കെ ടി ജലീലിനെ പിന്തള്ളി തവനൂരില്‍ 1100 വോടിന് മുന്നേറി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പില്‍

 



മലപ്പുറം: (www.kvartha.com 02.05.2021) തവനൂരില്‍ 1100 വോടിന് മുന്നേറി യു ഡി എഫ് സ്ഥാനാര്‍ത്ഥിയും ചാരിറ്റി പ്രവര്‍ത്തകനുമായ ഫിറോസ് കുന്നംപറമ്പില്‍. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയും മുന്‍മന്ത്രിയുമായ കെ ടി ജലീലിനെ പിന്തള്ളിയാണ് മുന്നേറ്റം.

ജില്ലയില്‍ കൊണ്ടോട്ടി, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍, മഞ്ചേരി, മങ്കട, മലപ്പുറം, വേങ്ങര, തിരൂരങ്ങാടി, താനൂര്‍, തിരൂര്‍, കോട്ടയ്ക്കല്‍ എന്നിവിടങ്ങളില്‍ യു ഡി എഫിന് തന്നെയാണ് മുന്നേറ്റം. മഞ്ചേരിയിലും മങ്കടയിലും യു ഡി എഫ് സ്ഥാനാര്‍ത്ഥികളുടെ ലീഡ് ആയിരം കടന്നു.

കെ ടി ജലീലിനെ പിന്തള്ളി തവനൂരില്‍ 1100 വോടിന് മുന്നേറി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പില്‍


പെരിന്തല്‍മണ്ണ, വള്ളിക്കുന്ന് എന്നിവിടങ്ങളില്‍ നേരിയ ലീഡേ എല്‍ ഡി എഫിനുള്ളൂ. അതേസമയം കഴിഞ്ഞ തവണ സ്പീകര്‍ പി ശ്രീരാമകൃഷ്ണന്റെ മണ്ഡലമായിരുന്ന പൊന്നാനിയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായ പി നന്ദകുമാറിനാണ് ലീഡ്. അദ്ദേഹത്തിന്റെ ലീഡ് 3873 വോടിനാണ്.

കേരളത്തിലെ ആകെ മുന്നേറ്റം ഇങ്ങനെ,

എല്‍ഡിഎഫ്- 87

യുഡിഎഫ്- 50

എന്‍ഡിഎ- 3

Keywords:  News, Kerala, State, Malappuram, Assembly-Election-2021, Trending, Politics, UDF, In Thavanur, UDF candidate Feroz Kunnamparambil lead by 1100 votes
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia