Dharmadam | മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മടത്ത് നവകേരള സദസ് നവംബര്‍ 21ന് നടക്കും; വിപുലമായ സംഘാടകസമിതി രൂപവത്കരിച്ചു

 


കണ്ണൂര്‍: (KVARTHA) നവകേരള നിര്‍മിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭാ മണ്ഡലങ്ങളില്‍ പര്യടനം നടത്തി ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന നവകേരള സദസ് ധര്‍മടം മണ്ഡലത്തില്‍ നവംബര്‍ 21 ന് നടക്കും. സംഘാടക സമിതി രൂപവത്കരണം പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു.
     
Dharmadam | മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മടത്ത് നവകേരള സദസ് നവംബര്‍ 21ന് നടക്കും; വിപുലമായ സംഘാടകസമിതി രൂപവത്കരിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയര്‍മാനായും മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍ വര്‍കിങ് ചെയര്‍മാനായും കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. എം സുര്‍ജിത് ജെനറല്‍ കണ്‍വീനറായും തലശേരി തഹസില്‍ദാര്‍ ഷീബ കണ്‍വീനറായുമുള്ള സംഘാടക സമിതിക്കാണ് രൂപം നല്‍കിയത്.

വൈസ് ചെയര്‍പേഴ്സണ്‍മാര്‍: ജില്ലാ പഞ്ചായത് അംഗങ്ങളായ കോങ്കി രവീന്ദ്രന്‍, കെ വി ബിജു, ചന്ദ്രന്‍ കല്ലാട്ട്, ബ്ലോക് പഞ്ചായത് പ്രസിഡന്റുമാരായ പി കെ പ്രമീള (എടക്കാട്), സി പി അനിത (തലശേരി ), പിണറായി ഗ്രാമപഞ്ചായത് പ്രസിഡന്റ് കെ കെ രാജീവന്‍, കെ ശശിധരന്‍,സി എന്‍ ചന്ദ്രന്‍,ടി ഭാസ്‌കരന്‍, എം കെ മുരളി,കെ ബാബുരാജ്. ജോയിന്റ് കണ്‍വീനര്‍മാര്‍: ടി വി സിന്ധു, ലജീഷ്, ഗിരിജന്‍, ജയപ്രകാശന്‍, വി സി വാമനന്‍, അബ്ദുല്‍ സത്താര്‍, ടി പ്രകാശന്‍ മാസ്റ്റര്‍, ലതീഷ്, ഡോ. ഷൈന.
    
Dharmadam | മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മടത്ത് നവകേരള സദസ് നവംബര്‍ 21ന് നടക്കും; വിപുലമായ സംഘാടകസമിതി രൂപവത്കരിച്ചു

മുഖ്യസംഘാടക സമിതിക്കു പുറമേ ഏഴ് സബ് കമിറ്റികളും രൂപവത്കരിച്ചു. യോഗത്തില്‍ മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍ അധ്യക്ഷനായി. എം വി ജയരാജന്‍, എന്‍ ചന്ദ്രന്‍, ടി പ്രകാശന്‍ മാസ്റ്റര്‍, വി സി വാമനന്‍, കെ ജയപ്രകാശന്‍, ടി ഭാസ്‌കരന്‍, പ്രിന്‍സിപല്‍ കൃഷി ഓഫീസര്‍ വി കെ അനില്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സംഘാടകസമിതി സബ് കമിറ്റി പാനല്‍ മുഖ്യമന്ത്രിയുടെ പേര്‍സണല്‍ സ്റ്റാഫ് കെ പ്രദീപന്‍ അവതരിപ്പിച്ചു.

Keywords: Dharmadam, Malayalam News, Kerala News, Kannur News, Pinarayi Vijayan, Navkerala Sadas will be held on November 21 in Dharmadam.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia