State Conference | ഇന്‍ഡ്യന്‍ ഹോമിയോപതിക് മെഡികല്‍ അസോസിയേഷന്‍ സംസ്ഥാന സമ്മേളനവും ദേശീയ സെമിനാറും കണ്ണൂരില്‍

 


കണ്ണൂര്‍: (KVARTHA) ഇന്‍ഡ്യന്‍ ഹോമിയോപതിക് മെഡികല്‍ അസോസിയേഷന്‍ കേരളാ ഘടകത്തിന്റെ സംസ്ഥാന സമ്മേളനവും ദേശീയ ശാസ്ത്ര സെമിനാറും ഏപ്രില്‍ 28 ന് കണ്ണൂര്‍ റബ് കോ ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 10 മണിക്ക് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. സംഘടനയുടെ സംസ്ഥാന ദേശീയ നേതാക്കള്‍ പങ്കെടുക്കും.

State Conference | ഇന്‍ഡ്യന്‍ ഹോമിയോപതിക് മെഡികല്‍ അസോസിയേഷന്‍ സംസ്ഥാന സമ്മേളനവും ദേശീയ സെമിനാറും കണ്ണൂരില്‍

അന്തര്‍ദേശീയ ഫാകല്‍റ്റിമാരായ ഡോ. പരിണാസ് ഹുംറാന്‍ വാല, ഡോ. നന്ദിനി ഭട്ട് എന്നിവര്‍ സെമിനാറുകള്‍ നയിക്കും. ദൃശ്യമാധ്യമ പ്രവര്‍ത്തകനായ രോഷന്‍ കക്കാട്, മാധ്യമ മേഖലയിലെ സുമോദ് കാരാട്ടു തൊടി എന്നിവരെ അവാര്‍ഡ് നല്‍കി അനുമോദിക്കും. ഡോക്ടറുടെ കുറിപ്പടിയില്ലാതെ സാധാരണ കടകളില്‍ അടക്കം മരുന്നുകള്‍ ലഭ്യമാവുന്ന തരത്തില്‍ ഓവര്‍ ദി കൗണ്ടര്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള കേന്ദ്ര സര്‍കാരിന്റെ നീക്കം അപലപനീയമാണെന്ന് സംഘടന ഭാരവാഹികള്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ ഡോക്ടര്‍മാരായ പിവി ബിജോയ്, വിനയന്‍ ഉത്തമന്‍, രാഹുല്‍ രാഘവന്‍, അമുദ, മുഹമ്മദ് സുഫീര്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Indian Homoeopathic Medical Association State Conference and National Seminar at Kannur, Kannur, News, Medical Association, State Conference, National Seminar, Press Meet, Award, Inauguration, Kerala News.
 



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia