Food Safety Department Says | ഒരു കുടുംബത്തിലെ 5 പേരെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം: 'തട്ടുകടയ്ക്ക് പിഴയീടാക്കിയത് അരലക്ഷം അല്ല, 5000 മാത്രം'; പ്രചാരണങ്ങളെ തള്ളി ഭക്ഷ്യസുരക്ഷാ വിഭാഗം
Jul 3, 2022, 10:55 IST
തിരുവനന്തപുരം: (www.kvartha.com) ആറ്റിങ്ങൽ ചാത്തമ്പാറയിൽ തട്ടുകടയുടമയെയും കുടുംബത്തിലെ നാലുപേരെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭക്ഷ്യസുരക്ഷാ വിഭാഗം അരലക്ഷം രൂപ പിഴയീടാക്കിയെന്ന പ്രചാരണങ്ങളെ തള്ളി വകുപ്പ് അധികൃതർ. 5000 രൂപ പിഴ മാത്രമാണ് ഈടാക്കിയതെന്ന് ഫുഡ് ആൻഡ് സേഫ്റ്റി അസിസ്റ്റന്റ് കമീഷനര്‍ അനില്‍കുമാറിനെ ഉദ്ധരിച്ച് റിപോർടർ ടിവി റിപോർട് ചെയ്തു.
'അഭിയെന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരുടെ തട്ടുകടയില്‍ പരിശോധന നടത്തിയത്. പോത്ത് ഇറച്ചിയാണെന്ന വ്യാജേന കടയില്‍ നിന്നും പട്ടിയിറച്ചിയാണ് നല്‍കിയത് എന്ന സംശയം ചൂണ്ടികാട്ടിയാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ 29ന് രാവിലെ ആറ്റിങ്ങല്‍ സര്‍കിളിലെ ഫുഡ് സേഫ്റ്റി ഓഫീസര്‍ ഉള്‍പെടുന്ന ടീം പരിശോധനക്കായി പോയി. ശേഷം രജിസ്‌ട്രേഷന്‍ ഹാജരാക്കിയില്ല, വൃത്തിയില്ലായ്മ എന്നിങ്ങനെ പത്തോളം ന്യൂനതകള്‍ കാണിച്ച് കടയുടെ ഉടമസ്ഥന് നോടീസ് അയച്ചു. അതിനോടൊപ്പം രജിസ്‌ട്രേഷന്‍ ഹാജരാക്കാത്തതിനാല്‍ പിഴ ഈടാക്കണം എന്നാവശ്യപ്പെട്ടപ്പോള്‍ അതിന് തയ്യാറാണെന്ന് അറിയിച്ച് അവര്‍ എഴുതി ഒപ്പിട്ടു തന്നു. മണികുട്ടന്‍ എന്നയാള്‍ക്ക് വേണ്ടി ഗിരിജ എന്ന സ്ത്രീയാണ് ഒപ്പിട്ട് തന്നത്.
ഇതിന്റെ മഹ്‌സറും റിപോര്‍ടും ജില്ലാ ഓഫീസിലേക്ക് മെയില്‍ ലഭിച്ചിട്ടുണ്ട്. 30ന് ഒരു മണിയോട് അടുപ്പിച്ച് ഒരാള്‍ക്കൊപ്പം ഗിരിജ ഓഫീസിലേക്ക് വന്നു. അത് മണിക്കുട്ടനാണോയെന്ന് അറിയില്ല. കടയ്ക്ക് രജിസ്‌ട്രേഷന്‍ ഉണ്ടെന്നും പരിശോധന നടക്കുന്ന സമയം അത് മണിക്കുട്ടന്റെ കയ്യിലായിരുന്നുവെന്നും തനിക്ക് അക്കാര്യം അറിയില്ലായിരുന്നുവെന്നും ഗിരിജ പറഞ്ഞു. പരിശോധിച്ചപ്പോള്‍ അത് ശരിയായിരുന്നു. മറ്റ് ന്യൂനതകള്‍ പരിഹരിച്ചെന്നും അവര്‍ വ്യക്തമാക്കി. അക്കാര്യം സ്ഥലം ഇന്‍സ്‌പെക്ടറെ ഞാന്‍ അറിയിച്ചു. പരിശോധിക്കാമെന്ന് അദ്ദേഹം മറുപടി നല്‍കി. ഫൈന്‍ എന്തായാലും ഈടാക്കണം. തട്ടുകടയ്ക്ക് 5000 രൂപയാണെന്ന് ഞാന്‍ ഗിരിജയെ അറിയിച്ചു. ട്രഷറിയില്‍ അടക്കണമെന്നും അറിയിച്ചു. അവര്‍ അത് സമ്മതിച്ച് മടങ്ങി. മൂന്ന് ദിവസം സമയമുണ്ടെന്നും അറിയിച്ചു. മൂന്ന് മണിക്ക് അവര്‍ തിരിച്ചുവന്നു. പണം അടച്ച രസീത് ഉള്‍പെടെയാണ് തിരിച്ചുവന്നത്. ഇത്രയുമാണ് സംഭവിച്ചത്. 50000 രൂപ പിഴ ഈടാക്കി എന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റാണ്', അനില്‍കുമാർ വിശദീകരിച്ചു.
ശനിയാഴ്ചയാണ് തട്ടുകടയുടമ മണിക്കുട്ടൻ, ഭാര്യ സന്ധ്യ, മക്കളായ അമീഷ്, ആദിഷ്, മണിക്കുട്ടന്റെ മാതൃ സഹോദരി ദേവകി എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മണിക്കുട്ടന്റെ മൃതദേഹം തൂങ്ങിയ നിലയിലും മറ്റുള്ളവരുടേത് കിടക്കയിലും ആയിരുന്നു. കുടുംബം നടത്തിവന്നിരുന്ന തട്ടുകടയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം അരലക്ഷം രൂപ പിഴ ചുമത്തിയ മനോവിഷമമാകാം ഇവരെ കൂട്ടആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു ആദ്യഘട്ടത്തിൽ പ്രചരിച്ചിരുന്നത്. എന്നാൽ ജീവനക്കാരോടെല്ലാം ശനിയാഴ്ച മുതൽ കടയിലെത്തണമെന്ന് വെള്ളിയാഴ്‌ച വൈകിട്ട് അറിയിച്ചിരുന്നുവെന്നാണ് വിവരം. കടയിലേക്കായി രണ്ട് ചാക്ക് സവാളയും ഒരു ഏത്തക്കൊലയും വീട്ടിൽ വാങ്ങിവെച്ചിട്ടുമുണ്ടായിരുന്നു. പുതിയസാഹചര്യത്തിൽ മരണത്തിന് പിന്നിൽ മറ്റേതെങ്കിലും കാരണമുണ്ടോയെന്ന് അന്വേഷിക്കുകയാണ് പൊലീസ്.

Keywords: Incident of 5 members of a family found dead: 'shop was fined not half lakh, but only 5000'; Says Food Safety Department, Kerala, Thiruvananthapuram, News, Top-Headlines, Report, Food, Police, Investigates, Complaint, Found Dead.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.