Seized | ചമ്പക്കര മാര്‍കറ്റില്‍ മിന്നല്‍ പരിശോധന; പഴകിയ മീന്‍ പിടിച്ചെടുത്തു
കൊച്ചി: (www.kvartha.com) ചമ്പക്കര മീന്‍ മാര്‍കറ്റില്‍ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗത്തിന്റെ മിന്നല്‍ പരിശോധന. എറണാകുളം ജില്ലയില്‍ വില്‍പനക്കായി കര്‍ണാടകയില്‍ നിന്ന് ലോറിയില്‍ കൊണ്ടുവന്ന പഴകിയ മീനുകള്‍ പിടിച്ചെടുത്തു. ബുധനാഴ്ച രാവിലെ ഏഴ് മണിയോടെയാണ് പരിശോധന നടത്തിയത്.
രാവിലെ ചമ്പക്കര മാര്‍കറ്റില്‍ എത്തിയ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ കര്‍ണാടകയില്‍ നിന്ന് കൊണ്ടുവന്ന മീന്‍ ലോറിയില്‍ നിന്ന് ഇറക്കുന്നതിന് മുമ്പ് തന്നെ പരിശോധിക്കുകയായിരുന്നു. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് അടക്കമുള്ള ഇതര സസ്ഥാനങ്ങളില്‍ നിന്ന് പഴകിയ മീനുകള്‍ കൊച്ചിയിലേക്ക് എത്തിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധന നടത്തിയത്.
Keywords: Kochi, News, Kerala, fish, Seized, Health, Food, Inspection of health department in Chambakkara market; Stale fish seized.