പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്ക് മങ്ങിയ ജയം, ഭൂരിപക്ഷം 8504

 


കോട്ടയം: (www.kvartha.com 02.05.2021) സ്വന്തം തട്ടകമായ പുതുപ്പള്ളിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നേരിയ ഭൂരിപക്ഷത്തോടെ വിജയം. 8504 വോടിന്റെ ഭൂരിപക്ഷത്തിലാണ് ഉമ്മന്‍ചാണ്ടി വിജയിച്ചത്. മണര്‍കാട് പഞ്ചായത്തിന് പിന്നാലെ പാമ്പാടിയിലും എല്‍ഡിഎഫ് മുന്നേറിയത് യുഡിഎഫിനെ പ്രതിസന്ധിയിലാക്കിയിരുന്നു. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്ക് മങ്ങിയ ജയം, ഭൂരിപക്ഷം 8504
യാക്കോബായ വിഭാഗത്തിന് വന്‍ഭൂരിപക്ഷമുള്ള മണര്‍കാട് പഞ്ചായത്തിലും ഉമ്മന്‍ ചാണ്ടിയുടെ ലീഡ് നില താഴേക്ക് പോയി. ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസിന് യാക്കോബായ വിഭാഗം പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരുന്നു. 750 വോട്ടിന്റെ ലീഡാണ് പാമ്പാടിയില്‍ എല്‍ഡിഎഫ് നേടിയിരിക്കുന്നത്. കഴിഞ്ഞ തവണ പാമ്പാടിയില്‍ ഉമ്മന്‍ചാണ്ടിയുടെ ലീഡ് 3000 ന് മുകളിലായിരുന്നു. എന്നാല്‍ ഇത്തവണ പാമ്പാടി ഉമ്മന്‍ ചാണ്ടിയെ കൈവിട്ട സ്ഥിതിയാണ്.

പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ എല്‍ഡിഎഫിനായി ഇതുരണ്ടാം തവണയാണ് ജെയ്ക്ക് സി തോമസ് ഇറങ്ങിയത്. 2016 ല്‍ 27,092 വോടുകള്‍ക്കാണ് ജെയ്ക്ക് ഉമ്മന്‍ ചാണ്ടിയോട് പരാജയപ്പെട്ടത്.

Keywords:  In Puthuppally, Oommen Chandy won with a majority of only 8504 votes, Kottayam, News, Politics, Assembly-Election-2021, Result, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia