'കുറഞ്ഞ ചെലവില്‍ കൂടുതല്‍ ആരോഗ്യം' ഇന്ത്യാന ആശുപത്രിയില്‍ ആന്‍ജിയോഗ്രാം സൗജന്യം
Sep 27, 2013, 12:38 IST
കാസര്‍കോട്: മംഗലാപുരം ഇന്ത്യാന ആശുപത്രിയും ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ടും ലോക ഹൃദ്രോഗ ദിനത്തിന്റെ ഭാഗമായി 'കുറഞ്ഞ ചെലവില്‍ കൂടുതല്‍ ആരോഗ്യം' പദ്ധതി നടപ്പിലാക്കുമെന്ന് ആശുപത്രി മാനേജ്മെന്റ് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
7,000 രൂപ ചെലവ് വരുന്ന ആന്‍ജിയോഗ്രാം സൗജന്യമായി ചെയ്തുകൊടുക്കും. ദരിദ്രരും നിരക്ഷരരും ഗ്രാമങ്ങളില്‍ തമാസിക്കുന്നവരുമായ ജനങ്ങള്‍ക്ക് അവരുടെ രോഗം കണ്ടുപിടിച്ച് ചികിത്സാ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുകയാണ് ലക്ഷ്യം. ആശുപത്രിയുടെ പൊതുജന സേവനത്തിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ആവശ്യമായ രോഗികളുടെ ഹൃദയ ശസ്ത്രക്രിയയും ആന്‍ജിയോ പ്ലാസ്റ്റും മിതമായ ചെലവില്‍ ചെയ്തുകൊടുക്കും.
ഇതിനായി പ്രത്യേക കണ്‍സഷനും നല്‍കും. 2,250 രൂപ ചെലവില്‍ നടത്തുന്ന ഹാര്ട്ട്ചെക്ക് - അപ് പാക്കാജ് 750 രൂപയ്ക്ക് ചെയ്തുകൊടുക്കും. ബ്ലഡ് ഷുഗര്‍, ടോട്ടല്‍ കൊളസ്ട്രോള്‍, ലിപ്പിഡ് പ്രൊഫൈല്‍, കംപ്ലീറ്റ് ബ്ലഡ് കൗണ്ട്, ക്രിയാറ്റിനിന്‍, ഇ.സി.ജി., ട്രേഡ് മില്‍ ടെസ്റ്റ് / കളര്‍ ഡോപ്ലര്‍ എക്കോകാര്‍ഡിയോഗ്രാം, കാര്ഡിയോളിയജിസ്റ്റുമായുള്ള കണ്സള്ട്ടേഷന്, ഡയറ്റീഷ്യനില്നിന്നുമുള്ള സൗജന്യ ഡയറ്റ് ചാര്‍ട്ട് എന്നിവയാണ് നല്‍കുക.
50 വയസിന് മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്ക്ക് ഹൃദയ പരിശോധന പാക്കേജ് സൗജന്യമായിരിക്കും. 2013 ഒക്ടോബര്‍ 30 വരെയാണ് ഈ സൗജന്യങ്ങള്‍ ലഭിക്കുക. വികസിത രാജ്യങ്ങള്‍ക്കൊപ്പം കേരളത്തിലും ഹൃദ്രോഗം കൂടിവരികയാണ്. ലോകജനസംഖ്യയില്‍ പകുതിയിലധികം പേര് മരിക്കുന്നത് ഹൃദയാഘാതം മൂലമാണ്. കേരളത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലെ ജോലി സമ്മര്‍ദ ജീവിത രീതിയില്‍ വന്ന വ്യതിയാനം കാരണം ഹൃദ്രോഗം യുവാക്കളില്‍ വരെ പിടിപെട്ടുകൊണ്ടിരിക്കുന്നതായി ഇന്ത്യാന ആശുപത്രി മാനേജിംഗ് ഡയറക്ടറും ചീഫ് ഇന്റര്‍ നാഷണല്‍ കാര്ഡിയോളിസ്റ്റുമായ ഡോ. യൂസുഫ് കുമ്പള പറഞ്ഞു.
പ്രത്യേകിച്ച് രോഗലക്ഷണങ്ങള്‍ ഉണ്ടാകാത്തവരില്‍ പെട്ടന്നുണ്ടാകുന്ന മരണം യുവാക്കളില്‍ സര്‍വ സാധാരണമാണ്. ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത നേരത്തെതന്നെ കണ്ടുപിടിക്കാനായി കൊറോണിയ അഞ്ജിയോ ഗ്രാം ചെയ്താല്‍ സാധിക്കും. രോഗം നേരത്തെകണ്ടെത്തി ചികിത്സിക്കുക എന്നതാണ് ഏറ്റവും വലിയ കാര്യമെന്നും അദ്ദേഹം പറഞ്ഞു.
മുമ്പ് പുരുഷന്മാരില് 45 വയസ് കഴിഞ്ഞാലും സ്ത്രീകളില്‍ 55 വയസ് കഴിഞ്ഞാലുമാണ് ഹൃദ്രോഗങ്ങള്‍ കണ്ടെത്തിയിരുന്നത്. എന്നാല്‍ അമിതമായ ടെന്‍ഷനും ഭക്ഷണ രീതികളും ഇപ്പോള്‍ രോഗം ബാധിക്കുന്നവരുടെ പ്രായം 30 ഉം 40 ഉം ആയി കുറഞ്ഞിരിക്കുകയാണ്. പ്രമേഹ രോഗികളിലാണ് ഹൃദ്രോഗം കൂടുതല്‍ കാണപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്താ സമ്മേളത്തില്‍ ആശുപത്രി പ്രതിനിധികളായ ഹനീഫ് അരമന, മുജീബ് തളങ്കര എന്നിവരും സംബന്ധിച്ചു.

Also read:
കുറ്റവാളികളായ ജനപ്രതിനിധികളെ സംരക്ഷിക്കുന്ന ഓര്‍ഡിനന്‍സ് ചവറ്റുകൊട്ടയിലിടണം: രാഹുല്‍
Keywords: Press meet, Doctor, Kasaragod, Hospital, Treatment, Kerala, Mangalore, Indiana Hospital, Press Conference, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.