C P M | മലബാറില്‍ മുസ്ലിം ലീഗിലെ അതൃപ്തി വോടാക്കി മാറ്റാന്‍ സിപിഎം; മൂന്നാം സീറ്റ് വിവാദത്തില്‍ തിരഞ്ഞെടുപ്പ് കാംപയ്ന്‍ ശക്തമാക്കും
Feb 29, 2024, 19:51 IST
കണ്ണൂര്‍: (KVARTHA) മലബാറില്‍ മുസ്ലിം ലീഗിന് കോണ്‍ഗ്രസ് മൂന്നാം സീറ്റു നിഷേധിച്ചതിനെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ അടിയൊഴുക്ക് വോടാക്കാന്‍ സി പി എം അണിയറ നീക്കങ്ങള്‍ തുടങ്ങി. എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ നേതൃത്വത്തിലാണ് മുസ്ലിം ലീഗിലെ അതൃപ്തരുടെ രോഷം മുതലെടുക്കാനുളള ശ്രമം നടന്നത്. പൊന്നാനിയില്‍ കെ പി ഹംസയെ സ്ഥാനാര്‍ഥിയായി നിര്‍ത്തിയത് സമസ്തയുടെ വോടില്‍ വിളളല്‍ വീഴ്ത്താനാണെന്നാണ് സൂചന.
സീറ്റു വിഭജനത്തില്‍ മൂന്നാം സീറ്റു നല്‍കാതെ കാലാകാലങ്ങളിലായി കോണ്‍ഗ്രസ് ലീഗിനെ വഞ്ചിക്കുകയാണെന്ന പ്രചാരണമാണ് സി പി എം സംസ്ഥാന നേതാക്കള്‍ അഴിച്ചുവിടുന്നത്. കോണ്‍ഗ്രസുമായി സഖ്യം ഒഴിവാകണമെന്ന് ആവശ്യപ്പെടുന്ന മുസ്ലിം ലീഗിലെ അതൃപ്തരയെ ആണ് സി പി എം നേതൃത്വം ലക്ഷ്യമിടുന്നത്. ഇതിന് കളമൊരുക്കുകയാണ് നേതാക്കളുടെ ലീഗിനോട് സഹതപിച്ചുകൊണ്ടുളള പ്രസ്താവന.
മുസ്ലിം ലീഗിലെ സംസ്ഥാന നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കെയാണ് കെ എസ് ഹംസ നേതൃത്വവുമായുളള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ലീഗില്‍ നിന്നും രാജിവയ്ക്കുന്നത്. ഇപ്പോഴും മുസ്ലിം ലീഗ് അണികളും സമസ്തയുമായി ഏറെ അടുുപ്പം പുലര്‍ത്തുന്ന നേതാവാണ് ഹംസ. ഈ സ്വാധീനം വോടായി മാറുമെന്നാണ് സി പി എമിന്റെ പ്രതീക്ഷ.
2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിച്ചപ്പോഴുണ്ടായ കോണ്‍ഗ്രസ് അനുകൂല വികാരം ഇക്കുറിയില്ലെന്നാണ് സി പി എമിന്റെ വിലയിരുത്തല്‍. മാത്രമല്ല ബി ജെ പിയെ പാര്‍ലമെന്റില്‍ ശക്തമായി എതിര്‍ക്കാന്‍ ഇടതുപക്ഷത്തിനേ കഴിയൂ എന്ന വികാരവും ന്യൂനപക്ഷങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. ഇതുകൂടാതെ മണിപ്പൂര്‍ കലാപ വിഷയത്തില്‍ ബി ജെ പിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ക്രൈസ്തവ സമുദായത്തിന്റെ വോടുബാങ്കില്‍ വിളളല്‍ വീഴ്ത്താനും സി പി എം ശ്രമിക്കുന്നുണ്ട്. നേരിയ ഭൂരിപക്ഷം മാത്രമുളള യു ഡി എഫ് മണ്ഡലങ്ങള്‍ പിടിച്ചെടുക്കാന്‍ ഈ തന്ത്രത്തിന് കഴിയുമെന്നാണ് പ്രതീക്ഷ.

Keywords: In Malabar, CPM turned discontent of the Muslim League into a vote, Kannur, News, CPM, Malabar Vote, Lok Sabha Election, CPM, Muslim League, EP Jayarajan, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.