അതിരപ്പിള്ളിയില്‍ കാട്ടാന ചവിട്ടിക്കൊന്ന 5 വയസുകാരിയുടെ കുടുംബത്തിന് ധനസഹായം നല്‍കുമെന്ന് മന്ത്രി; വനം വകുപ്പ് ഉദ്യോഗസ്ഥര്‍ രാത്രി ജോലിയില്‍ വീഴ്ച വരുത്തിയോയെന്ന് അന്വേഷിക്കും

 



തൃശൂര്‍: (www.kvartha.com 08.02.2022) അതിരപ്പിള്ളി കണ്ണന്‍ക്കുഴിയില്‍ കാട്ടാന ചവിട്ടിക്കൊന്ന അഞ്ച് വയസുകാരിയുടെ കുടുംബത്തിന് ധനസഹായം നല്‍കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ രാത്രിയില്‍ ജോലിയില്‍ വീഴ്ച വരുത്തിയോയെന്ന് അന്വേഷിക്കുമെന്ന് മന്ത്രി അറിയിച്ചു. ജില്ലാ കലക്ടറോട് സ്ഥലം സന്ദര്‍ശിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടു. 

മുത്തശ്ശിയുടെ മരണാനന്തര ചടങ്ങുകള്‍ക്ക് കണ്ണംകുഴിയിലെ അമ്മയുടെ വീട്ടിലെത്തിയ പുത്തന്‍ചിറ സ്വദേശി കാച്ചാട്ടില്‍ നിഖിലിന്റെ മകള്‍ ആഗ്‌നിമിയയാണ് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അച്ഛനും മുത്തച്ഛനും ആനയുടെ ആക്രമണത്തില്‍ പരുക്കേറ്റു. 

വീടിന് സമീപത്ത് നിന്നും അല്‍പം മാറിയാണ് ഒറ്റയാനെ കണ്ടത്. ബൈകില്‍ വരികയായിരുന്ന നിഖിലും ഭാര്യ പിതാവ് ജയനും ആഗ്‌നിമിയേയും ആനയ കണ്ടതോടെ ബൈക് നിര്‍ത്തി. ആന ഇവര്‍ക്ക് നേരെ തിരിഞ്ഞതോടെ മൂന്ന് പേരും ചിതറി ഓടി. ഇതിനിടെ കുട്ടിയെ ആന ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ തലയ്ക്കാണ് ചവിട്ടേറ്റത്.

അതിരപ്പിള്ളിയില്‍ കാട്ടാന ചവിട്ടിക്കൊന്ന 5 വയസുകാരിയുടെ കുടുംബത്തിന് ധനസഹായം നല്‍കുമെന്ന് മന്ത്രി; വനം വകുപ്പ് ഉദ്യോഗസ്ഥര്‍ രാത്രി ജോലിയില്‍ വീഴ്ച വരുത്തിയോയെന്ന് അന്വേഷിക്കും



കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ അച്ഛനും മുത്തച്ഛനും പരിക്കേറ്റു. മൂന്ന് പേരെയും നാട്ടുകാര്‍ ചേര്‍ന്ന് ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ എത്തിക്കുകയായായിരുന്നു. ആശുപത്രിയില്‍ എത്തിക്കും മുമ്പ് കുട്ടി മരിച്ചിരുന്നു. മറ്റ് രണ്ട് പേരും അപകടനില തരണം ചെയ്തു. 

സംഭവത്തില്‍ പ്രതിഷേധിച്ച് ചാലക്കുടി- അതിരപ്പിള്ളി റോഡ് നാട്ടുകാര്‍ ഉപരോധിക്കുന്നു. വാഹനഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു. മേഖലയിലെ കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Keywords:  News, Kerala, State, Thrissur, Child, Death, Wild Elephants, Animals, Attack, Compensation, Minister,  Incident of 5-year-old girl died after elephant attack in Athirappilly; Goverment will give compensation
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia