ലോക് ഡൗണ്‍ നിലനില്‍ക്കെ എക്‌സൈസ് ഉദ്യോഗസ്ഥന്റെ കത്തുമായി അതിര്‍ത്തി കടന്നു; പകര്‍ച്ചവ്യാധി നിയമപ്രകാരം കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപികക്കെതിരെ കേസ്
Apr 23, 2020, 09:57 IST
വയനാട്: (www.kvartha.com 23.04.2020) അധ്യാപിക എക്‌സൈസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ കര്‍ണാടക അതിര്‍ത്തി കടന്ന സംഭവത്തില്‍ കേസ്. തലസ്ഥാനത്തെ കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപികയ്‌ക്കെതിരെയാണ് നടപടി. പകര്‍ച്ചവ്യാധി നിയമപ്രകാരം കേസെടുക്കാനാണ് നിര്‍ദ്ദേശം. തിരുവനന്തപുരം റൂറല്‍ നാര്‍ക്കോട്ടിക് ഡിവൈഎസ്പി അനുവദിച്ച പാസുമായാണ് അധ്യാപിക കര്‍ണാടക അതിര്‍ത്തി കടന്നത്. ഇങ്ങനെ പാസ് അനുവദിക്കാന്‍ പൊലീസിന് അധികാരമില്ല, അതാത് ജില്ലാ കളക്ടര്‍മാരാണ് അന്തര്‍ സംസ്ഥാന അതിര്‍ത്തി കടക്കാന്‍ പാസ് അനുവദിക്കേണ്ടത്.
അധ്യാപികയെ വയനാട്ടിലെ ചുരം, മുത്തങ്ങ അതിര്‍ത്തികള്‍ കടക്കാന്‍ സഹായിച്ച കല്‍പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെയും വകുപ്പുതല അന്വേഷണത്തിന് കളക്ടര്‍ ഉത്തരവിട്ടു. നാര്‍ക്കോട്ടിക് ഡിവൈഎസ്പിക്കെതിരെയും കേസുണ്ടാകും. കൊവിഡ് 19 ജാഗ്രതയുടെ ഭാഗമായി കര്‍ശന പരിശോധനകളാണ് അതിര്‍ത്തികലില്‍ നിലവിലുള്ളത്. ഇതെല്ലാം ലംഘിച്ചാണ് അധ്യാപിക അതിര്‍ത്തി കടന്നത്.
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ വാഹനത്തിലാണ് അധ്യാപികയെ അതിര്‍ത്തി കടത്തിയത്. എക്‌സൈസിലെ ഉന്നത ഉദ്യോഗസ്ഥന്റെ ഭാര്യയാണ് വാഹനത്തിന് സമീപം എത്തിച്ചത് എന്നും വിവരമുണ്ട്. കര്‍ണാടകയിലെ ഉദ്യോഗസ്ഥരും ഇവരെ തടയാന്‍ തയ്യാറായിട്ടുമില്ല. ഡെല്‍ഹിയിലേക്കുള്ള യാത്രയിലായിരുന്നു അധ്യാപിക എന്നാണ് അറിയുന്നത്. ലോക് ഡൗണ്‍ നിലനില്‍ക്കെയാണ് ഇത്രയധികം സംസ്ഥാനങ്ങള്‍ താണ്ടി ഡെല്‍ഹിയിലേക്ക് അധ്യാപിക യാത്ര തിരിച്ചതെന്നതും ശ്രദ്ധേയമാണ്.
Keywords: News, Kerala, Border, Karnataka, Wayanad, District Collector, Teacher, Case, Delhi, Travel, Inter state border crossing with the help of excise officser case against teacher
അധ്യാപികയെ വയനാട്ടിലെ ചുരം, മുത്തങ്ങ അതിര്‍ത്തികള്‍ കടക്കാന്‍ സഹായിച്ച കല്‍പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെയും വകുപ്പുതല അന്വേഷണത്തിന് കളക്ടര്‍ ഉത്തരവിട്ടു. നാര്‍ക്കോട്ടിക് ഡിവൈഎസ്പിക്കെതിരെയും കേസുണ്ടാകും. കൊവിഡ് 19 ജാഗ്രതയുടെ ഭാഗമായി കര്‍ശന പരിശോധനകളാണ് അതിര്‍ത്തികലില്‍ നിലവിലുള്ളത്. ഇതെല്ലാം ലംഘിച്ചാണ് അധ്യാപിക അതിര്‍ത്തി കടന്നത്.
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ വാഹനത്തിലാണ് അധ്യാപികയെ അതിര്‍ത്തി കടത്തിയത്. എക്‌സൈസിലെ ഉന്നത ഉദ്യോഗസ്ഥന്റെ ഭാര്യയാണ് വാഹനത്തിന് സമീപം എത്തിച്ചത് എന്നും വിവരമുണ്ട്. കര്‍ണാടകയിലെ ഉദ്യോഗസ്ഥരും ഇവരെ തടയാന്‍ തയ്യാറായിട്ടുമില്ല. ഡെല്‍ഹിയിലേക്കുള്ള യാത്രയിലായിരുന്നു അധ്യാപിക എന്നാണ് അറിയുന്നത്. ലോക് ഡൗണ്‍ നിലനില്‍ക്കെയാണ് ഇത്രയധികം സംസ്ഥാനങ്ങള്‍ താണ്ടി ഡെല്‍ഹിയിലേക്ക് അധ്യാപിക യാത്ര തിരിച്ചതെന്നതും ശ്രദ്ധേയമാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.