Suspended | ഗവിയില്‍ ഫോറസ്റ്റ് വാച്ചറെ മര്‍ദിച്ചെന്ന കേസ്; വികസന കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

 


പത്തനംതിട്ട: (www.kvartha.com) ഗവിയില്‍ ഫോറസ്റ്റ് വാച്ചറെ മര്‍ദിച്ചെന്ന കേസില്‍ വികസന കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. വനം വികസന കോര്‍പറേഷനിലെ അസി. മാനേജര്‍മാരായ രാജേഷ്, വിശാന്ത്, ഓഫിസ് അസിസ്റ്റന്റ് ഹാബി എന്നിവരെയാണ് നടപടി. 

വനം വികസന കോര്‍പ്പറേഷന്‍ അധ്യക്ഷ ലതിക സുഭാഷിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ഓഫീസിലെ കറന്റ് പോയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വര്‍ഗീസ് രാജിന്റെ മര്‍ദനത്തിലേക്ക് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.

Suspended | ഗവിയില്‍ ഫോറസ്റ്റ് വാച്ചറെ മര്‍ദിച്ചെന്ന കേസ്; വികസന കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

സംഭവത്തില്‍ വനം വികസന കോര്‍പ്പറേഷനിലെ മൂന്ന് ഉദ്യോഗസ്ഥര്‍കെകതിരെ പോലീസ് കേസ് എടുത്തിരുന്നു. അതേസമയം വെള്ളിയാഴ്ച (18.08.2023) രാത്രി ആരോഗ്യനില വഷളായതോടെ വര്‍ഗീസിനെ പീരുമേട് ആശുപത്രിയില്‍ നിന്നും കോട്ടയം മെഡികല്‍ കോളജിലേക്ക് കൊണ്ടു പോയി.

Keywords:  Pathanamthitta, News, Kerala, Forest watcher, Suspension, Incident of attack against forest watcher; Three suspended.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia