Prisoner-Died | പാകിസ്താന്‍ പട്ടാളം അറസ്റ്റ് ചെയ്ത പാലക്കാട് സ്വദേശി കറാച്ചി ജയിലില്‍ മരിച്ചു
May 22, 2023, 09:50 IST
പാലക്കാട്: (www.kvartha.com) ഇന്‍ഡ്യക്കാരനായ തടവുകാരന്‍ പാകിസ്താനിലെ ജയിലില്‍ മരിച്ചതായി പൊലീസിനു വിവരം ലഭിച്ചു. കപ്പൂര്‍ സ്വദേശി സുൽഫിഖർ (48) ആണ് മരിച്ചത്. അതിര്‍ത്തി ലംഘിച്ചെത്തിയ ഇന്‍ഡ്യന്‍ മീന്‍പിടുത്തതൊഴിലാളി എന്ന നിലയില്‍ പാകിസ്താന്‍ പട്ടാളം അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്നാണ് സുൽഫിഖർ കറാച്ചി ജയിലില്‍ എത്തിയതെന്നാണ് സൂചന.
ഞായറാഴ്ച രാവിലെയാണു മരണവിവരം കേരള പൊലീസിനു ലഭിക്കുന്നത്. പഞ്ചാബ് അതിര്‍ത്തിയായ അട്ടാറയില്‍ എത്തിക്കുന്ന മൃതദേഹം ഏറ്റുവാങ്ങി ബന്ധുക്കള്‍ക്കു കൈമാറാനുള്ള നടപടി സ്വീകരിക്കാന്‍ സംസ്ഥാന ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രടറിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കി.
വര്‍ഷങ്ങളായി ദുബൈയിലായിരുന്ന സുൽഫിഖറിനെക്കുറിച്ച് എന്‍ഐഎ അടക്കുള്ള ഏജന്‍സികള്‍ അന്വേഷണം നടത്തിയിരുന്നതായും വിവരമുണ്ട്.
Keywords: News, Kerala-News, Indian-Civilian, Prisoner-Died, Pakistan-Prison, Repatriation, Kerala, News-Malayalam, Indian civilian prisoner dies in Pakistan before repatriation.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.