Police Booked | ലോകകപ് ഫുട്ബോള്‍ വിജയാഹ്ളാദപ്രകടനത്തിനിടെ പടക്കം പൊട്ടിച്ച് 8 വയസുകാരന്റെ കണ്ണിന് പരുക്കേറ്റ സംഭവം; 20 പേര്‍ക്കെതിരെ കേസെടുത്തു
Dec 23, 2022, 09:10 IST
കണ്ണൂര്‍: (www.kvartha.com) ലോകകപ് ഫുട്ബോള്‍ വിജയാഹ്ളാദത്തിനിടെ പടക്കം പൊട്ടി എട്ട് വയസുകാരന്റെ കണ്ണിന് പരുക്കേറ്റ സംഭവത്തില്‍ 20 ഓളം പേര്‍ക്കെതിരെ മയ്യില്‍ പൊലീസ് കേസെടുത്തു. സ്ഫോടക വസ്തു അശ്രദ്ധമായി കൈക്കാര്യം ചെയ്തതിനാണ് കണ്ടാലറിയാവുന്നവര്‍ക്കെതിരെ കേസെടുത്തത്.
കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രി 10.30 ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. അര്‍ജന്റീന ലോകചാംപ്യന്‍മാരായതിന്റെ വിജയാഹ്ളാദത്തിനിടെ പടക്കം പൊട്ടിച്ചപ്പോള്‍ റിസ് വാന്റെ കണ്ണിലേക്ക് തെറിക്കുകയായിരുന്നു. ഇരുകണ്ണിനും പരുക്കേറ്റ റിസ്വാന്‍ കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. പിതാവ് മാണിയൂര്‍ തരിയേരിയിലെ മടത്തിലെ വളപ്പില്‍ ബശീറിന്റെ പരാതിയിലാണ് മയ്യില്‍ പൊലീസ് കേസെടുത്തത്.
Keywords: News,Kerala,State,Kannur,Accident,Injured,Child,Case,Police,World Cup,Winner,Argentina,Complaint, Incident of 8-year-old boy's eye injured during World Cup victory celebration; Case against 20 people
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.