Private Bus Inspection | കൊച്ചിയില്‍ 6 ഇടങ്ങളില്‍ മോടോര്‍ വാഹന വകുപ്പിന്റെയും പൊലീസിന്റെയും മിന്നല്‍ പരിശോധന; 178 ബസുകളില്‍ വ്യാപക നിയമ ലംഘനം; കേസെടുത്തു

 



കൊച്ചി: (www.kvartha.com) കൊച്ചിയില്‍ മോടോര്‍ വാഹന വകുപ്പും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ ബസുകളില്‍ വ്യാപക നിയമ ലംഘനം കണ്ടെത്തി. കൊച്ചി നഗരത്തിലും പരിസരങ്ങളിലുമായി ആറിടത്താണ് സ്വകാര്യ ബസുകളില്‍ പരിശോധന നടത്തിയത്. 

തൃക്കാക്കര, വൈറ്റില, തൃപ്പുണിത്തുറ, ഫോര്‍ട് കൊച്ചി, കലൂര്‍, ഹൈകോടതി ജംഗ്ഷന്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന. രാവിലെ 11 മണി മുതല്‍ ഉച്ചക്ക് ഒരു മണിവരെയുള്ള ചെറിയ സമയത്തിനുള്ളില്‍ മാത്രം 178 ബസുകളിലാണ് നിയമ ലംഘനം കണ്ടെത്തിയത്. 420 ബസുകള്‍ പരിശോധിച്ചതിലാണ് ഇത്രയും ബസുകളില്‍ നിയമ ലംഘനം കണ്ടെത്തി കേസെടുത്തത്. 

മിക്ക ബസുകളിലും പരിശോധനയില്‍ നിരോധിത എയര്‍ ഹോണുകളുള്ളത് കണ്ടെത്തി. പിടിക്കപെടാതിരിക്കാന്‍ പ്രത്യേക സ്വിച് ഉപയോഗിച്ചാണ് പല ബസുകളിലും എയര്‍ഹോണ്‍ ഉപയോഗിക്കുന്നതെന്നും കൂടാതെ ഉയര്‍ന്ന ശബ്ദത്തില്‍ പാട്ടു വയ്ക്കുന്നതും കണ്ടെത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചില ബസുകളില്‍ സ്പീഡ് ഗവര്‍നര്‍ ഒഴിവാക്കിയതും പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെട്ടു. വീഡിയോ പരസ്യം കാണിക്കുന്നതിനായി ചില  ബസുകളില്‍ ടെലിവിഷന്‍ സ്ഥാപിച്ചതും അന്വേഷണ സംഘത്തിന്റെ ശ്രദ്ധയില്‍പെട്ടു. 

Private Bus Inspection | കൊച്ചിയില്‍ 6 ഇടങ്ങളില്‍ മോടോര്‍ വാഹന വകുപ്പിന്റെയും പൊലീസിന്റെയും മിന്നല്‍ പരിശോധന; 178 ബസുകളില്‍ വ്യാപക നിയമ ലംഘനം; കേസെടുത്തു


പൊലീസും മോടോര്‍ വാഹന വകുപ്പും ഒരുമിച്ചാണ് പരിശോധന നടത്തിയത്. കൊല്ലത്ത് ടൂസ്റ്റ് ബസിന്  മുകളില്‍ പൂത്തിരി കത്തിച്ച സംഭവത്തിനെ തുടര്‍ന്നാണ് ടൂറിസ്റ്റ് ബസുകള്‍ക്കൊപ്പം മറ്റു ബസുകളിലും പരിശോധന കര്‍ശനമാക്കാന്‍ മോടാര്‍ വാഹന വകുപ്പും പൊലീസും തീരുമാനിച്ചത്. ബസിന്റെ വാതിലുകളടക്കാതെ സര്‍വീസ് നടത്തിയതിനും അമിത വേഗത്തിനും അശാസ്ത്രീയ ഓവര്‍ടേകിംഗിനുമെല്ലാം സ്വകാര്യ ബസുകള്‍ക്കെതിരെ ഉദ്യോഗസ്ഥര്‍ നിയമ നടപടികള്‍ തുടങ്ങിയിട്ടുണ്ട്.

വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കാന്‍ തന്നെയാണ് പൊലീസിന്റേയും മോടോര്‍ വാഹന വകുപ്പിന്റേയും തീരുമാനം. ഇത്തരം നിയമലംഘനങ്ങള്‍ തുടര്‍ച്ചയാകുന്നതിന്റെ കാരണം വിശദീകരിക്കാന്‍ സര്‍കാരിനോട് ഹൈകോടതി സിംഗിള്‍ ബെഞ്ച് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Keywords:  News,Kerala,State,High Court of Kerala,Vehicles,Motor vechicle,bus,inspection,Police, private buses, Inspection by Motor Vehicle Department and Police; Widespread violation of law in 178 private buses; case filed





ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia