ഐഎൻഎൽ പിളർന്നു; തമ്മിലടിക്ക് പിന്നാലെ സംസ്ഥാന പ്രസിഡണ്ടിനെയും സെക്രടറിയെയും പരസ്പരം പുറത്താക്കി
Jul 25, 2021, 17:46 IST
കൊച്ചി: (www.kvartha.com 25.07.2021) തമ്മിലടിക്ക് പിന്നാലെ ഇൻഡ്യൻ നാഷനൽ ലീഗ് പിളർന്നു. സംസ്ഥാന പ്രസിഡണ്ടിനെയും സെക്രടറിയെയും പരസ്പരം പുറത്താക്കിയതായി ഇരു വിഭാഗവും അറിയിച്ചു. ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രടറി ഖാസിം ഇരിക്കൂറിനെ പുറത്താക്കിയതായും പകരം നാസർ കോയ തങ്ങളെ പുതിയ ജനറൽ സെക്രടറിയായി തെരഞ്ഞെടുത്തതായും ഐഎൻഎൽ സംസ്ഥാന പ്രസിഡൻ്റ് അബ്ദുൽ വഹാബ് വ്യക്തമാക്കി.
ഖാസിം ഇരിക്കൂർ പാർടിയെ തകർക്കാൻ മറ്റാരോടോ പണം വാങ്ങി ശ്രമിക്കുന്നതായി അബ്ദുൽ വഹാബ് ആരോപിച്ചു. അതേസമയം സംസ്ഥാന പ്രസിഡൻ്റ് എപി അബ്ദുൽ വഹാബിനെ പാർടിയിൽ നിന്നും പുറത്താക്കിയെന്നും പാർടിയുടെ അഖിലേന്ത്യ അധ്യക്ഷൻ്റേതാണ് ഈ തീരുമാനമെന്നും ജനറൽ സെക്രടറി ഖാസീം ഇരിക്കൂർ വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പാർടിയിലുണ്ടായ അഭിപ്രായഭിന്നതകൾ രൂക്ഷമായതോടെയാണ് ഐഎൻഎൽ തല്ലിപിരിയുന്ന അവസ്ഥയുണ്ടായത്. നേരത്തെ ഐഎൻഎലിൽ ലയിച്ച പിടിഎ റഹീം വിഭാഗം പാർടി വിട്ടു പോയിരുന്നു.
പിന്നാലെയാണ് പാർടി സംസ്ഥാന പ്രസിഡൻ്റും ജനറൽ സെക്രടറിയും പരസ്പരം പുറത്താക്കി പാർടിയിലെ പിളർപ് പൂർത്തിയാക്കിയത്. അതേസമയം പ്രാദേശിക തലത്തിൽ പാർടി ഓഫീസുകൾ പിടിച്ചെടുക്കാൻ ഇരു വിഭാഗവും നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.
Keywords: News, Kochi, INL, Split, Kerala, Politics, State, Party, INL splits after meeting turns violent.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.