Police Investigation | മാക്കൂട്ടം ചുരത്തില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപവൽകരിച്ചു
Sep 21, 2023, 08:38 IST
ഇരിട്ടി: (www.kvartha.com) കേരള - കര്‍ണാടക അന്തര്‍സംസ്ഥാന പാതയിലെ മാക്കൂട്ടം ചുരത്തിലെ വനത്തിനുള്ളില്‍ ട്രോളി ബാഗില്‍ യുവതിയുടെ അഴുകിയ ജഡം കണ്ടെത്തിയ സംഭവത്തില്‍ വീരാജ് പേട്ട പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.
വീരാജ് പേട്ട സി ഐ ശിവരുദ്രയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെയാണ് മടിക്കേരി എസ് പി നിയോഗിച്ചത്. മൃതദേഹം മടിക്കേരി ഗവ. മെഡികല്‍ കോളജ് ആശുപത്രിയില്‍ നിന്നും പോസ്റ്റുമോര്‍ടത്തിന് ശേഷം മോര്‍ചറിയിലേക്ക് മാറ്റി.
കര്‍ണാടകത്തിലെ കുടക്, മൈസൂറു ജില്ലകളില്‍ നിന്നും അടുത്തിടെ കാണാതായ യുവതികളുടെ വിവരങ്ങള്‍ പൊലീസ് അന്വേഷിച്ചു വരികയാണ്. മടിക്കേരി ജില്ലയില്‍ മാത്രം നാലുപേര്‍ ഒരു മാസത്തിനുളളില്‍ കാണാതായിട്ടുണ്ടെന്നാണ് ലഭിച്ച വിവരം. എന്നാല്‍ ഇവരുടെ ബന്ധുക്കളാരും ഇതുവരെ അന്വേഷണ സംഘത്തിന് മുന്നില്‍ എത്തിയിട്ടില്ല.
കേരളത്തില്‍ നിന്നും പ്രത്യേകിച്ച് കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് മേഖലയില്‍ നിന്നും കാണാതായവരുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. രണ്ടാഴ്ചയ്ക്കിടയില്‍ കണ്ണവം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും കാണാതായ യുവതിയുടെ ബന്ധുക്കള്‍ മടിക്കേരിയിലെത്തി മൃതദേഹം കണ്ടെങ്കിലും 90 ശതമാനവും സാധ്യതയില്ലെന്ന് പറഞ്ഞ് ഇവര്‍ മടങ്ങി. മൃതദേഹം പൂര്‍ണമായും അഴുകിയ നിലയിലായതിനാല്‍ തിരിച്ചറിയാനുള്ള സാധ്യതയും വിരളമാണ്. എന്നാല്‍ ഡി എന്‍ എ പരിശോധന നടത്താനുള്ള ശ്രമവും നടക്കുന്നുണ്ട്.
രണ്ടാഴ്ചയ്ക്കിടയില്‍ മാക്കൂട്ടം- ചുരം റോഡ് വഴി കടന്നുപോയ വാഹനങ്ങളുടെ വിവര ശേഖരണവും പൊലീസ് ആരംഭിച്ചു. പെരുമ്പാടി ചെക് പോസ്റ്റ് വിട്ടാല്‍ ചുരം റോഡില്‍ എവിടേയും വാഹനം നിര്‍ത്തിയിടാനുള്ള അനുമതിയില്ല. പെരുമ്പാടിയില്‍ നിന്നും മാക്കൂട്ടത്തേക്കും മാക്കൂട്ടത്തുനിന്നും പെരുമ്പാടിയിലേക്കും എത്താനുള്ള കുറഞ്ഞും കൂടിയതുമായ സമയം കണക്കാക്കിയുള്ള വാഹന പരിശോധനയും ആരംഭിച്ചു.
ചുരം റോഡില്‍ അസ്വഭാവികമായ നിലയില്‍ നിര്‍ത്തിയിട്ട വാഹനങ്ങളെക്കുറിച്ച് ദൃക്സാക്ഷി വിവരങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. പെരുമ്പാടി ചെക് പോസ്റ്റില്‍നിന്നും മൂന്ന് കിലോമീറ്റര്‍ അകലേയുള്ള വനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇത് മാക്കൂട്ടം ചെക് പോസ്റ്റില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയാണ്. അതുകൊണ്ട് തന്നെ വീരാജ് പേട്ട, ഗോണിക്കുപ്പഭാഗങ്ങളില്‍ മൃതദേഹവുമായി എത്താനുള്ള സാധ്യത കൂടുതലാണെന്ന നിഗമനത്തിലാണ് പൊലീസ്.
Keywords: News, Kerala, Kerala-News, Police-News, Malayalam-News, Kodaku, Mysuru, Iritty News, Kannur News, Dead Body, Makkoottam Pass, Special Investigation Team, Incident where dead body was found in Makkoottam Pass; Special investigation team has been formed.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.