വെണ്ടുരുത്തി പാലത്തില്‍ നിന്നും താഴേക്ക് ചാടിയ യുവാവിനെ നാവികസേന രക്ഷപ്പെടുത്തി

 


എറണാകുളം: (www.kvartha.com 11.02.2022) വെണ്ടുരുത്തി പാലത്തില്‍ നിന്നും താഴേക്ക് ചാടിയ യുവാവിനെ നാവികസേന ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. ഇന്‍ഡ്യന്‍ നാവിക സേനയുടെ ദക്ഷിണ നേവല്‍ കമാന്‍ഡ് ഫാസ്റ്റ് ഇന്റര്‍സെപ്റ്റ് ക്രാഫ്റ്റ് ഉദ്യോഗസ്ഥരാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. പട്രോളിങ് നടത്തുകയായിരുന്നു സേനാംഗങ്ങള്‍.

ഇതിനിടെയാണ് ഒരു യുവാവ് പാലത്തില്‍ നിന്നും താഴേക്ക് ചാടുന്നത് ശ്രദ്ധയില്‍പെട്ടത്. നേപാളി സ്വദേശിയായ 33കാരന്‍ ബഹദൂര്‍ ഭുജേല്‍ ആണ് പാലത്തില്‍ നിന്നും ചാടിയത്. 

വെണ്ടുരുത്തി പാലത്തില്‍ നിന്നും താഴേക്ക് ചാടിയ യുവാവിനെ നാവികസേന രക്ഷപ്പെടുത്തി

യുവാവിനെ രക്ഷപ്പെടുത്തിയശേഷം പ്രാഥമിക ചികിത്സ നല്‍കിയതായും നാവിക സേന വ്യക്തമാക്കി. സംഭവം ലോകല്‍ പൊലീസിനെ അറിയിച്ചതായും സേന പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് വാര്‍ത്ത റിപോര്‍ട് ചെയ്തത്.

Keywords: Indian Navy in Kochi rescue man who jumped off bridge | Watch, Ernakulam, News, Local News, Police, Youth, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia