Waqf Board | നിയമ നടപടികൾ ഒഴിവാക്കാൻ വഖഫ് ബോർഡിന് കീഴിലുള്ള സ്ഥാപനങ്ങൾ ശ്രമിക്കണം: വഖഫ് ബോർഡ് ചെയർമാൻ
Sep 21, 2023, 23:23 IST
കണ്ണൂർ: (www.kvartha.com) തർക്കത്തിൽ ഏർപ്പെടേണ്ടവരല്ല വഖഫ് ബോർഡും മഹല്ല് കമ്മിറ്റികളുമെന്ന് സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ എം കെ സക്കീർ പറഞ്ഞു. കണ്ണൂർ ചേംബർ ഹാളിൽ നടന്ന കേരള സംസ്ഥാന വഖഫ് ബോർഡ് കുടിശിക അദാലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമനടപടികളിലേക്ക് എത്തിക്കാതെ തർക്കങ്ങൾ രമ്യതയിൽ പരിഹരിക്കുന്നതിന് ബോർഡിന് കീഴിലുള്ള സ്ഥാപനങ്ങൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈ അദാലത്തോടുകൂടി കുടിശിക പൂർണമായും ഇല്ലാതാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ കുടിശിക അദാലത്താണ് സംഘടിപ്പിച്ചത്. കണ്ണൂരിലെ 69 ഉം കാസർഗോഡ് 16 ഉം സ്ഥാപനങ്ങളിൽ നിന്നായി 2 കോടി രൂപ കുടിശ്ശികയാണ് വഖഫ് ബോർഡിന് ലഭിക്കാനുള്ളത്. വഖഫ് ബോർഡ് അംഗം അഡ്വ. പി വി സൈനുദ്ദീൻ അധ്യക്ഷനായി. ബോർഡ് അംഗങ്ങളായ പി ഉബൈദുല്ല എം എൽ എ, അഡ്വ. എം ഷറഫുദ്ദീൻ, എം സി മാഹിൻ ഹാജി, പ്രൊഫ.കെ എം അബ്ദുർ റഹീം, റസിയ ഇബ്രാഹിം, വി എം രഹന, വി എസ് സക്കീർ ഹുസൈൻ, സി ഷംഷീർ അലി തുടങ്ങിയവർ സംസാരിച്ചു.

Keywords: Kerala News, Kannur News, Malayalam News, Waqf Board, MK Sakeer, Institutions under Waqf Board should try to avoid legal proceedings.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.