നീണ്ട ഇടവേളകൾക്ക് ശേഷം ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങൾ വീണ്ടും സജീവമായി; ക്ലാസിഫൈഡ് വെബ്സൈറ്റുകൾക്കുള്ളിൽ നടക്കുന്നത് രഹസ്യ ഇടപാടുകളെന്ന് ആരോപണം
Dec 29, 2021, 11:18 IST
അജോ കുറ്റിക്കൻ
ഇടുക്കി: (www.kvartha.com 29.12.2021) നീണ്ട ഇടവേളകൾക്ക് ശേഷം ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങൾ വീണ്ടും രംഗത്തെന്ന് സൂചന. കോവിഡ് വ്യാപനത്തെ തുടർന്ന് നിർജീവമായിരുന്ന ടൂറിസം മേഖല വീണ്ടും ഉണർന്നതോടെ ലൊകാന്റോ പോലുള്ള വെബ്സൈറ്റുകളിലൂടെയാണ് ഓൺലൈൻ വാണിഭ സംഘങ്ങൾ സജീവമായിരിക്കുന്നതെന്നാണ് പറയുന്നത്.
ഇടുക്കി: (www.kvartha.com 29.12.2021) നീണ്ട ഇടവേളകൾക്ക് ശേഷം ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങൾ വീണ്ടും രംഗത്തെന്ന് സൂചന. കോവിഡ് വ്യാപനത്തെ തുടർന്ന് നിർജീവമായിരുന്ന ടൂറിസം മേഖല വീണ്ടും ഉണർന്നതോടെ ലൊകാന്റോ പോലുള്ള വെബ്സൈറ്റുകളിലൂടെയാണ് ഓൺലൈൻ വാണിഭ സംഘങ്ങൾ സജീവമായിരിക്കുന്നതെന്നാണ് പറയുന്നത്.
ഒറ്റനോട്ടത്തില്‍ ഓൺലൈൻ ലൊകാന്റോ ക്ലാസിഫൈഡ് വെബ്സൈറ്റാണെന്നു തോന്നുമെങ്കിലും ഇതിനുള്ളിൽ പെൺവാണിഭമടക്കമുള്ള കുറ്റകൃത്യങ്ങൾ നടക്കുന്നുണ്ടെന്നാണ് സൂചന. കൊച്ചിക്ക് പുറമെ തേക്കടി, മൂന്നാർ അടക്കമുള്ള ടൂറിസം കേന്ദ്രങ്ങളിലും ലൊകാന്റോ വഴി പെൺവാണിഭം നടക്കുന്നുണ്ടെന്നും റിപോർടുണ്ട്. പെണ്‍വാണിഭ സംഘങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുയാണ് വെബ്സൈറ്റ് ചെയ്യുന്നതെന്നാണ് വിവരം.
കഴിഞ്ഞ ഏതാനും വര്‍ഷത്തിനുള്ളിൽ കേരളത്തിൽ ഇരുപതിലധികം പെണ്‍വാണിഭ സംഘങ്ങളെ ലൊകാന്റോ കേന്ദ്രീകരിച്ച് പൊലീസ് പിടികൂടിയിട്ടുണ്ടെന്നും ഇതില്‍ ഏറ്റവും അവസാനത്തേത് തിരുവനന്തപുരം മെഡികല്‍ കോളജിന് സമീപം വാടക വീട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച സംഘത്തെയാണെന്നുമാണ് അധികൃതർ വെളിപ്പെടുത്തുന്നത്.
വെബ്‌സൈറ്റില്‍ നിരവധി പരസ്യങ്ങളാണ് ദിനം പ്രതി പ്രസിദ്ധീകരിക്കുന്നത്. ഇതോടൊപ്പം നല്‍കിയിരിക്കുന്ന നമ്പറില്‍ ബന്ധപ്പെട്ടാല്‍ മറ്റൊരു നമ്പറില്‍ നിന്ന് തിരികെ വിളിക്കുന്നതാണ് ഇവരുടെ രീതിയെന്നും മലയാളത്തില്‍ ആയിരിക്കില്ല സംസാരമെന്നും വിളിക്കുന്നയാളിന്റെ ആവശ്യം തിരക്കിയ ശേഷം വിവിധ പ്രായത്തിലുള്ള സ്ത്രീകളുടെ ചിത്രങ്ങള്‍ വാട്‌സാപിലും ഇ-മെയിലിലുമായി അയക്കുകയും ഇതുവഴിയാണ് ഓരോ ഇടപാടുകളും നടക്കുന്നതെന്നുമാണ് പറയുന്നത്.
3000 നും 7000 നും ഇടയില്‍ ഒരു മണിക്കൂറിന് ഈടാക്കുന്നുവെന്നും ഒരു രാത്രിക്ക് 15000 രൂപയും 25000 രൂപയും തുടങ്ങി വിവിധ നിരക്കുകളാണ് ഓരോ സംഘത്തിന്റെയും പരസ്യത്തില്‍ ഉള്ളതെന്നും 18 നും 45 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെയാണ് സംഘങ്ങള്‍ കൂടുതലായും ഉപയോഗിക്കുന്നതെന്നുമാണ് ലഭിക്കുന്ന വിവരം.
ചെറിയ നഗരങ്ങള്‍ കേന്ദ്രീകരിച്ച് പേജുകളുള്ള ലൊകാന്റോ പോലുള്ള വെബ്‌സൈറ്റുകളുടെ പ്രധാന സന്ദര്‍ശകരിലേറെയും പ്രവാസികളാണെന്നാണ് പറയുന്നത്. ഈ വെബ്‌സൈറ്റില്‍ നല്‍കുന്ന മിക്ക നമ്പറുകളിലേക്കും പ്രധാനമായും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും വിളികൾ വരാറുണ്ടെന്നും കേരളത്തിലെ സിനിമ, സീരിയല്‍, ആല്‍ബം തുടങ്ങിയവ കേന്ദ്രീകരിച്ചുള്ള എല്ലാ കുറ്റകൃത്യങ്ങളും ഇത്തരം വെബ്‌സൈറ്റ് വഴിയാണ് നടക്കുന്നതെന്നും ആരോപണമുണ്ട്.
തിരുവനന്തപുരത്തെയും കൊച്ചിയിലെയും ഐടി പാര്‍കുകള്‍ കേന്ദ്രീകരിച്ചും ഈ വെബ്‌സൈറ്റുകളില്‍ പരസ്യം വരാറുണ്ടെന്നും റിപോർടുണ്ട്. അതേസമയം, ലൊകാന്റോ രാജ്യാന്തരതലത്തില്‍ പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റായതിനാല്‍ പൊലീസിനു നിയന്ത്രിക്കുക ബുദ്ധിമുട്ടാണ്. പോസ്റ്റുകളും മൊബൈല്‍ നമ്പറുകള്‍ നല്‍കുന്നവര്‍ എവിടെ നിന്നാണെന്ന് അന്വേഷിക്കാന്‍ മാത്രമാണ് പൊലീസിനു സാധിക്കുകയെന്നാണ് അധികൃതരുടെ വിശദീകരണം.
Keywords: News, Kerala, Idukki, Online, COVID-19, Tourism, Ernakulam, Website, Kerala, Police, Thiruvananthapuram, Medical College, Email, Mobile, Information that online immoral gang are back.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.