Railway | ജനുവരി ഒന്ന് മുതല്‍ ട്രെയിന്‍ സര്‍വിസുകളില്‍ മാറ്റം

 


തൃശൂര്‍: (KVARTHA) ജനുവരി ഒന്ന് മുതല്‍ ഏതാനും ട്രെയിന്‍ സര്‍വിസുകളില്‍ മാറ്റമുണ്ടാകുമെന്ന് റെയില്‍വെ അറിയിച്ചു. ഇതനുസരിച്ച് 16605/16606 ഏറനാട് എക്‌സ്പ്രസ് ജനുവരി ഒന്ന് മുതല്‍ തിരുവനന്തപുരത്തിനും നാഗര്‍കോവിലിനുമിടയില്‍ ഓടുന്നതല്ല. നാഗര്‍കോവിലിന് പകരം തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കുകയും അവിടെനിന്ന് പുറപ്പെടുകയും ചെയ്യും.

Railway | ജനുവരി ഒന്ന് മുതല്‍ ട്രെയിന്‍ സര്‍വിസുകളില്‍ മാറ്റം

17229/17230 തിരുവനന്തപുരം - സെക്കന്ദരാബാദ് ശബരി എക്‌സ്പ്രസ് ഷൊര്‍ണൂര്‍ സ്റ്റേഷന്‍ ഒഴിവാക്കി ഓടും. ഷൊര്‍ണൂരിന് പകരമായി ഈ ട്രെയിന്‍ അന്നുമുതല്‍ വടക്കാഞ്ചേരിയില്‍ നിര്‍ത്തും. എല്ലാദിവസവും വടക്കോട്ടുള്ള യാത്രയില്‍ തൃശൂരില്‍ 12.37നും വടക്കാഞ്ചേരിയില്‍ 12.59നും എത്തുന്ന വണ്ടി മടക്കയാത്രയില്‍ വടക്കാഞ്ചേരിയില്‍ 10.14നും തൃശൂരില്‍ 10.35നും എത്തും.

നിലവില്‍ ആഴ്ചയില്‍ രണ്ട് ദിവസം മാത്രം ഓടുന്ന 18189/18190 ടാറ്റ - എറണാകുളം എക്‌സ്പ്രസ് ജനുവരി ഒന്ന് മുതല്‍ ആഴ്ചയില്‍ അഞ്ച് ദിവസം സര്‍വിസ് നടത്തും. വടക്കോട്ടുള്ള യാത്രയില്‍ ഞായര്‍, തിങ്കള്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളില്‍ തൃശൂരില്‍ 8.37ന് എത്തുന്ന വണ്ടി മടക്കയാത്രയില്‍ തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ തൃശൂരില്‍ 23.55നും എത്തും.

Keywords:  Indian Railways' timetable for trains to change from January 1, Thrissur, News, Indian Railways, Train, New Year, Thiruvananthapuram, Ernakulam, Trip, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia