പ്രവാസികള്‍ മേയ് വരെ കാത്തിരിക്കേണ്ടിവരും; എല്ലാവരെയും തിരികെയെത്തിക്കും; വിദേശത്ത് മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്ത്യയില്‍ എത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി വി മുരളീധരന്‍

 


തിരുവനന്തപുരം: (www.kvartha.com 10.04.2020) എല്ലാവരെയും തിരികെയെത്തിക്കും എന്നാല്‍ പ്രവാസികള്‍ മേയ് വരെ കാത്തിരിക്കേണ്ടിവരുമെന്നും വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. അതുപോലെ തന്നെ വിദേശത്ത് മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്ത്യയില്‍ എത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കവെയാണ് മന്ത്രിയുടെ പ്രതികരണം.

ലോക്ഡൗണിനു ശേഷം എല്ലാവരെയും നാട്ടിലെത്തിച്ചാല്‍ ക്വാറന്റീന്‍ സൗകര്യം ഏര്‍പ്പെടുത്താല്‍ ബുദ്ധിമുട്ടുണ്ട്. പ്രവാസി മലയാളികളില്‍ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കും.

പ്രവാസികള്‍ മേയ് വരെ കാത്തിരിക്കേണ്ടിവരും; എല്ലാവരെയും തിരികെയെത്തിക്കും; വിദേശത്ത് മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്ത്യയില്‍ എത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി വി മുരളീധരന്‍

സ്ഥിതി മെച്ചപ്പെടുമ്പോള്‍ എല്ലാവരെയും തിരികെയെത്തിക്കും. ഫിലിപ്പീന്‍സിലും മോള്‍ഡോവയിലും കുടുങ്ങിയവരുടെ സുരക്ഷ ഉറപ്പാക്കി. ഗള്‍ഫില്‍ ഇന്ത്യന്‍ എംബസിയുടെ ക്വാറന്റീന്‍ സൗകര്യം ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

വിദേശത്തെ ലേബര്‍ ക്യാംപുകളില്‍ ഭക്ഷണവും മരുന്നും എത്തിക്കും. എംബസികള്‍ സന്നദ്ധസംഘടനകളുടെ സഹകരണത്തോടെ ഇടപെടും. ആവശ്യമെങ്കില്‍ മരുന്ന് ഇന്ത്യയില്‍ നിന്നു കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

Keywords:  Indian govt assurance to all pravasi in gulf region; V Muraleedharan, Thiruvananthapuram, News, Politics, V.Muraleedaran, Minister, Foreigners, Meeting, Protection, Embassy, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia