നട്ടെല്ല് വളക്കാത്ത നിലപാടുകൾക്കുള്ള അംഗീകാരമാണ് മന്ത്രിസ്ഥാനമെന്ന് ഐ എൻ എൽ സംസ്ഥാന സെക്രടറി എം എ ലത്വീഫ്; വരും കാലങ്ങളിൽ പാർടിയിലേക്ക് ആളുകളുടെ ഒഴുക്കുണ്ടാവും

 


കാസർകോട്: (www.kvartha.com 18.05.2021) രണ്ടര പതിറ്റാണ്ട് കാലം ന്യുനപക്ഷ രാഷ്ട്രീയ രംഗത്ത് അധികാരത്തിനു മുമ്പിൽ നട്ടെല്ല് വളക്കാത്ത ഐ എൻ എലിന്റെ വേറിട്ട നിലപാടിനുള്ള അംഗീകരമാണ് ലഭിച്ച മന്ത്രിസ്ഥാനമെന്ന് സംസ്ഥാന സെക്രടറി എം എ ലത്വീഫ്.
                                                                
നട്ടെല്ല് വളക്കാത്ത നിലപാടുകൾക്കുള്ള അംഗീകാരമാണ് മന്ത്രിസ്ഥാനമെന്ന് ഐ എൻ എൽ സംസ്ഥാന സെക്രടറി എം എ ലത്വീഫ്; വരും കാലങ്ങളിൽ പാർടിയിലേക്ക് ആളുകളുടെ ഒഴുക്കുണ്ടാവും




കേരളത്തിലെ ന്യൂനപക്ഷ രാഷ്ട്രീയ രംഗത്തെ പരമ്പരാഗത രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയാണ് ഐ എൻ എലിന് ഈ തിരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയ അംഗീകാരം. വരും കാലങ്ങളിൽ പാർടിയിലേക്ക് ആളുകളുടെ ഒഴുക്കുണ്ടാവും. കോഴിക്കോട് സൗതിൽ നിന്നും ലീഗിനോട് മത്സരിച്ചു ചരിത്ര വിജയം നേടിയ അഹ്‌മദ്‌ ദേവേർകോവിലിന്റെ സത്യപ്രതിജ്ഞയോടെ അതിന് തുടക്കമാവും. അതിന്റെ സൂചനകൾ ലഭിക്കുന്നുണ്ടന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു കാലഘട്ടത്തിന്റെ ഇതിഹാസമായിരുന്ന സുലൈമാൻ സേട് ഉയർത്തിപ്പിടിച്ച മൂല്യാധിഷ്ഠിത രാഷ്ട്രീയ രാഷ്ട്രീയ നിലപാടുകളെ പരിഹസിച്ചവർക്കും, അധികാര രാഷ്ട്രീയത്തിനു വേണ്ടി ആദർശത്തെ വിൽപന ചരക്കാക്കിയവർക്കും കാലം നൽകിയ താക്കീതാണ് ഐ എൻ എലിന് ഉണർവേകിയ പുതിയ പദവിയെന്നും അദ്ദേഹം പറഞ്ഞു.

Keywords: Kasaragod, Kerala, News, Minister, INL, Kozhikode, INL state secretary MA Lathif says Minister position is a recognition for strong opinions.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia