മോഡിയുടെ നോട്ട് പരിഷ്‌ക്കരണം മുതലാളിമാരെ രക്ഷപ്പെടുത്താന്‍: ഐ എന്‍ എല്‍

 


മലപ്പുറം: (www.kvartha.com 17.11.2016) ഇന്ത്യയിലെ വന്‍കിട മുതലാളിമാരുടെ ബാങ്ക് വായ്പ കോടികള്‍ എഴുതിത്തള്ളുന്ന നരേന്ദ്ര മോഡി സാധാരണക്കാരായ ജനകോടികളെ ബേങ്കുകള്‍ക്ക് മുന്നില്‍ വരി നിര്‍ത്തി അപമാനിക്കുകയാണെന്ന് ഐ എന്‍ എല്‍.

മോഡിയുടെ ഏകാധിപത്യപരമായ തീരുമാനത്തെ ചോദ്യം ചെയ്യുന്നവര്‍ക്കെതിരില്‍ രാജ്യദ്രോഹത്തിന്റെ ചാപ്പ കുത്തുന്ന ഫാഷിസ്റ്റ് രീതിയാണ് മോഡി പിന്തുടരുന്നത്. നോട്ട് പിന്‍വലിക്കല്‍ വഴി സമസ്ത മേഖലയിലേയും ജനജീവിതം സ്തംഭിച്ചിട്ടും ജനദ്രോഹ തീരുമാനം തിരുത്താന്‍ തയ്യാറാകാത്തത് കോര്‍പ്പറേറ്റ് മുതലാളിമാരുടെ സമ്മര്‍ദ്ദഫലമാണെന്നും ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടറി കെ. പി. ഇസ്മായില്‍ പറഞ്ഞു.

മോഡിയുടെ നോട്ട് പരിഷ്‌ക്കരണം മുതലാളിമാരെ രക്ഷപ്പെടുത്താന്‍: ഐ എന്‍ എല്‍

ഇന്ത്യന്‍ നാഷണല്‍ ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറം കിഴക്കേതല എസ് ബി ഐ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സി എച്ച് മുസ്തഫ അധ്യക്ഷത വഹിച്ചു.

ടി.എ. സമദ്, സി പി അബ്ദുല്‍ വഹാബ്, പി. കെ. എസ് മുജീബ് ഹസ്സന്‍, മുഹമ്മദലി മാസ്റ്റര്‍ മഞ്ചേരി എന്നിവര്‍ പ്രസംഗിച്ചു. ഒ എം എ ജബ്ബാര്‍ ഹാജി, സാധു റസാഖ്, സലീം കക്കാടന്‍, അബ്ദുറഹ്മാന്‍ തിരൂര്‍, സാലീഹ് മേടപ്പില്‍, സി. പി. അന്‍വര്‍ സാദത്ത്, മുജീബ് പുള്ളാട്ട്, എന്‍. എം. മഷ്ഹുദ് , ബാവ കുമ്മിണിപറമ്പ് , സിദ്ധീഖ് താനൂര്‍, ടി കെ അലവിക്കുട്ടി മാസ്റ്റര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

Keywords: INL, Demonetization, Kerala, Malappuram, SBI, Narendra Modi, Indian Nationa League, March, INL State Secretary KP Ismail. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia