Accidental Death | കൊമ്പ് മുറിച്ചുകൊണ്ടിരിക്കുന്നതിനിടെ മരത്തില്‍നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു
Sep 24, 2022, 20:37 IST
അങ്കമാലി: (www.kvartha.com) കൊമ്പ് മുറിച്ചുകൊണ്ടിരിക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. അങ്കമാലി മൂക്കന്നൂര്‍ എടലക്കാട് പാനികുളം വീട്ടില്‍ പരേതനായ ഔസേപിന്റെ മകന് വര്‍ഗീസാണ് (57) മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടത്തിനിടയാക്കിയ സംഭവം നടന്നത്.
ഏഴാറ്റുമുഖം വനം വകുപ്പ് അതിരപ്പിള്ളി റേഞ്ച് ഓഫിസ് വളപ്പിലെ മരത്തിന്റെ കൊമ്പ് മുറിക്കുന്നതിനിടെ കാല്‍വഴുതി വീഴുകയായിരുന്നു. അവശനിലയിലായ വര്‍ഗീസിനെ ഉടന്‍തന്നെ തൃശൂര്‍ മെഡികല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.
ഭാര്യ: കാളാര്‍കുഴി മാടശ്ശേരി കുടുംബാംഗം ഷൈനി. മക്കള്‍: ജോസഫ്, ഗ്ലാഡി. മരുമകന്: ആന്‍സണ്‍. സംസ്കാരം ഞായറാഴ്ച വൈകിട്ട് നാലുമണിക്ക് താബോര്‍ തിരുകുടുംബം ദേവാലയ സെമിത്തേരിയില്‍.
Keywords: Injured youth under treatment after fall from tree died, Ernakulam, News, Local News, Accidental Death, Injured, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.