Student Death Case | 10-ാം ക്ലാസ് വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം അട്ടിമറിക്കുന്നതായി ബന്ധുക്കളുടെ ആരോപണം

 



മലപ്പുറം: (www.kvartha.com) മലപ്പുറത്ത് 10-ാം ക്ലാസ് വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം അട്ടിമറിക്കുന്നതായി ബന്ധുക്കളുടെ ആരോപണം. കഴിഞ്ഞ വര്‍ഷം വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. മേലാറ്റൂര്‍ സ്വദേശികളായ വിജയന്റെയും ബിനിലയുടേയും മകളാണ് ആദിത്യ. എസ്എസ്എല്‍സി പരീക്ഷക്കിടയില്‍ കുട്ടി കോപിയടിച്ചെന്ന് ആരോപിച്ച് അധ്യാപിക അപമാനിച്ചതാണ് മരണത്തിന് കാരണമെന്നാണ് വീട്ടുകാര്‍ പറയുന്നത്. 

2021 ഏപ്രില്‍ പതിനഞ്ചിനാണ് മേലാറ്റൂര്‍ ആര്‍എം ഹയര്‍സെകന്‍ഡറി സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന അദിത്യ വീട്ടിലെ മുകള്‍ നിലയിലെ മുറിയില്‍ തൂങ്ങി മരിച്ചത്. പരീക്ഷക്കിടയില്‍ കോപിയടിച്ചെന്ന് ആരോപിച്ച് അധ്യാപിക വഴക്കു പറഞ്ഞത് പ്രയാസമുണ്ടാക്കിയതായി ആദിത്യ സഹോദരിയോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു 14 കാരി ജീവനൊടുക്കിയത്.

Student Death Case | 10-ാം ക്ലാസ് വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം അട്ടിമറിക്കുന്നതായി ബന്ധുക്കളുടെ ആരോപണം


സ്‌കൂളിലെ പരീക്ഷാ ചുമതല വഹിച്ചിരുന്ന ശ്രീലത എന്ന അധ്യാപികയാണ് മകളുടെ മരണത്തിന് ഉത്തരവാദി എന്ന് തുടക്കം മുതല്‍ കുടുംബം ആരോപിച്ചിരുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മേലാറ്റൂര്‍ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. എന്നാല്‍ അധ്യാപക സംഘടന ഇടപെട്ട് ഈ പരാതി അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത് എന്ന് കുട്ടിയുടെ അമ്മ ബിനില പറഞ്ഞു.

Keywords:  News,Kerala,State,Death,Student,Family,Allegation,Case,Malappuram, Incident of 10th class student found death in Malappuram; Allegedly sabotaging investigation
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia