INL | ബിജെപി തിരഞ്ഞെടുപ്പ് പത്രികയിൽ വർഗീയ അജൻഡകളെന്ന് ഐഎൻഎൽ

 


കോഴിക്കോട്: (KVARTHA) തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലൂടെ ബിജെപി ഉറപ്പ് നല്‍കുന്നത് ആര്‍എസ്എസിന്റെ വര്‍ഗീയവും വിഭാഗീയവുമായ അജൻഡകളാണന്ന് ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് അഹ്‌മദ്‌ ദേവര്‍കോവിലും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും ആരോപിച്ചു. ഏക സിവില്‍കോഡും ഏക തെരഞ്ഞെടുപ്പും ലോകമാകെ രാമായണാചരണവുമൊക്കെയാണ് മോദിയുടെ വാഗ്ദാനമെന്നും അവർ പറഞ്ഞു.

INL | ബിജെപി തിരഞ്ഞെടുപ്പ് പത്രികയിൽ വർഗീയ അജൻഡകളെന്ന് ഐഎൻഎൽ

സിഎഎയും കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതുമെല്ലാമാണ് വന്‍ നേട്ടമായി എണ്ണുന്നത്. മോദിയുടെ ഗ്യാരണ്ടി കാലഘട്ടത്തിലെ ഏറ്റവും വലിയ തട്ടിപ്പാണ്. തൊഴിലില്ലായ്മ കൊണ്ട് പൊറുതി മുട്ടിയ യുവാക്കളും വിലക്കയറ്റത്തില്‍ നടുവൊടിഞ്ഞ സമാന്യജനങ്ങളും ഹിന്ദുത്വ സര്‍ക്കാറിനെ താഴെയിറക്കും. ജനങ്ങളുടെ മുന്നില്‍ വെക്കാന്‍ സര്‍ക്കാറിന് ഒരു അജണ്ടയുമില്ലാത്ത, ഭാവനാ രഹിതരായ വര്‍ഗീയ പാര്‍ട്ടികളുടെ മാനിഫെസ്റ്റോ ജനം പുച്ഛിച്ച് തള്ളുമെന്ന് ഐഎന്‍എല്‍ നേതാക്കള്‍ പ്രസ്താവനയില്‍ ചൂണ്ടികാട്ടി.

Keywords: News, Malayalam News, Kerala, Calicut, Lok Sabha Election, Politics, INL, BJP, INL says communal agendas in BJP election manifesto

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia