്നവര്‍ ശോഷിച്ച് പോകുമെന്ന് മുന്‍അനുഭവങ്ങളില്‍ തെളിഞ്ഞതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
   
Keywords:  News, Kerala, Kannur, Pinarayi-Vijayan, Chief Minister, Russia, CPM, Conference, Top-Headlines, In Kerala, the Co-Le-be alliance is attacking the Left: CM
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia