ട്രാക് കാണാനാണ് കുട്ടിയുമായി പിതാവ് എത്തിയത്, ബൈകുമായി വന്നവര്‍ ഓടിച്ചുതുടങ്ങിയപ്പോള്‍ കുട്ടിയും അവര്‍ക്കൊപ്പം കൂടി; കാടങ്കോട് നടന്നത് റെയ്സിംഗ് പ്രാക്ടീസ് അല്ലെന്ന് സംഘാടകന്‍

 




പാലക്കാട്: (www.kvartha.com 11.04.2022) മഡ് റെയ്സിംഗില്‍ പങ്കെടുപ്പിക്കാന്‍ ആറ് വയസുകാരന് പരിശീലനം നല്‍കിയെന്ന സംഭവത്തില്‍ വിശദീകരണവുമായി ക്ലബ് ഭാരവാഹികള്‍ രംഗത്തെത്തി. ട്രാക് കാണാനാണ് കുട്ടിയുമായി പിതാവ് എത്തിയതെന്ന് സംഘാടകന്‍ ശെല്‍വ കുമാര്‍ പറഞ്ഞു. കാടങ്കോട് നടന്നത് റെയ്സിംഗ് പ്രാക്ടീസ് അല്ല. ബൈകുമായി വന്നവര്‍ ഓടിച്ചുതുടങ്ങിയപ്പോള്‍ കുട്ടിയും അവര്‍ക്കൊപ്പം കൂടുകയായിരുന്നെന്ന് സംഘാടകന്‍ വിശദീകരിച്ചു.

അതേസമയം സംഭവത്തില്‍ കുട്ടിയുടെ അച്ഛനെതിരെ കേസെടുത്തു. തൃശ്ശൂര്‍ സ്വദേശി ശാനവാസ് അബ്ദുല്ലയ്ക്ക് എതിരെ പാലക്കാട് സൗത് പൊലീസാണ് കേസ് എടുത്തത്. അപകടകരമായ പരിശീലനത്തില്‍ കുട്ടിയെ പങ്കെടുപ്പിച്ചതിനാണ് കേസ്. 

ഞായറാഴ്ച്ച കാടാങ്കോട് ഭാഗത്ത് ക്ലബുകാര്‍ സംഘടിപ്പിച്ച മഡ് റെയ്സിംഗ് പരിശീലനത്തിലാണ് കുട്ടിയെ പിതാവ് കൊണ്ടുവന്നത്. ടോയ് ബൈകാണ് ഉപയോഗിച്ചതെങ്കിലും സാഹസിക പരിശീലനത്തില്‍ മുതിര്‍ന്നവര്‍ക്കൊപ്പമാണ് കുട്ടിയെ പങ്കെടുപ്പിച്ചതെന്ന് മത്സരത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

ട്രാക് കാണാനാണ് കുട്ടിയുമായി പിതാവ് എത്തിയത്, ബൈകുമായി വന്നവര്‍ ഓടിച്ചുതുടങ്ങിയപ്പോള്‍ കുട്ടിയും അവര്‍ക്കൊപ്പം കൂടി; കാടങ്കോട് നടന്നത് റെയ്സിംഗ് പ്രാക്ടീസ് അല്ലെന്ന് സംഘാടകന്‍


അടുത്ത 17, 18 തീയതികളില്‍ പാലക്കാട് നടക്കാനിരിക്കുന്ന മഡ് റെയ്സിംഗില്‍ പങ്കെടുക്കാനുള്ള പരിശീലനത്തിന്റെ ഭാഗമായിരുന്നു ക്ലബുകളുടെ നേതൃത്വത്തിലുള്ള പരിപാടി. പരിശീലനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

വീടുകളില്‍ കുട്ടികള്‍ക്ക് ചെറിയ പരിശീലനങ്ങള്‍ നല്‍കുന്നതല്ലാതെ പൊതു സ്ഥലത്ത് കുട്ടിയെ സാഹസിക പരിപാടിയില്‍ പങ്കെടുപ്പിച്ചതിനാണ് കേസ് എടുത്തതെന്നാണ് പൊലീസ് പറഞ്ഞു. ക്ലബുകാര്‍ക്ക് ലൈസന്‍സും ഇല്ലാതെയാണ് പരിശീലന പരിപാടി നടന്നതെന്നും അസോസിയേഷന്‍ മാതൃകയിലുള്ളത് പോലെ ഇവര്‍ക്ക് അനുമതിയുണ്ടോ എന്നതും പൊലീസ് അന്വേഷിച്ചുവരികയാണ്.

Keywords:  News, Kerala, State, Palakkad, Bike, Child, Police, Case, Incident of six years old child Mud racing at Palakkad; Organizer said it was not a racing practice
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia