കേരള ഹൈകോടതി ചീഫ് ജസ്റ്റിസിനെ 4 കിലോമീറ്ററോളം പിന്തുടര്‍ന്ന സംഭവം; അതിഗുരുതരമായ സുരക്ഷാവീഴ്ചയെന്ന് റിപോര്‍ട്
Nov 23, 2022, 10:39 IST
കൊച്ചി: (www.kvartha.com) കേരള ഹൈകോടതി ചീഫ് ജസ്റ്റിസിനെ നാല് കിലോമീറ്ററോളം പിന്തുടര്‍ന്ന സംഭവം പൊലീസിന് സംഭവിച്ച അതീവ ഗുരുതരമായ സുരക്ഷാവീഴ്ചയെന്ന് കണ്ടെത്തല്‍. വാഹനത്തെ അക്രമി കൊച്ചി നഗരത്തിലൂടെ നാലു കിലോമീറ്ററോളം പിന്തുടര്‍ന്നത് പൊലീസിന് സംഭവിച്ച അതിഗുരുതരമായ സുരക്ഷാവീഴ്ചയെന്നാണ് വിലയിരുത്തുന്നത്.
കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചിട്ടും ഒരു പൊലീസ് വാഹനംപോലും ഇതിനിടയില്‍ ചീഫ് ജസ്റ്റിസിന്റെ സുരക്ഷയ്ക്കായോ അക്രമിയെ പിടികൂടാനായോ എത്തിയില്ലെന്നാണ് ആരോപണം.
ഞായറാഴ്ച രാത്രിയാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാറിനെ കൊച്ചി വിമാനത്താവളത്തില്‍നിന്ന് നഗരത്തിലെ ഔദ്യോഗിക വസതിയിലേക്ക് കാറില്‍ വരുന്നതിനിടെ അക്രമി പിന്തുടര്‍ന്നത്. ഈ സമയം, പൈലറ്റായുള്ള പൊലീസ് ജീപ് മാത്രമാണ് ഒപ്പമുണ്ടായിരുന്നത്.
കണ്ടെയ്‌നര്‍ ടെര്‍മിനല്‍ റോഡില്‍നിന്ന് കൊച്ചി നഗരത്തിലേക്കുള്ള റോഡിലേക്ക് കയറുമ്പോഴാണ് സ്‌കൂടറിലെത്തിയ ഇടുക്കി സ്വദേശിയായ ടിജോ തോമസ് (34) പൈലറ്റ് വാഹനത്തിനും ചീഫ് ജസ്റ്റിസിന്റെ കാറിനും ഇടയിലായി കയറിയതെന്ന് പരാതിയില്‍ പറയുന്നു.
തുടര്‍ന്ന് ചീഫ് ജസ്റ്റിസിനൊപ്പമുണ്ടായിരുന്നവര്‍ പൊലീസിനെ വിവരമറിയിക്കുകയും പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് അറിയിക്കുകയും ചെയ്തുവെന്നും ഇതിനുശേഷവും ടിജോ ചീഫ് ജസ്റ്റിസിന്റെ കാറിനെ പിന്തുടര്‍ന്നുവെന്നും പരാതയില്‍ പറയുന്നു.
ഹൈകോടതി ജങ്ഷനിലെത്തിയപ്പോള്‍ പോലും പൊലീസ് വാഹനമെത്തിയില്ലെന്നാണ് ആരോപണം. വിഐ പി സുരക്ഷയ്ക്കുപോലും പൊലീസ് എത്താഞ്ഞത് അതിഗുരുതരമായാണ് വിലയിരുത്തുന്നത്. പൊലീസ് മെസേജില്‍ ഉണ്ടായ പാളിച്ചമൂലമാണ് യഥാസമയം സുരക്ഷയൊരുക്കാന്‍ കഴിയാതിരുന്നതെന്ന് സൂചനയുണ്ട്. സുരക്ഷാവീഴ്ചയില്‍ കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളും സംസ്ഥാന ആഭ്യന്തരവകുപ്പും റിപോര്‍ട് തേടും.
Keywords: News,Kerala,State,High Court of Kerala,Justice,Judge,Police,Report,Top-Headlines, Incident of man intercepts Kerala's Chief Justice's car; Central agencies will seek report
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.