V Muraleedharan | ഗിനിയില്‍ നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലിലെ ഇന്‍ഡ്യക്കാരെ നാട്ടിലെത്തിക്കും; എംബസി ചര്‍ച നടത്തുകയാണെന്ന് വിദേശകാര്യ മന്ത്രി വി മുരളീധരന്‍

 


തിരുവനന്തപുരം: (www.kvartha.com) പടിഞ്ഞാറന്‍ ആഫ്രികന്‍ രാജ്യമായ ഗിനിയില്‍ നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലിലെ ഇന്‍ഡ്യക്കാരെ നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതു സംബന്ധിച്ച് എംബസി ചര്‍ച നടത്തുകയാണെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു.

16 ഇന്‍ഡ്യക്കാരും 10 വിദേശികളുമാണ് കസ്റ്റഡിയിലെടുത്ത കപ്പലിലുള്ളത്. ഇവരെ നൈജീരിയയ്ക്കു കൈമാറാനുള്ള നീക്കം തടയാന്‍ നൈജീരിയന്‍ സര്‍കാരുമായി ചര്‍ച നടത്തിയെന്നും ഗിനിയില്‍നിന്ന് നേരിട്ട് നാട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മുരളീധരന്‍ വ്യക്തമാക്കി. തടവിലാക്കപ്പെട്ടവരില്‍ കൊല്ലത്തു സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ വിസ്മയയുടെ സഹോദരന്‍ നിലമേല്‍ എന്‍കെപി ഹൗസില്‍ വി വിജിത് അടക്കം മൂന്നു മലയാളികളും ഉണ്ട്.

V Muraleedharan | ഗിനിയില്‍ നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലിലെ ഇന്‍ഡ്യക്കാരെ നാട്ടിലെത്തിക്കും; എംബസി ചര്‍ച നടത്തുകയാണെന്ന് വിദേശകാര്യ മന്ത്രി വി മുരളീധരന്‍

നൈജീരിയന്‍ നാവികസേനയുടെ നിര്‍ദേശപ്രകാരമാണു കപ്പല്‍ ഗിനി സേന തടഞ്ഞുവച്ചത്. ക്രൂഡ് ഓയില്‍ മോഷണത്തിനു വന്ന കപ്പല്‍ എന്നു സംശയിച്ചാണ് കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന. കംപനി ഉടമകള്‍ മോചന ദ്രവ്യം നല്‍കി കഴിഞ്ഞിട്ടും വിട്ടയക്കാന്‍ തയാറാകാതെ തടവില്‍ വച്ചിരിക്കയാണ് ഗിനി സേന.

Keywords: Indians on board ship detained by Navy in Guinea to be repatriated; Minister V Muraleedharan says embassy is holding discussions, Thiruvananthapuram,News,Minister,V.Muraleedaran,Embassy,Meeting,Custody,Malayalees,Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia