Drug Abuse | യുവാക്കളുടെ വർധിച്ചുവരുന്ന ലഹരി ഉപയോഗം; സാമൂഹ്യ മാധ്യമങ്ങളിൽ നോവായി ഒരു ഉമ്മയുടെ നിലവിളി 

 
Increasing Drug Use Among Youth: A Mother's Cry on Social Media
Increasing Drug Use Among Youth: A Mother's Cry on Social Media

Representational Image Generated by Meta AI

● മക്കളെ നേർവഴിക്ക് സ്കൂളിലേക്ക് അയച്ചു മടങ്ങിവരുമ്പോൾ ഉണ്ടാകുന്ന മാറ്റം പലപ്പോഴും വീട്ടുകാരെ നൊമ്പരപ്പെടുത്താറുണ്ട്. 
● വീട്ടിൽ ഒളിപ്പിച്ചു വച്ചിരുന്ന പൊതി ഉമ്മ തുറന്നു നോക്കിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവരുന്നത്. 

കൊച്ചി: (KVARTHA) മകനെ ഖുർആൻ മനപാഠമാക്കിയ ഹാഫിസായി കാണാൻ ഖുർആൻ ക്ലാസിൽ പറഞ്ഞയച്ച ഉമ്മ ഇപ്പോൾ മകനെയോർത്ത് പൊട്ടിക്കരയുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ നോവാവുന്നു. യുവാക്കൾക്കിടയിലും, വിദ്യാർഥികൾക്കിടയിലും വ്യാപിക്കുന്ന ലഹരി ഉപയോഗം തടയിടാൻ കഴിയാതെ സർക്കാർ സംവിധാനങ്ങൾ നോക്കുകുത്തിയാവുന്ന സാഹചര്യത്തിൽ ഇത്തരം ഉമ്മമാരുടെ രോദനം ആര് കേൾക്കാനാണ് എന്നാണ് നെറ്റിസൻസ് ചോദിക്കുന്നത്.

മക്കളെ നേർവഴിക്ക് സ്കൂളിലേക്ക് അയച്ചു മടങ്ങിവരുമ്പോൾ ഉണ്ടാകുന്ന മാറ്റം പലപ്പോഴും വീട്ടുകാരെ നൊമ്പരപ്പെടുത്താറുണ്ട്. തന്റെ മകനെ കുറിച്ചുള്ള  അതിരുകടന്ന വിശ്വാസം മക്കൾ ലഹരിക്കടിമയാകുന്ന സത്യം പലപ്പോഴും തിരിച്ചറിയാതെ പോകുന്നു. വീട്ടിൽ ഒളിപ്പിച്ചു വച്ചിരുന്ന പൊതി ഉമ്മ തുറന്നു നോക്കിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവരുന്നത്. പൊതി നിറയെ മാരകമായ ലഹരി വസ്തുക്കൾ. എംഡിഎംഎ തൊട്ട് കഞ്ചാവ് വരെയുള്ള വ്യത്യസ്ത പൊതികളാണ് ആ ഉമ്മയ്ക്ക് ലഭിച്ചത്. 

ഏക ആൺതരിയും പ്രതീക്ഷയുമായിരുന്ന മകന്റെ ഇന്നത്തെ അവസ്ഥയോർത്ത് ആ ഉമ്മയ്ക്ക് വിലപിക്കാനെ കഴിഞ്ഞുള്ളൂ. പിന്നീടങ്ങോട്ട് ആ ഉമ്മയ്ക്ക് ഉറക്കമില്ലാത്ത രാത്രികളായിരുന്നു. ഇന്ന് മകനെ ഓർക്കുമ്പോൾ ആ ഉമ്മയ്ക്ക് പേടിയാവുന്നു. ഒരു കൊലപാതകമോ പീഡനമോ മകനിൽ നിന്ന് ഉണ്ടായേക്കുമെന്ന ഭയം ഉമ്മയെ വളരെയധികം ഭയപ്പെടുത്തുന്നുമുണ്ട്.

വീട്ടിൽനിന്ന് കിട്ടിയ പൊതി പൊലീസിൽ ഏൽപ്പിച്ചത് കൊണ്ടാകാം വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ മകൻ ഇതുവരെ തിരിച്ചു വന്നിട്ടില്ല. ഇപ്പോൾ എവിടെയാണെന്ന് പോലും അറിയില്ല. മകൻ തിരിച്ചുവരണമെന്ന് ആ ഉമ്മയ്ക്ക് അതിയായ ആഗ്രഹമുണ്ട്, പക്ഷെ ലഹരിക്കടിമയായിട്ടല്ല, മറിച്ച് നല്ലൊരു മകനായി വരുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു. വ്ലോഗറായ ജസ്‌നാസ് പുറത്തുവിട്ട വീഡിയോയാണ് വൈറലായത്. ഈ ഞെട്ടിപ്പിക്കുന്ന വിവരം ആ മാതാവ് സമൂഹത്തോട് വിളിച്ചു പറയാൻ കാരണം തന്നെ നമ്മുടെ മക്കളെ സൂക്ഷിക്കാൻ വേണ്ടി തന്നെയാണ് എന്നത് തിരിച്ചറിയേണ്ടിയിരിക്കുന്നുവെന്ന് സാമൂഹ്യ മാധ്യമ ഉപയോക്താക്കൾ ഓർമപ്പെടുത്തുന്നു.

#DrugAbuse #YouthAddiction #MothersCry #SocialMediaAwareness #Parents #Kerala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia