Arrest | 'ആഡംബര ജീവിതത്തിനായി ഭര്‍തൃസഹോദരിയുടെ 17 പവനുമായി മുങ്ങിയ ഇന്‍സ്റ്റഗ്രാം താരം അറസ്റ്റില്‍'; കുടുക്കിയത് സിസിടിവി
● ഭര്‍തൃസഹോദരി മുനീറയാണ് പരാതിക്കാരി
● താലിമാല അടക്കം കവര്‍ന്നു
● പ്രതിയെ കണ്ടെത്തിയത് വീട്ടിലെ സിസിടിവിയില്‍ നിന്നും
● തൊണ്ടി മുതല്‍ കണ്ടെടുത്തിട്ടില്ല
കൊല്ലം: (KVARTHA) ആഡംബര ജീവിതത്തിനായി ഭര്‍തൃസഹോദരിയുടെ 17 പവനുമായി മുങ്ങിയ ഇന്‍സ്റ്റഗ്രാം താരം അറസ്റ്റില്‍. കൊല്ലം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുബീനയാണു പിടിയിലായത്. മുബീനയുടെ ഭര്‍തൃസഹോദരി മുനീറയാണു പരാതിക്കാരി. മുനീറയുടെ ആറു പവന്റെ താലിമാല, ഒരു പവന്റെ വള തുടങ്ങി 17 പവന്‍ ആഭരണങ്ങളാണ് മുബീന മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 30ന് ആയിരുന്നു മോഷണമെങ്കിലും ഒക്ടോബറിലാണ് വീട്ടുകാര്‍ മോഷണവിവരം അറിഞ്ഞത്. തുടര്‍ന്ന് വീട്ടിലെ സിസിടിവി പരിശോധിച്ചപ്പോള്‍ മുബീനയാണ് പ്രതിയെന്നു കണ്ടെത്തി. ആദ്യഘട്ട ചോദ്യം ചെയ്യലില്‍ മുബീന കുറ്റം സമ്മതിച്ചില്ല. പിന്നീട് ആഡംബര ജീവിതത്തിനായി മോഷ്ടിച്ചതാണെന്ന് കുറ്റസമ്മതം നടത്തി. മോഷ്ടിച്ച സ്വര്‍ണം കണ്ടെത്താനുണ്ടെന്ന് പൊലീസ് പറഞ്ഞു.
#InstagramArrest, #GoldTheft, #KeralaNews, #CCTV, #LavishLifestyle, #Police