ഏറനാട് താലൂകില്‍ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന; അഞ്ച് റേഷന്‍ കടകളില്‍ ക്രമക്കേട് കണ്ടെത്തി
Jul 30, 2021, 22:30 IST
ഏറനാട്: (www.kvartha.com 30.07.2021) താലൂക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് പൊതു വിപണിയില്‍ പരിശോധന തുടരുന്നു. മൂര്‍ക്കനാട്, കല്ലരട്ടിക്കല്‍, എടക്കാട്ടുപറമ്പ്, പനംപിലാവ്, വെറ്റിലപ്പാറ, പൂവത്തിക്കല്‍, തെഞ്ചേരി മേഖലകളില്‍ റേഷന്‍ കടകള്‍ ഉള്‍പെടെ 12 വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ അഞ്ച് റേഷന്‍ കടകളില്‍ ക്രമക്കേട് കണ്ടെത്തി.
റേഷന്‍ കടകളില്‍ ജൂലൈ മാസത്തെ വിതരണത്തിനാവശ്യമായ ഭക്ഷ്യധാന്യങ്ങളുടെയും മണ്ണെണ്ണ, പഞ്ചസാര എന്നിവയുടെയും ലഭ്യത ഉറപ്പു വരുത്തി. പൊതുവിപണി പരിശോധനയില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാന്‍ വ്യാപാരികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. വിലവിവരപ്പട്ടിക പ്രദര്‍ശിപിക്കാത്ത ഒരു സ്ഥാപനത്തിന് നോടീസ് നല്‍കി.
താലൂക് സപ്ലൈ ഓഫീസര്‍ സിഎ വിനോദ്കുമാര്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ അബ്ദുനാസര്‍, ജീവനക്കാരനായ രഞ്ജിത് എന്നിവര്‍ നേതൃത്വം നല്‍കി.
Keywords: Kerala, News, Raid, Ration shop, Top-Headlines, Shop, Malappuram, Inspection in business institutions in Ernad taluk.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.